ധനുഷിനെ തന്നെ നായകനാക്കി സംവിധാനം ചെയ്‍ത യാരടി മോഹനി ആണ് മിത്രൻ ജവഹറിന്റെ ആദ്യ ചിത്രം.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധനുഷും മിത്രൻ ജവഹറും വീണ്ടും കൈകോര്‍ക്കുന്നത്.
സണ്‍ പിക്ചേഴ്‍സ് ആണ് ധനുഷ് ചിത്രം നിര്‍മിക്കുന്നത്.
സിനിമയുടെ പൂജ ഇന്ന് നടത്തിയിരുന്നു.
ഫോട്ടോകള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ഷെയര്‍ ചെയ്‍തിരുന്നു.
ഇപോഴിതാ സിനിമയുടെ പേരും പുറത്തുവിട്ടിരിക്കുകയാണ്.
തിരുചിത്രമ്പലം എന്നാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്.
നിത്യ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന തുടങ്ങി മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
പ്രകാശ് രാജും ധനുഷ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.