സാധാരണ ഒരാഴ്‍ച മൊത്തമായി ഒരു ടാസ്‍കാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ ആഴ്‍ചയില്‍ പല ടാസ്‍കുകളാണ് ഉണ്ടാകുക. ബോള്‍ കാലിയാക്കുന്നതുംനിറയ്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നത്തെ ആദ്യത്തെ ടാസ്‍ക്. സൈക്കിള്‍ യഞ്‍ജം പോലെയുള്ള ടാസ്‍കില്‍ നിന്ന് എല്ലാവര്‍ക്കും ഒരു പോയന്റും കൂടി ലഭിച്ചതോടെ ഇന്നത്തെ വിജയിയെ തീരുമാനിച്ചു.
ഷെയറിംഗ് കെയറിംഗ് എന്ന ആദ്യത്തെ ടാസ്‍കില്‍ ഏറ്റവും കുറവ് പോയന്റ് ലഭിച്ചത് കിടിലൻ ഫിറോസിന് ആയിരുന്നു. ആദ്യത്തെ ടാസ്‍കില്‍ നിന്ന് ഒന്നും രണ്ടാമത്തെ സൈക്കിള്‍ ടാസ്‍കില്‍ നിന്ന് ഒന്നും എന്ന രീതിയില്‍ രണ്ട് പോയന്റ് ലഭിച്ചു.
റിതുവിന് രണ്ടും ഒന്നും എന്ന നിലയില്‍ മൂന്ന് പോയന്റ് ലഭിച്ചു.
സായ് വിഷ്‍ണുവിന് മൂന്നും ഒന്നും എന്ന നിലയില്‍ നാല് പോയന്റ് ലഭിച്ചു.
റംസാന് നാല് പോയന്റ് ആണ് ആദ്യത്തെ ടാസ്‍കില്‍ ലഭിച്ചത്. എന്നാല്‍ ചുവന്ന ബോള്‍ സ്വന്തമാക്കിയതിന്റേ പേരില്‍ മൂന്നും സൈക്കിള്‍ യഞ്‍ജത്തില്‍ ഒന്നും കിട്ടി മൊത്തം എട്ട് പോയന്റായി.
മണിക്കുട്ടന് അഞ്ചും ഒന്നും എന്ന രീതിയില്‍ ആറ് പോയന്റ് ലഭിച്ചു.
നോബിക്ക് ആറും ഒന്നും എന്ന രീതിയില്‍ ഏഴ് പോയന്റ് ലഭിച്ചു.
ഡിംപലിന് ഏഴും ഒന്നും എന്ന രീതിയില്‍ എട്ട് പോയന്റ് ലഭിച്ചു.
ആദ്യത്തെ ടാസ്‍കില്‍ എട്ടും രണ്ടാമത്തെ ടാസ്‍കില്‍ നിന്നുള്ള ഒന്നുമായി ഒമ്പത് പോയന്റോടെ അനൂപ് കൃഷ്‍ണൻ ഇന്ന് ഒന്നാമത് എത്തി.