'വീണ്ടും വര്‍ക്ക് മോഡ്', ഫോട്ടോകള്‍ പങ്കുവെച്ച് സുഹാസിനി

First Published | Jun 24, 2021, 3:40 PM IST

കൊവിഡും ലോക്ക് ഡൗണുമൊക്കെയായി എല്ലാവരും പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധികളും വീട്ടിലിരിപ്പിന്റെ മുഷിപ്പുമൊക്കെ എല്ലാവരെയും അലട്ടിയിരുന്നു. കൊവിഡ് മരണങ്ങളും ആശങ്കയായി മാറി. ഇപോഴിതാ വീണ്ടും ജോലി ചെയ്യാനാകുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സുഹാസിനി.

തെന്നിന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയയായ നടിയും സംവിധായികയുമാണ് സുഹാസിനി.
സമൂഹം, പ്രണാമം, എന്റെ ഉപാസന, വിലാപങ്ങള്‍ക്കപ്പുറം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെയും പ്രിയം നേടിയിട്ടുണ്ട് സുഹാസിനി.

ഒട്ടേറെ ഹിറ്റുകളില്‍ സുഹാസിനി ഭാഗമായിട്ടുണ്ട്.
സുഹാസിനിയുടെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
സുഹാസിനി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.
വീണ്ടും ജോലിക്ക് പോയിത്തുടങ്ങുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സുഹാസിനി.
വര്‍ക്ക് മോഡ് എന്നാണ് സുഹാസിനി ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ഇന്ദിര എന്ന സിനിമയും സുഹാസിനി സംവിധാനം ചെയ്‍തിട്ടുണ്ട്.
സിന്ധു ഭൈരവി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും ലഭിച്ചു.

Latest Videos

click me!