'ഏറ്റവും ഇഷ്‍ടപ്പെട്ടതും സുരക്ഷിതവുമായ സ്ഥലം', ഫോട്ടോകളുമായി ഷഫ്‍ന

First Published | Jun 17, 2021, 5:36 PM IST

ബാലതാരമായി എത്തി നായികയായി വളര്‍ന്ന നടിയാണ് ഷഫ്‍ന. നടൻ സജിൻ ആണ് ഷഫ്‍നയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഷഫ്‍ന പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
 

ചിന്താവിഷ്‍ടയായ ശ്യാമള എന്ന സിനിമയിലൂടെയാണ് ഷഫ്‍ന വെള്ളിത്തിരയിലെത്തുന്നത്.
കഥ പറയുമ്പോള്‍ എന്ന സിനിമയുടെ തമിഴ് റീമേക്കായ കുസേലനിലും തെലുങ്ക് റീമേക്കായ കതനയകുഡു എന്ന സിനിമയിലും അഭിനയിച്ചു.

പ്ലസ് ടു എന്ന സിനിമയിലൂടെയാണ് നായികയായത്.
ഷഫ്‍നയുടെയും ഭര്‍ത്താവ് സജിന്റെയും ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
ഷഫ്‍ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ഷഫ്‍നയുടെ ഭര്‍ത്താവ് സജിൻ ശിവൻ എന്ന കഥാപാത്രമായി സാന്ത്വനം സീരിയിലിലൂടെ ശ്രദ്ധ നേടിയിരുന്നു.
ഇവിടെയാണ് എന്റെ സന്തോഷം. ഭൂമിയില്‍ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ടതും സുരക്ഷിതവുമായ സ്ഥലം. അവനൊപ്പം ഞങ്ങളുടെ മുറിയില്‍ എന്നാണ് ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ഓരോ നിമിഷവും എന്റെ ഹൃദയത്തിന്റെ ഓരോ ഭാഗത്തും ഞാൻ നിന്നെ സ്‍നേഹിക്കുന്നുവെന്ന് മറ്റൊരു ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നു.
ഷഫ്‍നയും സജിനും.

Latest Videos

click me!