ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ഇത്തവണ ആഘോഷതിമിര്‍പ്പില്‍, ഷൂട്ടിംഗ് തുടങ്ങുന്നു

First Published | Jul 19, 2021, 10:59 PM IST

മലയാളികള്‍ ആഘോഷിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോയിലൂടെ മത്സരാര്‍ഥികള്‍ എല്ലാം അതിപ്രശസ്‍തരായി. ബിഗ് ബോസും കൊവിഡ് പ്രതിസന്ധി നേരിട്ടിരുന്നു. എന്തായാലും ഏറ്റവും ഒടുവിലത്തെ ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നതും എപ്പോഴായിരിക്കും ടെലികാസ്റ്റ് ചെയ്യുക എന്നതുമടക്കമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
 

തമിഴ്‍നാട്ടിലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്തവണത്തെ സംപ്രേഷണം നിര്‍ത്തിവച്ചത്.
ബിഗ് ബോസ് സംപ്രേഷണം അവസാനിപ്പിക്കുമ്പോള്‍ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, റിതു മന്ത്ര, റംസാന്‍ മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ഇത്തവണ മത്സര വിജയി ആരായിരിക്കും എന്ന ആകാംക്ഷയും ഉയര്‍ന്നു.
ബിഗ് ബോസ് സംപ്രേഷണം അവസാനിച്ചതിനാല്‍ ഒരാഴ്‍ച വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കിക്കൊണ്ട് അന്തിമ വിജയിയെ തീരുമാനിക്കാനായിരുന്നു തീരുമാനം.
അങ്ങനെ വാശിയേറിയ വോട്ടിംഗും നടന്നു.
ഇനിയിപ്പോള്‍ അന്തിമവിജയിയെ അറിയാനുള്ള ആകാംക്ഷയും ഗ്രാൻഡ് ഫിനാലെയ്‍ക്കുള്ള കാത്തിരിപ്പുമാണ്.
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് അറിയാൻ കഴിയുന്നത്.
ബിഗ് ബോസ് താരങ്ങളോട് എല്ലാവരോടും ചെന്നൈയില്‍ എത്താൻ നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ബിഗ് ബോസിന്റെ പ്രവര്‍ത്തകര്‍ ഇതിനകം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. താരങ്ങളും എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഇത്തവണത്തെ ഗ്രാൻഡ് ഫിനാലെ ഗംഭീരമാക്കാനാണ് തീരുമാനം. ആദ്യത്തെ ബിഗ് ബോസില്‍ നിന്ന് വ്യത്യസ്‍തമായി ഇത്തവണ ലൈവ് ടെലികാസ്റ്റിംഗ് ആയിരിക്കില്ല. സെലിബ്രിറ്റികളും ബിഗ് ബോസ് താരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന പോഗ്രാമുകള്‍ ഉടൻ തന്നെ ഷൂട്ട് ചെയ്യാൻ തുടങ്ങും. 23,24 തിയതികളില്‍ ചിത്രീകരണം നടത്താനാണ് തീരുമാനം.
ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഓഗസ്റ്റ് ഒന്നിന് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ സംപ്രേഷണം ചെയ്യുമെന്നാണ് ഇപോള്‍ അറിയാൻ കഴിയുന്നത്.

Latest Videos

click me!