Bigg Boss: ഒടുവില്‍ ദില്‍ഷയോട് 'പ്രണയം' പറഞ്ഞ് റോബിന്‍, ട്വിസ്റ്റ്; ബിഗ് ബോസില്‍ കളി മാറുന്നു

First Published | Apr 28, 2022, 2:31 PM IST

ബിഗ് ബോസ് വീട്ടിലെ പ്രണയത്തില്‍ തട്ടിയ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം ബിബി പ്ലസില്‍ കാണിച്ചത്. 'A Love Triangle'എന്നായിരുന്നു ഈ എപ്പിഡോസിന് നല്‍കിയ പേര് തന്നെ. ദില്‍ഷയെ കേന്ദ്രീകരിച്ച് ബിഗ് ബോസ് വീട്ടില്‍ സംഭവിക്കുന്ന രണ്ട് പ്രണയങ്ങളുടെ വിശദീകരണമായിരുന്നു ഈ എപ്പിസോഡ് നിറയേ. സ്വന്തം നിലപാടുകളിലെ സംശയങ്ങളുമായി ദില്‍ഷയെ സമീപിക്കുന്ന ബ്ലെസ്ലിയും ദില്‍ഷയോടുള്ള തന്‍റെ പ്രണയത്തിടെ മറ്റൊരു പ്രണയ ട്രാക്ക് കൂടി പുറത്ത് കാഴ്ചക്കാരിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ടെന്നും അത്തരമൊന്നില്‍ തനിക്ക് താത്പര്യമില്ലെന്ന് പറയുന്ന ഡോ.റോബിനുമായിരുന്നു ഈ എപ്പിസോഡിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍. 

സ്വന്തം നിലപാടുകളിലെ അവിശ്വാസം ബ്ലെസ്ലിയെ, ദില്‍ഷയുടെ മുന്നിലെത്തിച്ചു എന്ന തോന്നലുളവാക്കുന്നതായിരുന്നു ബ്ലെസ്ലിയുടെ ദില്‍ഷയുമായുള്ള സംഭാഷണം. ബിഗ് ബോസ് വീടിലെ മത്സരങ്ങളും മറ്റ് മത്സരാര്‍ത്ഥികളുടെ നിരന്തരമായ ഇടപെടലുകള്‍ സൃഷ്ടിച്ച സങ്കീര്‍ണതയാണോ അതോ, ഡോ. റോബിനുമായി പുതുതായി സഖ്യം ചേര്‍ന്ന ദില്‍ഷയെ അസ്വസ്ഥമാക്കുന്നതിനുള്ള നീക്കമാണോ ബ്ലെസ്ലിയുടെതെന്ന് വ്യക്തമായിരുന്നില്ല. 

എങ്കിലും സ്വന്തം നിലപാടുകളില്‍ വെള്ളം ചെര്‍ക്കപ്പെട്ടോയെന്ന സംശയ ദുരീകരണത്തിനാണ് ബ്ലെസ്ലി, ദില്‍ഷയെ സമീപിക്കുന്നത്. " ഒരു വ്യക്തി എന്‍റെയടുത്ത് വന്നിട്ട് സോറി പറയുകയാണ്. എടാ... ഇന്ന കാര്യം ഞാന്‍ ചെയ്തത്... അത് ഒരു തെറ്റായിരുന്നു എന്ന് പറഞ്ഞിട്ട് അവരെന്നോട് സോറി പറഞ്ഞു. എന്നിട്ട് ഇന്നലത്തെ ഡിബേറ്റില്‍ അവര് പറഞ്ഞത് എന്‍റെത് തന്ത്രമായിരുന്നു  അത് ഇങ്ങനെ, അത് അങ്ങനെ, അത് ഇങ്ങനെയാണ്....." എന്ന പരാതിയുമായാണ് ബ്ലെസ്ലി, ദില്‍ഷയെ സമീപിക്കുന്നത്. 

Latest Videos


'ഞാനൊരു കാര്യത്തില്‍ സോറി പറഞ്ഞിട്ട് അത് എപ്പോഴെങ്കിലും മാറ്റി പറഞ്ഞിട്ടുണ്ടോ ?' ബ്ലെസ്ലിക്ക് സംശയം മാറിയില്ല. ഞാനിതുവരെ കണ്ടിട്ടില്ലെന്ന് ദില്‍ഷ മറുപടി പറഞ്ഞു.. നീ വേറെയാരുടെയെങ്കിലും അടുത്ത് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ലെന്നും ദില്‍ഷ മറുപടി പറഞ്ഞു. 

സുചിത്ര ചേച്ചിയുടെ അടുത്ത് മാത്രമാണ് താന്‍ സോറി പറഞ്ഞിട്ടുള്ളതെന്നും അതിപ്പോഴും മാറ്റിയിട്ടില്ലെന്നും ബ്ലെസ്ലി പറഞ്ഞു. അപ്പോള്‍ ഡെയ്സിയുടെ അടിവസ്ത്ര പ്രശ്നത്തിലും നീ മാപ്പ് പറഞ്ഞിട്ടില്ലെന്നും നിലപാട് മാറ്റിയിട്ടില്ലെന്നും പറഞ്ഞ് ദില്‍ഷ ബ്ലെസ്ലിയെ സമാധാനിപ്പിച്ചു. 

'ഞാന്‍ ജനുവിനാണോയെന്ന് എനിക്ക് തന്നെ സംശയം തോന്നിയിട്ടാണ് ഞാന്‍ നിന്നോട് ചോദിക്കുന്നതെന്ന്'  ബ്ലെസ്ലി ആവര്‍ത്തിച്ചു. 'അതിപ്പോ എനിക്ക് ഏങ്ങനെയാണ് നീ ജനുവിനാണോയെന്ന് അറിയുക ? നിനക്കല്ലേ അറിയുക' എന്നായിരുന്നു ദില്‍ഷയുടെ മറുപടി. പക്ഷേ, ബ്ലെസ്ലി വിടാന്‍ തയ്യാറായിരുന്നില്ല. 

"ഞാന്‍ അന്ന് അങ്ങനെ ചെയ്തു. ഇപ്പോ മാറ്റി പറഞ്ഞു. അങ്ങനെയെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ'യെന്നും ബ്ലെസ്ലി, ദില്‍ഷയോട് ആവര്‍ത്തിച്ചു. 30 ദിവസത്തിനിടെ അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ബ്ലെസ്ലി ചോദിച്ചു. 'നിന്‍റെ കേസില്‍ മാത്രമല്ല, എല്ലാവരുടെയും അടുത്ത് എങ്ങനയെന്ന്......' ബ്ലെസ്ലി പൂര്‍ത്തിയാക്കും മുമ്പേ ദില്‍ഷ പറഞ്ഞത്, 'നീ എല്ലാവരുടെയും അടുത്ത് ഏങ്ങനെ പെരുമാറുന്നുവെന്ന് എനിക്കറിയില്ലെ'ന്നായിരുന്നു. 

ബ്ലെസ്ലി വീണ്ടും തന്‍റെ ചോദ്യം ആവര്‍ത്തിച്ചു. 'സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറുന്നൊരാളാണ് താനെന്ന് തോന്നിയിരുന്നോ ?' ഇല്ലെന്ന് തന്നെയായിരുന്നു ദില്‍ഷയുടെ മറുപടി. അപ്പോള്‍, തനിക്ക് ഈ കളിയിലെ എളുപ്പ വഴി മനസിലായി എന്നായി ബ്ലെസ്ലി. 

'ഈ കളി ഒരു നദിയെ പോലെയാണ്. അതായത്, നല്ലവനായി അഭിനയിക്കുന്ന വ്യക്തി കള്ളങ്ങളിലേക്ക് പോവുകയാണെന്ന് വച്ചോ... ആദ്യമേ തന്നെ നമ്മളൊരു നല്ലവനാണെന്നൊരിത് സമൂഹത്തില്‍ ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കില്‍ ഇവിടെ നിക്കാന്‍ ഭയങ്കര പാടാണ്.  പിന്നെ അയാളുടെ ഉടായിപ്പുകളെല്ലാം പുറത്ത് വന്നുകൊണ്ടിരിക്കും. പക്ഷേ ഫെയ്ക്ക് ആണെന്ന് ഞാന്‍ പ്രൂവ് ചെയ്ത് കഴിഞ്ഞാല്... പിന്നെ ഈ ഗെയിമില്‍ എനിക്ക് എന്തും ചെയ്യാം. ഞാനിപ്പോ ഈ ഗെയിമില് വന്ന് ഒരു ഉടായ്പ്പാണ്, തെണ്ടിയാണ്, ചെറ്റയാണ് എന്ന് ആദ്യമേ തന്നെ പറഞ്ഞാല് പിന്നെ ഞാന്‍ ചെയ്യുന്നതെല്ലാം ഗെയ്മിന്‍റെ ഭാഗമാണെന്ന് പറഞ്ഞാപ്പോരേ?'.... ബ്ലോസ്ലി ആവര്‍ത്തിച്ചു. 

എന്നാല്‍, ഇവിടെ നല്ലതും ചീത്തയുമില്ലെന്നായിരുന്നു ദില്‍ഷയുടെ മറുപടി. ജനുവിനായി നിന്നും ഒരാള്‍ക്ക് ആവശ്യമുള്ളിടത്ത് മാത്രം ഇടപെട്ട് കൊണ്ട് ഈ ഗെയിമിലൂടെ മുന്നോട്ട് പോകാമെന്നും ദില്‍ഷാ വ്യക്തമാക്കി. അവിടെയും നമ്മളെ തടുക്കാനും ഒഴിവാക്കാനും ആളുകളുണ്ടാകും. രണ്ട് രീതിയില്‍ മാത്രമല്ല, പല രീതിയിലും ഇതിനെ കൊണ്ട് പോകാന്‍ പറ്റുമെന്നും ഇവിടെ ഏറ്റവും പാടായിട്ടുള്ളത് നമ്മള്‍ നമ്മളല്ലാതായി ഇരിക്കുന്നതാണെന്നും ദില്‍ഷ പറയുന്നു. 

എത്ര കാലമെന്ന് വച്ച് നമ്മുക്ക് അഭിനയിക്കാന്‍ പറ്റുമെന്നും ദില്‍ഷ ചോദിക്കുന്നു. എവിടെയെങ്കിലും വച്ച് നമുക്ക് നമ്മളായി ഇരിക്കേണ്ടിവരുമെന്നും അതിനാല്‍ നമ്മള്‍ നമ്മളായി ഇരിക്കണമെന്നും ദില്‍ഷ, ബ്ലെസ്ലിയോട് ആവര്‍ത്തിച്ചു. 

ബിഗ് ബോസിലെ കളികള്‍ക്കിടെയില്‍ തനിക്ക് സ്വയം സംശയം തോന്നിയെന്നായി ബ്ലെസ്ലി. എന്നാല്‍, 'ബിഗ് ബോസ് നിനക്കൊരു ടാസ്ക് തരുന്നു. ഒരാളെ പ്രവോക്ക് ചെയ്യാന്‍. അപ്പോള്‍ നീ മാക്സിമം പ്രവോക്ക് ചെയ്യുക. അത് കഴിഞ്ഞിട്ട് നിനക്ക് അയാളുടെ അടുത്ത് ചെന്ന് പറയാം ഇത് ടാസ്കായിരുന്നെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും' ദില്‍ഷ ബ്ലെസ്ലിയോട് പറഞ്ഞു. 

'ഒരാളെ പ്രവോക്ക് ചെയ്യാന്‍ തനിക്ക് കഴിയും. എന്നാല്‍ ആ സമയത്ത് തനിക്കതിന് കഴിഞ്ഞില്ലെന്നും തനിക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും' ബ്ലെസ്ലി വിനയാന്വിതനായി. 'അത് വെറും തോന്നലാണെന്ന്' ദില്‍ഷ മറുപടി പറഞ്ഞു. 'നിന്‍റെ അടുത്തെന്നല്ല, ആരുടെ അടുത്തും തനിക്ക് അങ്ങനെ പ്രവോക്കായി സംസാരിക്കാന്‍ കഴിയുന്നില്ലെ'ന്നായി ബ്ലെസ്ലി.

അപ്പോഴേക്കും അടുത്ത ടാസ്കിന്‍റെ ബെല്ല് മുഴങ്ങി. ഇതിനിടെ ബ്ലെസ്ലി നിനക്ക് വേദന കുറവുണ്ടോയെന്ന് ദില്‍ഷയോട് ചോദിക്കുന്നു. ഇത് ചോദിക്കാനായിരുന്നോ ഇത്രയും കഥകള്‍ പറഞ്ഞനെന്നായിരുന്നു ദില്‍ഷയുടെ മറുപടി. അങ്ങനെയല്ലെന്നും 'വീട്ടിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെങ്കിലും ഞാന്‍ അടുത്തുള്ളയാളോട് ഞാന്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടോയെന്ന് ചോദിക്കുമെന്നും ഇത്രയേയുള്ളൂ'വെന്നും ബ്ലെസ്ലി പറഞ്ഞു. 

വൈകീട്ട് ദില്‍ഷയും ഡോ. റോബിനും തമ്മിലുള്ള സംഭാഷമായിരുന്നു തുടര്‍ന്ന് കാണിച്ചത്. "ഞാനൊന്ന് പറയാന്‍ വന്നതാണെന്നും പിന്നെ പറയണോ അതോ ഇപ്പോ പറയണോയെന്ന്' ഡോ.റോബിന്‍, ദില്‍ഷയോട് ചോദിക്കുന്നു. തുടര്‍ന്ന് റോബിന്‍ പറഞ്ഞ് തുടങ്ങുന്നു. 

"സിംബിളായിട്ട് പറഞ്ഞ് കഴിഞ്ഞാല്‍ എനിക്ക് 31 വയസായി. ഈ വര്‍ഷം 32 വയസാകും. ഓക്കെ. സോ. ഞാന്‍ എന്‍റെ ലൈഫില്‍ കുറച്ച് കൂടി മെച്വറാണ്. എനിക്ക് കുട്ടികളി, കാര്യങ്ങളൊക്കെ ഇഷ്ടമാണെങ്കിലും എനിക്ക് ആവശ്യമില്ലാതെ അതില്‍പ്പെടാന്‍ താത്പര്യമില്ല." റോബിന്‍ തന്നിലെ പക്വത ദില്‍ഷയോട് വ്യക്തമാക്കാന്‍ ശ്രമിച്ചു. 

വളരെ നിഷ്ക്കളങ്കമായ ചോദ്യവുമായി ദില്‍ഷ ഇടപെട്ടു." ഏത് കുട്ടികളിയിലാ?", 'അങ്ങനെയല്ല. എനിക്ക് അത് പറയാന്‍ പറ്റുന്നില്ല. അതായത്, ലൈക്ക്. ഞാനത് പറയുന്നില്ല, കാരണം ഞാന്‍ ലൈഫില് അത്യാവശ്യം കാര്യങ്ങള്‍ സീരിയസായി എടുക്കുന്ന ഒരാളാണ്. തമാശയ്ക്കായി ഒരു കാര്യവും ഞാന്‍ ചെയ്യാറില്ല. ' റോബിന് താന്‍ പറയാന്‍ വന്നതിലേക്കുള്ള ഒഴുക്ക് ലഭിച്ചില്ല. അയാള്‍ പലപ്പോഴും വാക്കുകള്‍ക്കായി തപ്പി തടഞ്ഞു. 

'സീരിയസായിട്ടാണ് ഞാന്‍ ഓരോകാര്യവും ചെയ്യുന്നത്. അപ്പോ ഞാന്‍ പറയാന്‍ വന്നതെന്താണെന്ന് വച്ചാല്‍. എനിക്ക് നിന്‍റെയടുത്ത് ഇഷ്ടമുണ്ടായിരുന്നു. ജനുവിനായിരുന്നു. ഓക്കെ... അതെ ഇഷ്ടമുണ്ട്. ഇഷ്ടമുണ്ടായിരുന്നു. അതായത്, അനാവശ്യമായി ഞാന്‍ ചില കാര്യങ്ങളില്‍ ഇന്‍വോള്‍വ് ആവുന്നുണ്ടോയെന്നാരു... എനിക്ക് സ്വന്തമായിട്ട് തോന്നി. സോ, എനിക്കതിന് താത്പര്യമില്ല.... ' ഒടുവില്‍ റോബിന്‍റെ തന്‍റെ ഉള്ളിലെ ഇഷ്ടം ഒരുവിധത്തില്‍ ദില്‍ഷയോട് തുറന്ന് പറഞ്ഞു.

' ഇത് നിന്‍റെ കാര്യമല്ല. ഇത് എന്‍റെ കാര്യം എന്‍റെ പോയന്‍റ് ഓഫ് വ്യൂവില്‍ പറയുന്നതാണ്. സോ വെറുതെ അണ്‍നെസസറിയായിട്ടുള്ള കുറച്ച് കുട്ടിക്കളി കൈന്‍റ് ഓഫ് കാര്യങ്ങളില്‍ ഇന്‍വോള്‍വ് ചെയ്യുന്നുണ്ടോയെന്ന്. നിക്ക്..." ഇതിനിടെ വീട്ടില്‍ നിന്നും വാതില്‍ തുറന്ന് ബ്ലെസ്ലി പുറത്തിറങ്ങിയപ്പോള്‍ ഡോ.റോബിന്‍ നിശബ്ദനായി. 

ബ്ലെസ്ലി മാറിപ്പോയപ്പോള്‍, റോബിന്‍ സംസാരം പുനരാരംഭിച്ചു. " അല്ല, ഞാനതില് കുട്ടികളിയില് പെടുന്നുണ്ടോയെന്ന്... " ഇടയ്ക്ക് ദില്‍ഷ കയറി ചോദിച്ചു. ഞാന്‍ പെടുത്തുന്നുണ്ടോ? " അല്ല അങ്ങനെയല്ല, എനിക്ക് തോന്നി. സോ, എനിക്കതില്‍ തീരെ താത്പര്യമില്ല. എന്‍റെ കാര്യമാണ് പറഞ്ഞത്. സോ എനിക്ക് തോന്നി, എന്തായാലും ഗെയിം കളിക്കാനാണ് വന്നത്. സോ ഗെയിം കളിച്ചിട്ട് പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതിനിടെയില്‍ ഒരു കുട്ടികളിയിലും പെടാന്‍ എനിക്ക് താത്പര്യമില്ലെന്നും ഇത് തന്‍റെ മാത്രം കാര്യമാണെന്നും റോബിന്‍ പറയുന്നു. 

'നിന്നോടുള്ള ഇഷ്ടം മുന്നോട്ട് കൊണ്ട് പോകണമെന്നും ഉണ്ടായിരുന്നു. പക്ഷേ ചില കാര്യങ്ങള്‍.. എന്‍റെ കാര്യങ്ങളാണ്...." റോബിന്‍ കൂടുതല്‍ വിശദീരണത്തിനായി വാക്കുകള്‍ തപ്പി. ഇതിനിടെ ദില്‍ഷ ഇടപെട്ടു. 

"അല്ല, ഞാന്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കട്ടെ... " പക്ഷേ, റോബിന്‍, ദില്‍ഷയെ സംസാരിക്കാന്‍ അവസരം കൊടുക്കാതെ താന്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. പിന്നെ കൃത്യം കാര്യത്തിലേക്ക് കടന്നു. 'ബ്ലെസ്ലിക്ക് പ്രായം 26, 28 ആണ്. ബട്ട് അവന്‍റെ പ്രായമല്ല എന്‍റെത്. അവനേക്കാളും കുറേ വര്‍ഷം മുന്നേയാണ് ഞാന്‍. എനിക്ക് അങ്ങനയുള്ള കാര്യങ്ങളില്‍ വെറുതേ ഇന്‍വോള്‍വ് ചെയ്യാന്‍ താത്പര്യമില്ല. " റോബിന്‍ നിശബ്ദമായി. 

ഒരവസരം കിട്ടിയപ്പോള്‍ ദില്‍ഷ ചോദിച്ചു. "ഞാനാണോ ഡോക്ടറിനെ ഈ കുട്ടികളിയിലേക്ക് വലിച്ചിടുന്നത്.? " റോബിന് പെട്ടെന്ന് ഉത്തരം മുട്ടി. " ഞാന്‍.. അത് .. ഒന്നുമില്ല അത് വിട്" അയാള്‍ മറുപടി പറയാനാകാതെ കുഴങ്ങി. ഈ സമയം ദില്‍ഷ അവസരം ഉപയോഗിച്ചു. " ഞാന്‍ കാരണം ഡോക്ടര്‍ക്കൊരു ഗോള്‍ ഉള്ളത്...." ഗോള്‍ എന്ന് കേട്ടതും റോബിന്‍ വീണ്ടും ഇടപെട്ടു. 

" ഏയ് ഗോളിന്‍റെ വിഷയമൊന്നുമില്ല. അതൊക്കെ എന്‍റെ ലക്ഷ്യമാണ്. അതൊക്കെ എനിക്ക് വിടൂ. പക്ഷേ അനാവശ്യമായ ചില കാര്യങ്ങളില്‍ ഞാന്‍ ഇന്‍വോള്‍വ് ആകുന്നു. എനിക്കതിന് താത്പര്യമില്ല."- റോബിന്‍ പറഞ്ഞു. "എന്‍റെ കൂടെ ഇരിക്കുന്നതോ, സംസാരിക്കുന്നതോ കുട്ടികളിയാണെന്ന്... അതായത് , ഞാന്‍ കുട്ടിയാണെന്ന് ഡോക്ടര്‍ക്ക് തോന്നിയാല്‍. " ദില്‍ഷാ പറഞ്ഞ് തുടങ്ങിയപ്പോള്‍, " നിക്ക് നിക്ക്... ഞാന്‍ പറയട്ടെ... ഞാന്‍ പറയട്ടെ.." ഡോക്ടര്‍ ഇടയ്ക്ക് കയറി ഇടപെട്ടു. 

" നീ എങ്ങനെയാണോ അങ്ങനെയുള്ളതെല്ലാം എനിക്കിഷ്ടമാണ്. മെയിനായിട്ടുള്ള പ്രശ്നം എനിക്ക് പറയാന്‍ വയ്യ. കാരണം. ഐ ഡോണ്ട് വാണ്ട് ടു ഹേര്‍ട്ട് യു. ഇക്കാര്യത്തിലൊരു കണ്‍ഫ്യൂഷന്‍ വന്നപ്പോള്‍, അപര്‍ണ. ഷീ ഹാസ് എ ഗുഡ് ലിസണര്‍. പുള്ളിക്കാരിയോട് ഞാന്‍ ചോദിച്ചു. അപ്പോ അവര് പറഞ്ഞത്. സീ, നിനക്കത് തോന്നുന്നുണ്ടെങ്കില്‍ യു ഹാവ് റ്റു ടെല്‍ ഹേര്‍." ഇടയ്ക്ക് ദില്‍ഷ ഇടപെട്ടു. അത് പറയണമെന്ന് അവര്‍ പറഞ്ഞു. തനിക്ക് ഹേര്‍ട്ട് ആവുമോയെന്ന് നോക്കേണ്ടെന്നും അത് പറയണമെന്നും ദില്‍ഷ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്ന് ചോദിച്ചപ്പോള്‍, തനിക്കത് മനസിലായിരുന്നെന്നും ഇതൊരു ട്രയാങ്കിള്‍ കൈന്‍റ് ഓഫ് സാധനത്തില്‍ ചെന്ന് പേടേണ്ട കാര്യമില്ലെന്നും ഇതൊക്കെ പുറത്ത് പോകുന്നുണ്ടന്നും റോബിന്‍ പറഞ്ഞു. തനിക്കും അത്തരമൊന്നില്‍ താത്പര്യമില്ലെന്നും ദില്‍ഷ മറുപടി പറഞ്ഞു. 

'ഞാന്‍ ഒരിക്കലും എന്നെ ഇഷ്ടപ്പെടാന്‍ നിന്നോട് പറഞ്ഞിട്ടില്ലല്ലോ'യെന്നായിരുന്നു ദില്‍ഷയുടെ മറുപടി. "ഞാന്‍ ഡോക്ടറുടെ അടുത്ത് പറഞ്ഞോ എന്നെ ഇഷ്ടപെടാന്‍ ? ബ്ലെസ്ലിയുടെ അടുത്ത് പറഞ്ഞോ?" റോബിന്‍ ഇടയ്ക്ക് കയറി. " നീ അപര്‍ണയുടെ അടുത്ത് ചോദിച്ച് നോക്ക്.. നീ ബ്ലെസ്ലിക്കും ഹോപ്പ് കൊടുത്തിട്ടുണ്ട്." ദില്‍ഷ ഇടയ്ക്ക് കയറി. "ആര് കൊടുത്തു?", "കണ്ടവര്‍ക്ക് അറിയാം" എന്നായി ഡോക്ടറുടെ മറുപടി. " ബാക്കിയുള്ളരും അത് കാണുന്നുണ്ടല്ലോ" ദില്‍ഷ പറഞ്ഞു. 

ദില്‍ഷ ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണത്തിന് മുതിരവേ റോബിന്‍ അപര്‍ണയെ വിളിച്ച്, ദില്‍ഷയോട് കാര്യം സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ നിങ്ങള്‍ സംസാരിച്ചിരിക്കെന്ന് പറഞ്ഞ് റോബിന്‍ അവിടെ നിന്നും പോയി. തുടര്‍ന്ന് ദില്‍ഷയും അപര്‍ണയും തമ്മിലായി സംസാരം. 

'ബ്ലെസ്ലി ഇത്തരമൊരു സംസാരവുമായിവന്നപ്പോള്‍ തന്നെ, ഞാന്‍ എനിക്ക് നീയൊരു അനിയനെ പോലെ'യാണെന്ന് വ്യക്തിമാക്കിയിരുന്നെന്നും എന്നാല്‍, 'ഞാന്‍ സ്നേഹിച്ചില്ലെങ്കിലും അവന് കുഴപ്പമില്ലെന്നും മറിച്ച് അവന് എന്നെ മറക്കാന്‍ പറ്റാത്തതാണെന്ന് തന്നോട് പറഞ്ഞെന്നും ദില്‍ഷ, അപര്‍ണയോട് വ്യക്തമാക്കി.

"നിങ്ങളുടെ അതിര്‍ത്തികള്‍ സെറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നമ്മള്‍ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ ആണുങ്ങള്‍ക്ക് ഹോപ്പ് കൊടുക്കുന്നതാണെന്നും കാരണം അവര്‍ വീക്കാണെന്നും  അത് മനസിലാക്കി നമ്മള്‍ അതിനനുസരിച്ച് നിക്കണമെന്നും' അപര്‍ണ, ദില്‍ഷയെ ഉപദേശിക്കുന്നു. 

തനിക്ക് ഒരാളുടെ വികാരത്തെ വച്ച് കളിക്കാന്‍ ഒട്ടും താത്പര്യമില്ലെന്നും അതിനാലാണ് ഞാന്‍ ആരെയും പ്രണയിക്കാത്തതെന്നും ദില്‍ഷ ഗദ്ഗദകണ്ഠയായി. ഞാനൊരാളെ ഇഷ്ടപ്പെട്ടാല്‍ അയാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുകയൊള്ളൂവെന്നും എന്നാല്‍ നമ്മള്‍ ഹോപ്പ് കൊടുത്തിട്ട് അയാളെ കെട്ടാന്‍ പറ്റിയില്ലെങ്കില്‍ അയാളുടെ ജീവിതം നശിക്കുമെന്നും അത് കാണാനുള്ള ശക്തി എനിക്കില്ലെന്നും ദില്‍ഷ തന്‍റെ നയം വ്യക്തമാക്കി. 

"റോബിന്‍റെ അടുത്ത് ആണെങ്കില്‍ പോലും... എനിക്ക് അയാളുടെ അടുത്ത് പോലും അങ്ങനൊരു ഫീലിങ്ങ് വന്നിട്ടില്ല. നമ്മള്‍ തമാശയ്ക്ക് കളിക്കുന്നു ചിരിക്കുന്നു എന്നല്ലാതെ. എനിക്ക് ഒരാളുടെ അടുത്ത് അങ്ങനൊരു ഫീലിങ്ങ് വന്നാല്‍, ഞാനയാളെ ഭയങ്കരമായിട്ട് ഇഷ്ടപ്പെടും. അയാളെ ഭയങ്കരമായി പ്രോട്ടക്റ്റ് ചെയ്യും. എനിക്ക് അങ്ങനെയൊന്നും ഒരാളെ പെട്ടെന്ന് ഇഷ്ടപ്പെടില്ല. എനിക്ക് അറിയില്ല എന്ത് തീരുമാനമെടുക്കമെന്ന് എന്താണ് ചെയ്യേണ്ടതെന്ന്..." ദില്‍ഷാ, അപര്‍ണയ്ക്ക് മുന്നില്‍ കാമുകീഭാവം അണിഞ്ഞു. 

ഇതിനിടെ റോബിന്‍റെ കാര്യം അപര്‍ണ എടുത്ത് ചോദിച്ചു. എന്നാല്‍, റോബിന്‍ അത്തരമൊരു കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും തനിക്കത് ഫീല്‍ ചെയ്തപ്പോള്‍ താന്‍ ചോദിച്ചതായിരുന്നെന്നും ദില്‍ഷ പറഞ്ഞു. നമ്മള്‍ സുഹൃത്തുകളാണെന്നും മറ്റൊരു ആഗ്രഹവും പാടില്ലെന്ന് റോബിന്‍ പറഞ്ഞതായും ദില്‍ഷ പറഞ്ഞു. എനിക്ക് അത് പ്രശ്നമല്ലെങ്കില്‍ കുഴപ്പമില്ലെന്നായിരുന്നു റോബിന്‍റെ മറുപടിയെന്നും ഇപ്പോഴാണ് റോബിന്‍, എന്നോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞതെന്നും ദില്‍ഷ, അപര്‍ണയോട് പറഞ്ഞു. 

ഒടുവില്‍ അന്ന് രാത്രി തന്നെ അപര്‍ണ, റോബിനോട് ദില്‍‌ഷയ്ക്ക് അത്തരമൊരു ഇഷ്ടമില്ലെന്നും സുഹൃത്താണെന്നും പറയുന്നു. അതാണ് തനിക്ക് അറിയേണ്ടതെന്ന് റോബിന്‍ പറയുന്നുണ്ടെങ്കിലും അയാളുടെ ശരീരഭാഷ അസ്വസ്ഥമായിരുന്നു. നമ്മുടെ മനസില്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ എടുത്ത് വയ്ക്കുന്നതെന്ന് റോബിന്‍ പറയുന്നു. 

എനിക്കൊരു ആമേയ്സിങ്ങ് ഫ്രണ്ട് ഉണ്ടെന്ന് റോബിന്‍ പറയുമ്പോള്‍ അത് താനാണെന്ന് അപര്‍ണ പറയുന്നു. തനിക്ക് ദില്‍ഷയോട് ഒരു താത്പര്യം തോന്നിയിരുന്നെന്നും അവള്‍ നല്ല കുട്ടിയാണെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും പറഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് ഫേക്ക് ആയി ആക്ട് ചെയ്യേണ്ടി വരുമെന്നും റോബിന്‍ പറയുന്നു. 

ദില്‍ഷയെ ഉപേക്ഷിക്കരുതെന്നും രണ്ട് മൂന്ന് ദിവസം അക്കാര്യത്തില്‍ ഒരു ഇടവേള ഇടാനും അപര്‍ണ, റോബിനെ ഉപദേശിക്കുന്നു. എനിക്ക് ആളുകളെ മനസിലാക്കാന്‍ പെട്ടെന്ന് പറ്റില്ലെന്ന് പറയുന്ന റോബിന്‍ നിങ്ങള്‍ക്കതിന് കഴിയുമെന്നതിനാലാണ് നിങ്ങളോട് ചോദിച്ചതെന്നും എനിക്ക് ഇനി ഗെയ്മില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുമെന്നും പറയുന്നു. 

click me!