മാസ് ലുക്കില്‍ ചിമ്പു, പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

First Published | Dec 9, 2020, 12:24 PM IST

തമിഴകത്തെ ശ്രദ്ധേയനായ നടനാണ് ചിമ്പു. ഗൗതം വാസുദേവ് മേനോന്റെയടക്കം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായ നടൻ. ഒരിടയ്‍ക്ക് ചിമ്പുവിന് വിജയചിത്രങ്ങള്‍ സ്വന്തമാക്കാനായില്ല. ഇപ്പോഴിതാ വൻ തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന ചിമ്പുവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ചിമ്പു തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഈശ്വരൻ എന്ന സിനിമയാണ് ചിമ്പുവിന്റേതായി ഉടൻ ഇറങ്ങാനുള്ളത്.

സുശീന്ദ്രനാണ് ഈശ്വരൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.
ഈശ്വരൻ സിനിമയ്‍ക്കായി ചിമ്പു 20 കിലോ കുറച്ചിരുന്നു.

ഒരിടയ്‍ക്ക് തടി കാരണം ചിമ്പു പരിഹാസങ്ങള്‍ നേരിട്ടിരുന്നു.
വൻ മേക്കോവര്‍ നടത്തിയ ചിമ്പുവിന്റെ ചിത്രങ്ങള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു.
ചിമ്പു തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.
പറയാത്ത കഥ എന്ന ക്യാപ്ഷനോടെയാണ് ചിമ്പു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഈശ്വരൻ സിനിമയില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക് ചിമ്പു ഒരു ഗ്രാം ഗോള്‍ഡ് കോയിൻ ദീപാവലി സമ്മാനമായി നല്‍കിയിരുന്നു.
ചിമ്പുവിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.
ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Latest Videos

click me!