Bigg Boss: താന്‍ വിരിച്ച വലയില്‍ നിമിഷയെ വീഴ്ത്തിയും സ്വയം വീണും റോബിന്‍; ബിഗ് ബോസില്‍ നിയമലംഘന വിവാദം

First Published | May 4, 2022, 1:12 PM IST

ഴിഞ്ഞ ദിവസം ബിഗ് ബോസ് (Bigg Boss) വീട്ടില്‍ ലക്ഷ്മി പ്രിയയുമായി നടന്ന സംവാദത്തിനിടെ താന്‍ ഒരു നിയമ വിദ്യാര്‍ത്ഥിയാണെന്നും വ്യക്തിഹത്യയുടെ (Defamation) എന്ന വാക്കിന്‍റെ വ്യാഖ്യാനത്തില്‍ വരുന്ന ഒരു കാര്യവും താന്‍ ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ലെന്നും വാദിക്കുന്നു. എന്നാല്‍ ലക്ഷ്മി പ്രിയ, താന്‍ വയ്ക്കുന്ന ജോലിക്കാരിക്ക് നിമിഷയേക്കാള്‍ വൃത്തിയുണ്ടാകുമെന്നാണ് മോഹന്‍ലാലിന്‍റെ മുന്നില്‍ വച്ച് ദേശീയ ചാനലിലൂടെ പറഞ്ഞത്. ഇതാണ് വ്യക്തിഹത്യ,  ഐപിസി സെക്ഷന്‍  499 ഉം 500 എന്ന നിയമത്തിന് കീഴില്‍ ഇത് കുറ്റകരമാണെന്നും വാദിക്കുന്നു. അതോടൊപ്പം താന്‍ ആരെയും വ്യക്തിഹത്യ ചെയ്യുകയോ നിയമവിരുദ്ധമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും നിമിഷ വാദിച്ചു. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറം മങ്ങിനിന്ന ഡോ.റോബിന്‍ ബിഗ് ബോസ് വീട്ടിലെ കളം തിരിച്ച് പിടിക്കാനായി വിരിച്ച വലയില്‍ വീണ നിമിഷ, റോബിനെ പോലെ തന്നെ ബിഗ് ബോസ് വീട്ടിലെ നിയമം തെറ്റിക്കുന്നതും പ്രേക്ഷകര്‍ കണ്ടു. 

കഴിഞ്ഞ രണ്ട് ആഴ്ചകളായി ബിഗ് ബോസ് വീട്ടില്‍ നിറം മങ്ങി നില്‍ക്കുകയായിരുന്നു റോബിന്‍, കളം പിടിക്കാനുള്ള റോബിന്‍റെ പദ്ധതികളെല്ലാം പലവഴിയില്‍ വഴി തെറ്റിപോവുകയും റോബിന് തന്നെ തിരിച്ചടിയാവുകയും ചെയ്തു. ഇന്നലെയും റോബിന്‍ സ്വന്തം പദ്ധതിയുമായി മുന്നോട്ട് നീങ്ങി.

പതിവ് പോലെ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് കൊണ്ടായിരുന്നു റോബിന്‍ ഇന്നലെയും കളം പിടിക്കാന്‍ ശ്രമിച്ചത്. അതിനായി ആദ്യമേ ക്യാപ്റ്റന്‍റെ അനുമതി തേടി. രാവിലത്തെ ആക്റ്റിവിറ്റിക്ക് ശേഷമായിരുന്നു റോബിന്‍റെ നീക്കം. 

Latest Videos


ക്യാപ്റ്റന്‍ അഖില്‍, റോബിന് മറ്റുള്ളവരോട് സംസാരിക്കാനുണ്ടെന്നും അതിന് മറ്റ് അംഗങ്ങള്‍ തയ്യാറാണോയെന്നും ചോദിച്ചെങ്കിലും ബിഗ് ബോസ് വീട്ടിലെ റോബിന്‍റെ പ്രധാന എതിരാളിയായ ജാസ്മിന്‍ രംഗത്തെത്തി. ഏറ്റവും അവസാനം ഇത് തന്‍റെ പ്ലാനാണെന്നും പറഞ്ഞ് അയാള്‍ എത്തുമെന്ന് വിളിച്ച് പറഞ്ഞ ജാസ്മിന്‍ തനിക്കിതില്‍ താത്പര്യമില്ലെന്ന് പറഞ്ഞ് എഴുന്നേറ്റു. 

മറ്റ് അംഗങ്ങള്‍ക്കിടയിലും ഈ വികാരമുണര്‍ത്തിയ ജാസ്മിന്‍, അവിടം വിട്ട് പോവുകയും ചെയ്തു. പിന്നാലെ, നിമിഷ. സുചിത്ര, ധന്യ എന്നിവരും കളം വിട്ടു. ഏത് ഗ്രൂപ്പിന്‍റെ കൂടെ ചേരണം എന്ന് വ്യക്തതയില്ലാതിരുന്ന അപര്‍ണ അവിടെ നിക്കണോ അതെ കളം മാറണോ എന്നറിയാതെ ഉഴറി. ഒടുവില്‍ ജാസ്മിന്‍റെ ഗ്രൂപ്പിനൊപ്പം ചേര്‍ന്നു.

ഇതിനിടെ റോബിനെ കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ ഇരുന്നു. പതുക്കെ റോണ്‍സണും സൂരജും ബ്ലെസ്ലിയും റോബിനെ കേള്‍ക്കാന്‍ തയ്യാറായി. ഇതിനിടെ ബ്ലെസ്ലി, അപര്‍ണയെ ക്ഷണിക്കുകയും ചെയ്തു. അപര്‍ണ വാതിലില്‍ മറഞ്ഞ് നിന്ന് റോബിന്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിച്ചു. 

നിമിഷയുടെ രണ്ടാം വരവില്‍ എനിക്ക് ചിലത് പറയാനുണ്ടെന്ന് നിമിഷ തന്നോട് പറഞ്ഞെന്ന് പറഞ്ഞുകൊണ്ടായിരുന്നു റോബിന്‍ തന്‍റെ പ്രശ്നം അവതരിപ്പിച്ചത്. ഇത് ആദ്യം ഉന്നയിച്ചത് നിമിഷയാണ്. മാത്രമല്ല, തനിക്കെതിരെ ചില ഗ്രൂപ്പുകള്‍ ബിഗ് ബോസ് വീട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റോബിന്‍ ആരോപിച്ചു. 

ബിഗ് ബോസ് വീട്ടിലെ പല പ്രശ്നങ്ങളിലും കാര്യമായ ഇടപെടല്‍ നടത്താതെ മാറി നില്‍ക്കുന്ന റോണ്‍സണ്‍ ഇവിടെ അങ്ങനെ ഗ്രൂപ്പ് കളികളൊന്നുമില്ലെന്ന് പറഞ്ഞ് ആദ്യമേ പോകാനായി എഴുന്നേറ്റെങ്കിലും പിന്നീട് റോബിനെ കേള്‍ക്കാന്‍ തയ്യാറായി. 

ഒരു തവണ പുറത്ത് പോയി സീക്രട്ട് റൂമിലിരുന്ന നിമിഷ, തിരിച്ച് വന്ന അന്ന് രാത്രി തന്നോട് ഇവിടെയൊരു ഗ്രൂപ്പുണ്ടെന്നും നമ്മുക്ക് ആ ചെയിന്‍ മുറിക്കണമെന്നും ആവശ്യപ്പെട്ടു. അതെന്തിനാണെന്നായിരുന്നു റോബിന്‍റെ ചോദ്യം. അത്തരമൊരു ഗ്രൂപ്പിവിടെ ഇല്ലെന്ന് റോണ്‍സണ്‍ പറയുകയും മറ്റുള്ളവരോട് അങ്ങനെ കേട്ടോയെന്ന് ചോദിക്കുകയും ചെയ്തു. 

ലക്ഷ്മി പ്രിയ ഒഴികെ മറ്റാരും മറുപടി പറഞ്ഞില്ല. താന്‍ അത്തരമൊരു ഗ്രൂപ്പിനെ കുറിച്ച് കേട്ടിരുന്നെന്നും തന്നെ പുറത്താക്കാനായി എല്‍പി എന്ന കോഡ് വാക്ക് വീട്ടില്‍ ഉപയോഗിക്കപ്പെട്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അപ്പോള്‍ ക്യാപ്റ്റനായ അഖില്‍, എലിമിനേഷന്‍ കാര്യങ്ങള്‍ സംസാരിക്കരുതെന്ന് ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയത് ഓര്‍മ്മിപ്പിച്ചു.

എന്നാല്‍, താനാരെയും പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്ത് കളിച്ചിട്ടില്ലെന്നും ഇപ്പഴും അത്തരമൊരു കളി താന്‍ കളിക്കുന്നില്ലെന്നും വ്യക്തമാക്കിയ റോബിന്‍, എന്നാല്‍ തന്‍റെ പേരിലാണ് ഇക്കാര്യങ്ങളൊക്കെ എവിടെ പ്രചരിക്കുന്നതെന്നും അതില്‍ വ്യക്തതവേണമെന്നും ആവശ്യപ്പെട്ടു.  

താനല്ല ഈ സംഭവം തുടങ്ങിയതെന്നും നിമിഷയാണെന്നും റോബിന്‍ പറയുന്നത് വാതിലിന്‍റെ മറവില്‍ നിന്ന് കേട്ട അപര്‍ണ, നിമിഷയോടും ജാസ്മിനോടും ധന്യയോടും റോബിന്‍, നിമിഷയെ തെറ്റുകാരിയായി ചിത്രീകരിക്കുന്നുവെന്ന വിവരം അറിയിക്കുന്നു. 

ആളുകളെ തെറ്റിക്കാന്‍ നിമിഷയാണ് പദ്ധതി തയ്യാറാക്കിയതെന്ന റോബിന്‍റെ വാക്കുകള്‍ മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടെന്നും അപര്‍ണ പറഞ്ഞു. ഇതോടെ തങ്ങളുടെ ഭാഗം ന്യായീകരിക്കാനായി നിമിഷയും ജാസ്മിനും ലിവിങ്ങ് എരിയയിലേക്ക് തിരിച്ചെത്തുന്നു. 

എന്താണ് അവിടെ സംസാരിക്കുന്നതെന്ന് കേള്‍ക്കാമെന്ന് പറഞ്ഞ് ധന്യയാണ് ആദ്യം പുറത്തേക്ക് ഇറങ്ങുന്നത്. പുറകെ ജാസ്മിനും നിമിഷയും പോകുന്നു. ജാസ്മിനോട് അവിടെ ചെന്ന് അടിയുണ്ടാക്കരുതെന്ന് ഇതിനിടെ സുചിത്ര വിളിച്ച് പറയുന്നുണ്ടായിരുന്നു. 

കഴിഞ്ഞ 15 ദിവസമായിട്ടും അത്തരമൊരു കാര്യം ഇവിടെ ആരും കേട്ടിട്ടില്ലെന്ന് റോണ്‍സണ്‍ വീണ്ടും പറയുന്നതിനിടെയാണ് ലക്ഷ്മി പ്രിയ, എല്‍ പി ടാര്‍ഗറ്റിന്‍റെ കാര്യം എടുത്തിടുന്നത്. ചേച്ചിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ ചേച്ചിയെ പുറത്താക്കാനായി എല്‍ പി ടാര്‍ഗറ്റ് എന്ന വാക്ക് ഉപയോഗിച്ചിരുന്നെന്ന് റോബിന്‍ പറഞ്ഞതായി ലക്ഷ്മി പ്രിയ പറഞ്ഞു. 

ഇതിനിടെ റോണ്‍സണ്‍ വീണ്ടും ഇടപെടുന്നു. മറ്റാരെങ്കിലും ഇത് കേട്ടോ എന്നും റോണ്‍സണ്‍ ചോദിക്കുന്നതിനിടെ താന്‍ കേട്ടെന്ന് നിമിഷയും ജാസ്മിനും പറയുന്നു. ഞാന്‍ അറിഞ്ഞെന്ന് മാത്രമല്ല, താന്‍ കണ്ടെന്ന് തന്നെ നിമിഷ പറയുന്നു. നിമിഷയുടെ ഈ വാക്കുകള്‍ ബിഗ് ബോസ് നിയമത്തിന് എതിരാണ്.

സീക്രട്ട് റൂമില്‍ നിന്ന് കണ്ടതോ കേട്ടതോ ആയ കാര്യങ്ങള്‍ വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ അറിയരുതെന്നാണ് ബിഗ് ബോസ് നിയമം. ഇത് ബിഗ് ബോസും മോഹന്‍ലാലും നിമിഷയോട് പല തവണ ആവര്‍ത്തിച്ചതുമാണ്. എന്നാല്‍, സീക്രട്ട് റൂമില്‍ നിന്നും പുറത്ത് വന്ന അന്ന് തന്നെ താന്‍ അവിടെ കണ്ടകാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചെന്ന് നിമിഷ ആവര്‍ത്തിച്ചു. 

ജാസ്മിന്‍ ഇത് ശരിവയ്ക്കുന്നു. എന്നാല്‍, ലക്ഷ്മി പ്രിയയെ പുറത്താക്കാനായി ഡോ.റോബിന്‍, നിലവില്‍ വീടിന് പുറത്ത് പോയ മറ്റൊരു മത്സരാര്‍ത്ഥിയായ ഡെയ്സിയോട് പറഞ്ഞിരുന്നെന്ന് നിമിഷ ആവര്‍ത്തിക്കുന്നു. എന്നാല്‍, ഡെയ്സി പുറത്ത് പോയ മത്സരാര്‍ത്ഥിയാണെന്നും അത് പ്രസക്തമല്ലെന്നും റോബിന്‍ ആവര്‍ത്തിക്കുന്നു.

ഡെയ്സി പുറത്ത് പോകുന്നത് വരെ എന്തുകൊണ്ട് റോബിന്‍ ഇക്കാര്യം സംസാരിച്ചില്ലെന്നും മറ്റുള്ളവര്‍ ചോദിക്കുന്നു. എന്നാല്‍, ഇപ്പോഴും ഈ പ്രശ്നത്തില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നെന്നും അതിലെല്ലാം തന്നെ പ്രതിയായാണ് ചിത്രീകരിക്കുന്നതെന്നും റോബിന്‍ ആവര്‍ത്തിക്കുന്നു. 

ക്യാപ്റ്റന്‍ അഖില്‍ റോബിനോട് ഈ സംഭവം ഇന്ന് സംസാരിക്കാനുണ്ടായ ചേതോവികാരമെന്താണെന്ന് ചോദിക്കുന്നു. ഇതല്ല താന്‍ ചോദിക്കാന്‍ വന്നതെന്നും എന്നാല്‍, ഇന്നലെയും ഇതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടെന്നും നിമിഷയും ജാസ്മിനും സുചിത്രയും റോണ്‍സണും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും റോബിന്‍ ആവര്‍ത്തിക്കുന്നു. 

മാത്രമല്ല, തന്‍റെ അടുത്ത് ലക്ഷ്മി പ്രിയ ഇന്നലെ രാത്രിയും ഇക്കാര്യത്തെ കുറിച്ച് ചോദിച്ചെന്നും റോബിന്‍ പറയുന്നു. ലക്ഷ്മി ഇത് ശരിവയ്ക്കുന്നു. എവിക്ഷനെ കുറിച്ച് സംസാരം പാടില്ലെന്നതാണ് ഈ വീട്ടിലെ ആദ്യത്തെ നിമയമെന്ന് പറഞ്ഞ് ലക്ഷ്മി സംസാരം തുടങ്ങി. രണ്ട് തവണ ഇക്കാര്യം ബിഗ് ബോസ് വിളിച്ച് പറഞ്ഞെന്നും ലക്ഷ്മി പറയുന്നു.

കഴിഞ്ഞ് പോയ കാര്യം കഴിഞ്ഞുവെന്ന് താന്‍, റോബിനോട് ഇന്നലെ രാത്രി പറഞ്ഞെന്നും ലക്ഷ്മി ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രശ്നത്തിലായത് താനാണെന്നായിരുന്നു റോബിന്‍റെ മറുപടി. മാത്രമല്ല ഏതെങ്കിലും മത്സരാര്‍ത്ഥിയോട് എല്‍ പി ടാര്‍ഗറ്റ് എന്ന് താന്‍ പറഞ്ഞോയെന്നും റോബിന്‍ ചോദിക്കുന്നു. 

റോബിന്‍ അത് പറഞ്ഞത് ഡെയ്സിയുടെ അടുത്താണെന്നും ഡെയ്സി പുറത്ത് പോയെന്നും ധന്യയും നിമിഷയും ആവര്‍ത്തിക്കുന്നു. ഈ സമയം ഡെയ്സി, തന്നോട് ഇക്കാര്യം സംസാരിച്ചിരുന്നെന്ന് അപര്‍ണ പറയുന്നു. തെളിവുമായി ആളെത്തിയപ്പോള്‍ ഡോ.റോബിന്‍ വീണിടത്ത് കിടന്ന് ഉരുളാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. 

'ഡെയ്സിയാണ് പറഞ്ഞത്, ഞാന്‍ പറഞ്ഞെന്ന് അല്ലാതെ ഞാന്‍ പറഞ്ഞിട്ടില്ലെന്ന' ബലമില്ലാത്ത വാദമായിരുന്നു റോബിന്‍ ഉയര്‍ത്തിയത്. ഈ സമയം അഖില്‍ ഇടപെടുകയും നിമിഷയെ സംസാരിക്കാന്‍ അനുവദിച്ചു. 

താന്‍ സീക്രട്ട് റൂമിലിരുന്ന് കളികാണുകയായിരുന്നെന്നും ആ സമയം ഡോ.റോബിന്‍ സ്മോക്കിങ്ങ് ഏരിയയില്‍ വച്ച് ഡെയ്സിയോട് എല്‍ പി ടാര്‍ഗറ്റ് എന്ന് പറയുമ്പോള്‍ തന്നോട് പേര് പറയേണ്ടെന്ന് ഡെയ്സി പറഞ്ഞെന്നും അപ്പോള്‍ റോബിന്‍ വിരല്‍ കൊണ്ട് സോഫയില്‍ എല്‍ പി ടാര്‍ഗറ്റ് എന്ന് എഴുതിക്കാണിച്ചെന്നും നിമിഷ വ്യക്തമാക്കുന്നു. 

അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് റോബിന്‍ ആവര്‍ത്തിക്കുന്നു. അപ്പോള്‍ റീപ്ലെ വേണമെന്ന് നിമിഷ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഡോ.റോബിന്‍ രാധാക‍ൃഷ്ണന്‍ ഇതുപോലൊരു മത്സരത്തിനിടെ ചിലപ്പോള്‍ പേര് പറഞ്ഞിരിക്കാമെന്നും എന്നാല്‍ താന്‍ ഉപേക്ഷിച്ച കാര്യം എന്തിനാണ് റോബിന്‍ വീണ്ടും വീണ്ടും ഇവിടെ വന്ന് പറയുന്നതെന്നും ലക്ഷ്മി ആവര്‍ത്തിച്ച് ചോദിക്കുന്നു. 

ഒടുവില്‍ വിശദീകരണവുമായി നിമിഷ രംഗത്തെത്തി. താന്‍ സീക്രട്ട് റൂമിലിരിക്കുമ്പോള്‍, അതുവരെയുള്ള ജയില്‍ നോമിനേഷനില്‍‌ ഒരു സെറ്റ് ഓഫ് ആളുകളും ക്യാപ്റ്റന്‍റെ നോമിനേഷനില്‍ മറ്റൊരു സെറ്റ് ആളുകളുമാണ് വരുന്നതെന്ന് താന്‍ റോബിനെടുത്ത് പറഞ്ഞിരുന്നെന്നും ഈ ചെയിന്‍ മുറിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും നിമിഷ പറയുന്നു. 

മാത്രമല്ല, താന്‍ പുറത്തായ ആ ആഴ്ചയില്‍ എട്ട് പേര് എവിക്ഷനില്‍ വന്നത് നമ്മള്‍ പരസ്പരം പേര് നിര്‍ദ്ദേശിച്ചിട്ടാണെന്നും അത് നമ്മുക്ക് നിര്‍ത്തണമെന്നുമാണ് താന്‍ റോബിനോട് പറഞ്ഞിരുന്നതെന്നും ഇത് താന്‍ റോബിനോട് മാത്രമല്ല എല്ലാവരോടും മോഹന്‍ ലാലിനോടും പറഞ്ഞതാണെന്നും നിമിഷ ആവര്‍ത്തിക്കുന്നു. 

മാത്രമല്ല, മറ്റാരെ വിശ്വസിച്ചാലും റോബിനെ ഒരു കാരണവശാലും താന്‍ വിശ്വസിക്കില്ലെന്നും നിമിഷ ആവര്‍ത്തിക്കുന്നു. 
ഈ സമയം തനിക്ക് പറയാനുള്ളത് താന്‍ പറഞ്ഞെന്നും നിങ്ങളെന്ത് പറയുന്നുവെന്നത് എനിക്ക് പ്രശ്നമല്ലെന്നും റോബിനും ആവര്‍ത്തിക്കുന്നു. 

റോബിന്‍ ആളുകളെ ടാര്‍ഗറ്റ് ചെയ്യുന്നത് എല്ലാവരും അറിഞ്ഞ് കഴിഞ്ഞെന്ന് ഇതിനിടെ നിമിഷ പറയുന്നുണ്ട്. തന്‍റെ നീക്കം പാളിയെങ്കിലും മറ്റ് മത്സരാര്‍ത്ഥികളുടെ ഇടയില്‍ മാനസീക മുന്‍തൂക്കത്തിന് വേണ്ടി താനും അത് തന്നെയാണ് ഉദ്ദേശിച്ചതെന്ന് റോബിന്‍ ആവര്‍ത്തിച്ചു.  പക്ഷേ, അയാളുടെ വാക്കുകളില്‍ ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. 

ഇതിനിടെ അതുവരെ നിശബ്ദയായിരുന്ന സുചിത്ര രംഗപ്രവേശനം ചെയ്യുകയും ഒരു പ്രത്യേക താളത്തില്‍, വോറൊന്നുല്യാ... റോബിന്‍റെ കാര്യങ്ങള്‍ വിശദീകരിക്കാന്‍... അല്ലെങ്കില്‍ റോബിന്‍ പറഞ്ഞ ആളുകള്‍ നിലവില്‍ ഇവിടെ ഇല്ലാത്തത് കൊണ്ടാണ് ഈ ചങ്കൂറ്റത്തോട് കൂടി ഇവിടെ വന്ന് നിന്ന് ഇത്രയും ഡയലോഗ് അടിച്ചത്. ആ വ്യക്തികള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഈ ഡോക്ടര്‍ ഇന്ന് രാവിലെ ഈ പ്രസംഗം ഇവിടെ നടത്തുകയില്ലായിരുന്നു. എന്ന് സുചിത്ര പറഞ്ഞതോടെ ഈ ചര്‍ച്ച അവിടെ അവസാനിച്ചു.
 

പക്ഷേ അപ്പോഴേക്കും നിമിഷയും റോബിനും ബിഗ് ബോസ് നിയമങ്ങള്‍ അടിക്കടി ലംഘിക്കുകയാണെന്ന് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. 

click me!