അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ആന്റണി വര്‍ഗീസ് നായകനായി വെള്ളിത്തിരയിലെത്തുന്നത്.
ജല്ലിക്കെട്ട് എന്ന സിനിമയിലും ആന്റണി വര്‍ഗീസ് പ്രധാന കഥാപാത്രമായി എത്തി.
അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും അവതരിപ്പിച്ചതെല്ലാം ശ്രദ്ധേയമായ വേഷം.
മലയാളി പ്രേക്ഷകരുടെ പ്രിയ നടനായ മാറിയ ആന്റണി വര്‍ഗീസും സുഹൃത്ത് അനീഷ പൗലോസും വിവാഹിതരാകുകയാണ്.
താരങ്ങള്‍ ആന്റണി വര്‍ഗീസിന്റെയും അനീഷ പൗലോസിന്റെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
സ്‍കൂള്‍ കാലഘട്ടം മുതലേ അടുത്ത സുഹൃത്തുക്കളാണ് ആന്റണി വര്‍ഗീസും അനീഷ പൗലോസും.
ഹല്‍ദി ചടങ്ങിന്റെ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന അനീഷയും യുവ നടൻ ആന്റണി വര്‍ഗീസും ഞായറാഴ്‍ചയാണ് വിവാഹിതരാകുക.
അങ്കമാലിയില്‍ വെച്ചാണ് അനീഷയുടെയും ആന്റണി വര്‍ഗീസിന്റെയും വിവാഹം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.