'എന്തു വലിയ അനുഗ്രഹമാണ് ഇങ്ങനെയൊരു സഹോദരിയുണ്ടായിരിക്കുന്നത്', ആശംസയുമായി പേളി മാണി
First Published | Nov 10, 2020, 4:39 PM ISTസഹോദരിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടി പേളി മാണി. ജീവിതത്തിലുടനീളം തങ്ങള്‍ പരസ്‍പരം ഒപ്പമുണ്ടായിരുന്നുവെന്നാണ് പേളി മാണി പറയുന്നത്. മുമ്പ് ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്. പേളിയും സഹോദരിയും ഒപ്പമുള്ള പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലെ ഫോട്ടോയാണ് പേളി മാണി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകരും പേളി മാണിയുടെ സഹോദരിക്ക് ആശംസകള്‍ നേര്‍ന്നു.