കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത വ്യാജം!
First Published | Feb 15, 2021, 4:32 PM ISTമലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് കീര്‍ത്തി സുരേഷ്. ഒട്ടേറെ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷകളിലൂടെ ദേശീയ പുരസ്‍കാരം വരെ നേടിയിട്ടുണ്ട് കീര്‍ത്തി. ഹിറ്റുകള്‍ ഓരോന്നായി സ്വന്തമാക്കുകയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ വിവാഹ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അച്ഛൻ സുരേഷ് കുമാര്‍ രംഗത്ത് എത്തിയതാണ് ഇപോള്‍ ചര്‍ച്ച. മൂന്ന് തവണത്തെയും വിവാഹ വാര്‍ത്ത വ്യാജമാണെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദെറുമായുള്ള വിവാഹ വാര്‍ത്ത തെറ്റാണെന്നാണ് സുരേഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.