'മുന്നില്‍ നിന്ന് ചിരിച്ച്, പുറകീന്ന് കുത്തണ ആര്‍ട്ടിസ്റ്റാണ്': ലക്ഷ്മി പ്രിയക്കെതിരെ കുരുക്ക് മുറുകുന്നു

First Published | Apr 13, 2022, 12:39 PM IST

ണ്ട് ദിവസം സീക്രട്ട് റൂമില്‍ കഴിഞ്ഞ നിമിഷയുടെ പെട്ടെന്നുള്ള മടങ്ങി വരവ് ബിഗ് ബോസ് വീട്ടിനുള്ളില്‍ ആസ്വസ്ഥതയുടെ വിത്ത് വിതച്ച് കഴിഞ്ഞു. സ്മോക്കിങ്ങ് ഏരിയയില്‍ ഒത്തുകൂടിയ നിമിഷയുടെയും ജാസ്മിന്‍റെയും ഡെയ്സിയുടെയും സംസാരത്തിലും ലക്ഷ്മി പ്രിയയായിരുന്നു താരം. വീട്ടിലെ കളം പിടിക്കാനായുള്ള ലക്ഷ്മി പ്രിയ നടത്തുന്ന നീക്കങ്ങള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ക്കും വ്യക്തമായെന്ന് പ്രേക്ഷകരെ കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ എപ്പിസോഡ്. ലക്ഷ്മി പ്രിയയുമായി ജാസ്മിന്‍ മൂസയ്ക്കുള്ള അകല്‍ച്ച വ്യക്തമാക്കുന്ന ചര്‍ച്ചയില്‍ ഡെയ്സിയും നിമിഷയും തങ്ങളുടെ നയം വ്യക്തമാക്കുന്നു. ബിഗ് ബോസ് വീട്ടിനുള്ളില്‍ പുതിയ ശാക്തിക ചേരികള്‍ രൂപപ്പെടുകയാണ്. 
 

വീട്ടിനുള്ളിലെ താമസം ആരംഭിച്ചത് മുതല്‍ ലക്ഷ്മി പ്രിയയുടെ ചില പെരുമാറ്റങ്ങള്‍ മറ്റ് മത്സരാര്‍ത്ഥികളില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. എന്നാല്‍, എന്താണ് ആ അസ്ഥസ്ഥതയെന്ന് മാത്രം മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ കഴിയുമ്പോള്‍ ലക്ഷ്മി പ്രിയയെന്തുതരം സ്ട്രാറ്റജിയാണ് കളിക്കുന്നതെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ക്കും വ്യക്തമായിത്തുടങ്ങിയിരിക്കുന്നു. 

ലക്ഷ്മി പ്രിയയെ കുറിച്ച് പരാതി പറഞ്ഞ് തുടങ്ങിയത് പ്രധാന എതിരാളിയായ ജാസ്മിന്‍ മൂസയായിരുന്നില്ല. മറിച്ച് ഡെയ്സിയായിരുന്നു. കാര്യങ്ങള്‍ തന്‍റെ വരുതിക്കാക്കാന്‍ ഒരു മുഴം മുന്നേ എറിയാനുള്ള ലക്ഷ്മിയുടെ ശ്രമത്തെയാണ് ഡെയ്സി കുറ്റപ്പെടുത്തിയത്. 


വീക്കിലി ടാസ്കില്‍ സ്കിറ്റാണ് അവതരിപ്പിക്കേണ്ടതെന്ന് ബിഗ് ബോസ് അറിയിപ്പ് വന്നു. ഉടനെ ഞാനും അഖിലും സൂരജും പിന്നെ മറ്റേയാളും എന്ന തരത്തില്‍ സ്കിറ്റ് ചെയ്ത് പരിജയമുള്ളവര്‍ മാത്രം ചേര്‍ന്നുള്ള ഒരു ഗ്രൂപ്പിനാണ് ലക്ഷ്മി പ്രിയ മുന്നോട്ട് വച്ചത്. 

എന്നാല്‍, അപ്പോള്‍ തന്നെ പലരും അതിനെ എതിര്‍ത്ത് മുന്നോട്ട് വന്നു. എല്ലാവര്‍ക്കും സ്കിറ്റ് അവതരിപ്പിച്ചുള്ള മുന്‍ പരിചയമില്ല. സ്വാഭാവികമായും ബിഗ് ബോസ് വീട്ടിലെ കലാകാരന്മാരെല്ലാവരും ഒരു ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുമ്പോള്‍ മറ്റ് ഗ്രൂപ്പുകളുട സ്കിറ്റ് ദുര്‍ബലമായിപ്പോകുമെന്നായിരുന്നു മറ്റ് മത്സരാര്‍ത്ഥികളുടെ പരാതി.

ഇതേ തുടര്‍ന്ന് അഖിലിനെയും ലക്ഷ്മിയെയും ഒരു ഗ്രൂപ്പിലും സൂരജിനെ മറ്റൊരു ഗ്രൂപ്പിലും ഉള്‍പ്പെടുത്തിയായിരുന്നു വിവിധ ഗ്രൂപ്പുകള്‍ സ്കിറ്റുകള്‍ അവതരിപ്പിച്ചത്. എന്നാല്‍, ഗ്രൂപ്പിന്‍റെ തെരഞ്ഞെടുപ്പ് സമയത്ത് ലക്ഷ്മിയെടുത്ത തീരുമാനം മറ്റ് മത്സരാര്‍ത്ഥികളില്‍ അടങ്ങാത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നതിന് തെളിവാണ് ഇന്നലെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലെ  ഡെയ്സിയും നിമിഷയും ജാസ്മിന്‍ മൂസയും തമ്മിലുള്ള സംഭാഷണം. 

സ്മോക്കിങ്ങ് ഏരിയയ്ക്ക് സമീപത്തിരുന്ന മൂവരും ലക്ഷ്മി പ്രിയയ്ക്കെതിരെയായിരുന്നു സംസാരിച്ചത്. ഡെയ്സിയാണ് സംഭാഷണത്തിന് തുടക്കമിടുന്നതായി ബിഗ് ബോസ് കാണിച്ചത്. എലിമിനേറ്റ് ചെയ്യപ്പെടാനുള്ള കാരണം ടാസ്ക് കിട്ടാത്തത് കൊണ്ടാണെന്ന് ലക്ഷ്മി വിശ്വസിക്കുന്നതായി ഡെയ്സി ആരോപിച്ചു. 

ഈയൊരു കാരണം കൊണ്ടാണ് അടുത്ത ടാസ്ക് വന്നപ്പോള്‍ താന്‍ ഉള്‍പ്പെടെ ആര്‍ട്ടിസ്റ്റുകളുടെ ഒരു ഗ്രൂപ്പിനെ തന്നെ ലക്ഷ്മി പ്രിയ പ്രഖ്യാപിച്ചതെന്ന് ഡെയ്സി ആരോപിച്ചു. " ടാസ്ക് വന്നതും. അതായത് ഇത് ഒരു Entertainment Show പോലെയാണല്ലോ നമ്മള് കാണിക്കുന്നത്. ഇത് വന്നതും പുള്ളിക്കാരി, ഞാന്‍ അഖിലിന്‍റെ സൈഡ്. അഖിലും ഞാനും സൂരജും... നിക്ക് ഇങ്ങനാ പറഞ്ഞേ. അഖിലും ഞാനും സൂരജും വേറെയാരുടേയോ പേരും പറഞ്ഞു. I don't remember." ഡെയ്സി വാചാലയായി.

"ഇങ്ങനെ പറഞ്ഞപ്പോ ഞങ്ങള് പറഞ്ഞു. എല്ലാ ആര്‍ട്ടിസ്റ്റും ഒരു ഗ്രൂപ്പിലായിക്കഴിഞ്ഞാല്‍ ആര് ഞങ്ങളെ ഹെല്‍പ്പ് ചെയ്യും ? ഞങ്ങളൊന്നും ആര്‍ട്ടിസ്റ്റുകളല്ല. ഞങ്ങള്‍ക്കൊന്നും പെര്‍ഫോം ചെയ്ത് പരിചയവുമില്ല. ഇവളൊന്നും ഒരിക്കല്‍ പോലും പെര്‍ഫോം ചെയ്തിട്ടില്ല. (ജാസ്മിന്‍ മൂസയെ ചൂണ്ടി) ഒട്ടും ചെയ്തിട്ടില്ല. " ഡെയ്സി തുടര്‍ന്നു. 

"നല്ലൊരു ആര്‍ട്ടിസ്റ്റ് നമ്മുടെ കൂടെയുണ്ടാവുകയാണെങ്കില്‍ കുറച്ചൂടെ ക്രീയേറ്റീവ് തോട്ട്സ് നമ്മടെ ഇടയിലും ഇടാം. കുറച്ചൂടെ നന്നായി Perfom ചെയ്യാം. അതാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞപ്പോഴേക്കും പുള്ളിക്കാരി ഭയങ്കര ഇതായിട്ട്... പിന്നെ ഞാനും വിട്ടു കൊടുത്തില്ല. ഞാനിന്നലെ പൊട്ടിത്തെറിച്ചു. നല്ല രീതിയില്‍ പൊട്ടിത്തെറിച്ചു. " ഡെയ്സിക്ക് അരിശം പറഞ്ഞ് ഫലിപ്പിക്കാന്‍ പോലും പറ്റാതായി. 

ഇതിനിടെ ജാസ്മിന്‍ കയറി പറഞ്ഞു. " ഞാന്‍ പൊട്ടിത്തെറിക്കാനായിട്ടില്ല.... ഞാനിതുവരെ പൊട്ടിത്തെറിച്ചിട്ടില്ല. ഞാന്‍ തെറിച്ചില്ലെടീ... രണ്ട് ദിവസം. ഞാനാകെ പറഞ്ഞത് മിണ്ടാതിരിക്ക്.. അതാണ്." ബിഗ് ബോസ് വീട്ടിലെ  ലക്ഷ്മിയുടെ പ്രധാന വിമര്‍ശകയായ ജാസ്മിന്‍ മൂസ പറഞ്ഞ് നിര്‍ത്തി. 

"എന്നിട്ട് പറയാ... കഴിഞ്ഞ പ്രാവശം... ഏഹ്... ഇപ്രാവശം ഞാന്‍ എലിമിനേഷനില്‍ വന്നത് എന്ത് കൊണ്ടാണെന്ന്... അങ്ങേരുടെ സ്വഭാവം കൊണ്ടാണെന്ന്... " ലക്ഷ്മിക്കെതിരെ ഡെയ്സിക്ക് പലതും ആരോപിക്കാനുണ്ടായിരുന്നു. പക്ഷേ,  സ്വന്തം സംഭാഷണത്തിലെ ആവേശം നിയന്ത്രിക്കാന്‍ കഴിയാതെ പോയ ഡെയ്സി, പറയാനിരുന്ന പല സംഭവങ്ങളും പറയാതെ പോയി. 

ഈയൊരവസരത്തിലാണ് സീക്രട്ട് റൂമില്‍ നിന്നും രണ്ട് ദിവസത്തെ അജ്ഞാത വാസം കഴിഞ്ഞെത്തിയ നിമിഷ സംഭാഷണത്തില്‍ ഇടപെടുന്നത്. അതുവരെ ഡെയ്സിയുടെ വാക്കുകള്‍ക്ക് തല കുലുക്കിക്കൊണ്ടിരുന്ന നിമിഷ, " മുന്നില്‍ നിന്ന് ചിരിച്ച് കാണിച്ച് പുറകീന്ന് കുത്തണ സെ.... ആര്‍ട്ടിസ്റ്റാണ്." എന്ന് ലക്ഷ്മിയെ കുറിച്ച് തന്‍റെ വ്യക്തിപരമായ അഭിപ്രായം തുറന്ന് പറഞ്ഞു. ട

നിമിഷ പറയുന്നത് കേട്ടതും താനും ഇത് തന്നെയല്ലേ ഉദ്ദേശിച്ചതെന്ന തരത്തില്‍ ഡെയ്സി പെട്ടെന്ന് ഇടപെട്ട് പറഞ്ഞ വാക്കും ഒന്ന് തന്നെയായിരുന്നു. "Exactly" എന്നിട്ടും ഡെയ്സിക്ക് സ്വന്തം അരിശം അടക്കാനായില്ല. ഡെയ്സി വീണ്ടും വാചാലയായി. 

" എടീ...  Exactly, I was sitting here. Their was sitting there.... നമ്മടെ അപര്‍ണ്ണയും.... എന്നിട്ട് അപര്‍ണ്ണയുടെ അടുത്ത് എന്നെ പറ്റിയുള്ള കുറ്റങ്ങളും ഇവളെ പറ്റിയുള്ള കുറ്റങ്ങളും (നിമിഷയെ ചൂണ്ടി) And I can hear that. എന്നാപ്പിനെ Slowly പറയാ... അല്ലെങ്കില്‍ പിന്നെ എന്‍റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം വേണം. " ഡെയ്സി, ലക്ഷ്മിയോട് പറയാനിരുന്നതില്‍ പാതി കൂട്ടുകാരികളോട് പറഞ്ഞു. 

" മനസിലായാ.. ഇത് എന്നെ കേപ്പിക്കാനായിട്ട് മനപൂര്‍വ്വം പറഞ്ഞതാണ്.  I ignored. Okey. അത് കഴിഞ്ഞപ്പോ.... ഞാന്‍... തിരിച്ച് വന്നിട്ടേ... പുള്ളിക്കാരി... മോളൂ.. മോളൂന്‍റെ കാലിലെന്താണ്. ഇതെന്താണ് തണുപ്പ് ഇങ്ങനെ... ക്രീമെടുത്തു തേക്കൂ കൊച്ചേ.... അത് കേട്ടപ്പോഴെക്ക്... ഞാന്‍ കുറച്ച് നേരം... എന്നെപ്പറ്റിക്കേട്ട കുറ്റമല്ലേ... ഞാന്‍ കേക്കുന്നേ... " ആവേശം കാരണം ഡെയ്സിക്ക് വാക്യം മുഴുമിപ്പിക്കാന്‍ പോലുമായില്ല. 

"എന്ത് ഡബിള്‍ സൈഡ് ഇതാന്ന് അറിയോ... അതില് ഭയങ്ക സ്നേഹം കാണിക്കേയും ചെയ്യും എന്നിട്ട് ഇങ്ങനെ പറയേം ചെയ്യും. ആളുകളുടെ മുന്നില്‍ വന്നിട്ട്. എന്തിനാണ് ?  If you have any problem. ആ  problem എന്നെ കാണിക്ക്. അല്ലാതെ... മറ്റുള്ളവരുടെ അടുത്ത് പോയി... പത്ത് പേരുടെ അടുത്ത് പോയി പറയുക അല്ല വേണ്ടത്." ഡെയ്സി സ്വരം കടുപ്പിച്ചു. 

ഇതോടെ സീക്രട്ട് റൂമില്‍ നിന്നും തിരിച്ചെത്തിയ നിമിഷയും ഡെയ്സിയും ജാസ്മിന്‍ മൂസയും തമ്മില്‍ ലക്ഷ്മി പ്രിയയ്ക്കെതിരെ ശക്തമായ ഒരു ചേരി രൂപപ്പെട്ട് തുടങ്ങിയെന്നത് വ്യക്തമായി. കഴിഞ്ഞ എപ്പിസോഡില്‍ ശാലിനി വീട്ടുകാരെയോര്‍ത്ത് കരഞ്ഞപ്പോള്‍, അത് ബിഗ് ബോസ് വീട്ടിനുള്ളില്‍ അവളെ എല്ലാവരും ഒറ്റപ്പെടുത്തിയതിനാണെന്ന് ലക്ഷ്മി പ്രിയ ആരോപിച്ചിരുന്നു.

ഈ വിഷയം വലിയ തര്‍ക്കത്തിലേക്കാണ് നീങ്ങിയത്. വീട്ടിലെ ജോലികളെല്ലാം ചെയ്യാനായി ചില ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ഗ്രൂപ്പുകളൊന്നും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ ആദ്യ ദിവസം മുതലുള്ള പരാതി. 

ശാലിനിയുടെ വിഷയം ഈ പ്രശ്നവുമായി കണക്റ്റ് ചെയ്ത ലക്ഷ്മി, അതൊരു ആയുധമാക്കി കിച്ചണ്‍ ജോലിയില്‍ ഉള്‍പ്പെട്ടവരെ വില കുറച്ച് കാണിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്. എന്നാല്‍, അത് ശാലിനി എന്ന് വ്യക്തിയില്‍ കിടന്ന് കറങ്ങുകയും ലക്ഷ്മി പ്രിയ അനാവശ്യ വിവാദത്തിന് ശ്രമിക്കുകയാണെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ ആരോപിക്കുകയും ചെയ്തു. 

ഈ സംഭവത്തിനിടെ സുചിത്രയും ധന്യയും മാറിയിരുന്ന് ലക്ഷ്മി ചേച്ചി എന്തിനാണ് വഴിയേ പോകുന്ന വയ്യാവേലികള്‍ എടുത്ത് ചുമലില്‍ വയ്ക്കുന്നതെന്ന് ധന്യ ചോദിക്കുന്നു. ഈ അഭിപ്രായത്തിന് സമാനമായ മറുപടിയാണ് സുചിത്രയും പറയുന്നത്. 

തത്വത്തില്‍ ബിഗ് ബോസ് വീട്ടിലെ പ്രധാന മത്സരാര്‍ത്ഥികളെയെല്ലാം ലക്ഷ്മി പ്രിയ, സ്വയമേവ തനിക്കെതിരെ തിരിച്ചിരിക്കുന്നു. സംപ്രേക്ഷണം ചെയ്യുന്ന ഭാഗത്തില്‍ ഉള്‍പ്പെടാനും അത് വഴി പ്രേക്ഷക ശ്രദ്ധ നേടാനുമായി ലക്ഷ്മി പ്രിയ ചെയ്ത് കൂട്ടിയ പല കാര്യങ്ങളും ഒടുവില്‍ ലക്ഷ്മി പ്രിയയേ തേടി വന്നു തുടങ്ങിയിരിക്കുന്നു. 

മറ്റ് മത്സരാര്‍ത്ഥികള്‍ ലക്ഷ്മി പ്രിയയെ പ്രധാന എത്രയും പെട്ടെന്ന് പുറത്താക്കപ്പെടേണ്ട ഒരു എതിരാളിയായിട്ടാണ് കാണുന്നതെന്നതും എവിക്ഷന്‍ റൂമില്‍ കഴിഞ്ഞ ദിവസം കണ്ടു. എലിമിനേഷനില്‍ ലക്ഷ്മി പ്രിയയ്ക്കെതിരെ സംസാരിച്ചത്  ഡെയ്സി, ബ്ലെസ്ലി, റോബിൻ, ജാസ്‍മിൻ, അപര്‍ണ, ശാലിനി എന്നിവരായിരുന്നു. വീട്ടിനുള്ളിലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥിയും ഇന്ന് ലക്ഷ്മി പ്രിയയാണ്. 

Latest Videos

click me!