'രുദ്രാ- ദ എഡ്‍ജ് ഓഫ് ഡാര്‍ക്നെസ്', ഇഷാ ഡിയോളും അജയ് ദേവ്‍ഗണും വീണ്ടും ഒന്നിക്കുന്നു

First Published | Jul 8, 2021, 4:36 PM IST

ബോളിവുഡില്‍ ഒരുകാലത്ത് മുൻനിര നായികയായിരുന്നു ഇഷ ഡിയോള്‍. സിനിമകള്‍ വാരിവലിച്ച് ചെയ്‍തില്ലെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ പ്രിയം സ്വന്തമാക്കാൻ ഇഷ ഡിയോളിന് ആയിരുന്നു. ഒട്ടേറെ ഹിറ്റുകളും ഇഷ ഡിയോള്‍ സ്വന്തമാക്കി. ഇപോഴിതാ അജയ് ദേവ്‍ഗണുമായി ഇഷാ ഡിയോള്‍ വീണ്ടും കൈകോര്‍ക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഹേമ മാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളാണ് ഇഷാ ഡിയോള്‍.
കോയ് മേരെ ദില്‍ സെ പൂഛെ എന്ന സിനിമയിലൂടെയാണ് ഇഷാ ഡിയോള്‍ വെള്ളിത്തിരിയിലെത്തിയത്.

തുടര്‍ന്ന് ഇഷാ ഡിയോള്‍ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി.
ഇപോഴിതാ രുദ്രാ- ദ എഡ്‍ജ് ഓഫ് ഡാര്‍ക്നെസ് എന്ന വെബ് സീരിസിലൂടെ അജയ് ദേവ്‍ഗണുമായി കൈകോര്‍ക്കുകയാണ് ഇഷാ ഡിയോള്‍.
ഇഷാ ഡിയോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ഇഷാ ഡോള്‍ നായികയാകുന്ന രുദ്രാ- ദ എഡ്‍ജ് ഓഫ് ഡാര്‍ക്നെസ് സംപ്രേഷണം ചെയ്യുക.
യുവ അടക്കമുള്ള ഒട്ടേറെ സിനിമകളില്‍ അജയ് ദേവ്‍ഗണും ഇഷ ഡിയോളും ഇതിനു മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ആയുധ എഴുത്ത് എന്ന സിനിമയിലൂടെ ഇഷ ഡിയോള്‍ തമിഴകത്തും എത്തിയിരുന്നു.
ഭരത് തക്താനിയുമായി 2012 ജൂണില്‍ വിവാഹിതയായ ശേഷമായിരുന്നു ഇഷാ ഡിയോള്‍ സിനിമകള്‍ കുറച്ചത്.

Latest Videos

click me!