'പരസ്‍പരം അറിഞ്ഞ 25 വർഷങ്ങള്‍', രാജ് കൗശലിനെ ഓര്‍ത്ത് മന്ദിരാ ബേദി

First Published | Jul 15, 2021, 2:33 PM IST

നടി മന്ദിരാ ബേദിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശല്‍ അടുത്തിടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രാജ് കൗശലിന്റെ അന്ത്യം. അകാല വിയോഗം എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു. ഇപോഴിതാ രാജ് കൗശലിനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പുമായി മന്ദിരാ ബേദി രംഹഗത്ത് എത്തിയിരിക്കുന്നു.

മന്ദിരാ ബേദിയും രാജ് കൗശലും 1999ലാണ് വിവാഹിതരായത്.
ഇരുവര്‍ക്കും 2011 ജൂണ്‍ 17ന് വിര്‍ എന്ന മകൻ പിറന്നു.

ഇരുവരും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ താര എന്ന മകളെ ദത്തെടുക്കുകയും ചെയ്‍തിരുന്നു.
ഇപോഴിതാ മന്ദിരാ ബേദിയും രാജ് കൗശലും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
മന്ദിരാ ബേദി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
പരസ്‍പരം അറിഞ്ഞ 25 വർഷം. 23 വർഷത്തെ ദാമ്പത്യം. എല്ലാ പോരാട്ടങ്ങളിലൂടെയും ഒന്നിച്ചുണ്ടായി എന്നാണ് മന്ദിര ബേദി എഴുതിയിരിക്കുന്നത്.
ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന സിനിമയിലൂടെയാണ് മന്ദിരാ ബേദി വെള്ളിത്തിരിയിലെത്തിയത്.
ആന്റണി കോണ്‍ ഹെ, ഷാദി കാ ലഡൂ, പ്യാര്‍ മേയ്‍ൻ കഭി കഭി തുടങ്ങിയ സിനിമകളാണ് രാജ് കൗശല്‍ സംവിധാനം ചെയ്‍തത്.
ഷാദി കാ ലഡൂവില്‍ മന്ദിരാ ബേദി അഭിനയിച്ചിട്ടുണ്ടുമുണ്ട്.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!