Bigg Boss: നോമിനേഷനിടയിലും കളം പിടിക്കാന്‍ ജാസ്മിന്‍; വിട്ട് കൊടുക്കാതെ ഡെയ്‍സി

First Published | Apr 5, 2022, 12:05 PM IST

'ഡക് സഡക്' എന്ന ഗാനത്തോടെ ആരംഭിച്ച ബിഗ് ബോസ് മലയാളം നാലാം സീസണിന്‍റെ ഒമ്പതാമത്തെ എപ്പിസോഡിലെ പ്രധാന സംഗതി പുതിയ എവിക്ഷനുള്ള നോമിനേഷൻ പട്ടികയായിരുന്നു. വളരെ ഊര്‍ജസ്വലതയോടെയാണ് ഇന്നലത്തെ ദിവസം  മത്സരാര്‍ത്ഥികള്‍  തുടങ്ങിയത്. പാട്ടിന് അനുസരിച്ച് മത്സരാര്‍ഥികള്‍ ആവേശത്തോടെ ചുവടുവെച്ചു. ശേഷം മോണിംഗ് ടാസ്‍കായിരുന്നു. മലയാള അക്ഷരങ്ങള്‍ എങ്ങനെ ശരിയായ രീതിയില്‍ ഉച്ചരിക്കാമെന്ന് വീട്ടിലുള്ള മറ്റ് അംഗങ്ങളെ ബ്ലസ്ലി പഠിപ്പിച്ചു. പിന്നീടായിരുന്നു ബിഗ് ബോസ് വീട് ഉണര്‍ന്നത്. ബിഗ് ബോസില്‍ നിന്ന് ഇനി ആരാണ് പുറത്തുപോകേണ്ടതെന്ന് നിര്‍ദ്ദേശിക്കാൻ മത്സരാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. പേര് നിര്‍ദ്ദേിക്കുന്നതിനൊപ്പം എന്തൊക്കെയാണ് കാരണങ്ങളെന്നും പറയേണ്ടിയിരുന്നു. നോമിനേഷൻ പട്ടികയും ബിഗ് ബോസിലെ ഇണക്കങ്ങളും തര്‍ക്കങ്ങളും മാലയോഗം ടാസ്‍കുമെല്ലാം ചേര്‍ന്ന് ഇന്നലത്തെ എപ്പിസോഡും രസകരമായി.

സുചിത്ര നോമിനേഷൻ ചെയ്യാൻ പോയിട്ട് കണ്‍ഫെഷൻ മുറിയില്‍ നിന്ന് ഇറങ്ങാന്‍ വൈകിയപ്പോഴായിരുന്നു തര്‍ക്കമാരംഭിച്ചത്. അവര്‍ക്കിപ്പോള്‍ അറിയില്ല, മേക്കപ്പ് ഒക്കെ ഇട്ടായിരിക്കും ഇനി വരിക, വേഗം പോയി പറയൂവെന്ന് പറഞ്ഞു കൊണ്ട് ഡെയ്‍സിയാണ് സുചിത്രയുടെ അസാന്നിധ്യം ചര്‍ച്ചയാക്കിയത്. 

മെയ്‍ക്കപ്പ് ഇടാനാണോ അവര്‍ പോയത്, ബാത്ത‍് റൂമില്‍ പോയതാകുമെന്ന് ജാസ്‍മിൻ ഡെയ്സിയെ തിരുത്തി.  കണ്ണാടിയൊക്കെ നോക്കിയിട്ട് വരുന്ന 'ഒരിതിണ്ട് പെണ്‍കുട്ടികള്‍ക്ക്', അതാണ് താൻ പറഞ്ഞത് എന്ന് ഡെയ്‍സ് കൂട്ടിചേര്‍ത്തു. 


കണ്ണാടിയില്‍ നോക്കുന്നതിനെ മേയ്‍ക്കപ്പ് എന്നാണോ പറയുന്നതെന്ന് ജാസ്‍മിൻ സംശയം ചോദിച്ചു. അതെയെന്ന് ഡെയ്‍സി പറഞ്ഞപ്പോള്‍ ക്യാപ്റ്റൻ നവീൻ ഇരുവര്‍ക്കുമിടയിലെ പ്രശ്നത്തില്‍ ഇടപെടാൻ ശ്രമിച്ചു. എന്നാല്‍, 'നിനക്ക് വേണ്ടി സംസാരിക്കൂവെന്ന്' ഡെയ്‍സി ജാസ്‍മിനെ തിരുത്തി. 

വൈകുന്നതിന് മെയ്‍ക്കപ്പ് ചെയ്യുന്നു എന്നാണോ പറയേണ്ടത് എന്ന് ചോദിച്ച് ജാസ്‍മിൻ പ്രശ്നം വീണ്ടും എടുത്തിട്ടു. തൊട്ടിത്തരം ആണേലും അത് സംസാരിക്കണം, ഇപ്പോള്‍ പോയി സംസാരിച്ചില്ലെങ്കില്‍ അവര്‍ പെട്ടെന്ന് വരില്ലെന്ന് ഡെയ്‍സി തന്‍റെ നിലപാട് വ്യക്തമാക്കി. 

ഇതിനിടെ നോമിനേഷൻ നടക്കുകയാണെന്ന് ഡോ റോബിൻ മറ്റംഗങ്ങളെ ഓര്‍മിപ്പിച്ചു. ഒരാള്‍ പറയുന്നത് എന്തിനാണ് ഏറ്റുപിടിക്കുന്നതെന്ന് ചോദിച്ച് ഡെയ്‍സി, അതിനിടെ ജാസ്‍മിന് നേര്‍ക്ക് തിരിഞ്ഞു. അവനവന് വേണ്ടി സംസാരിക്കാൻ നോക്കൂവെന്ന് ഡെയ്‍സി വീണ്ടും ആവര്‍ത്തിച്ചു. 

ഞാൻ ആര്‍ക്കുവേണ്ടി സംസാരിക്കണമെന്ന് താൻ തീരുമാനിക്കുമെന്ന് ജാസ്‍മിൻ തിരിച്ചടിച്ചു. ഞാൻ മറ്റുള്ളവരെ പേടിച്ചിരിക്കില്ലെന്നും ഡെയ്‍സി, ജാസ്‍മിനോടായി പറഞ്ഞു. നിമിഷയോട് അക്കാര്യത്തെ കുറിച്ചെന്തോ സംസാരിക്കാന്‍ ജാസ്‍മിൻ ശ്രമിച്ചപ്പോള്‍ ഡെയ്‍സി വീണ്ടും ഇടപെട്ടു.

നിമിഷയുടെ പിഎ ആകാൻ വേണ്ടിയാണോ നീ ഇവിടെ ഇരിക്കുന്നേയെന്ന് ചോദിച്ച്  ഡെയ്‍സി ശക്തമായി തിരിച്ചടിച്ചു.  നിമിഷയുടെ പിഎ അല്ല എംഎയും താൻ ആകുമെന്നായിരുന്നു ജാസ്‍മിന്‍റെ മറുപടി. തര്‍ക്കം കൂടുതല്‍ മുറുകുന്നതിനിടെ ക്യപ്റ്റൻ ഇടപെട്ട് താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

നോമിനേഷൻ കഴിഞ്ഞിട്ട് ബാക്കി സംസാരമാകാമെന്ന് ക്യാപ്റ്റൻ നിവിൻ ഉറപ്പ് പറഞ്ഞതോടെയാണ് തര്‍ക്കം അവസാനിപ്പിച്ചത്. അതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്‍റെ രണ്ടാമത്തെ ആഴ്‍ചയിലെ എവിക്ഷൻ പട്ടിക തയ്യാറായി. 

ബിഗ് ബോസ് വീട്ടില്‍ നിന്ന് ആരാണ് ഇനി പുറത്തുപോകേണ്ടതെന്ന് നിര്‍ദ്ദേശിക്കാൻ മത്സരാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, വെറുതെ ഒരു പേര് പറ‍ഞ്ഞാല്‍ പോര. പേരിനൊപ്പം വ്യക്തമായ കാരണവും പറയണം. 

അതനുസരിച്ച് മത്സരാര്‍ഥികള്‍ ഓരോരുത്തരും നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയവരുടെ പേരുകള്‍ ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു. വോട്ടിംഗനുസരിച്ച് ദില്‍ഷ, ബ്ലസ്‍ലി, അശ്വിൻ, ജാസ്‍മിൻ, റോണ്‍സണ്‍, റോബിൻ, നിമിഷ, ഡെയ്‍സി എന്നിവരെ എവിക്ഷൻ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരായിബിഗ് ബോസ് പ്രഖ്യാപിച്ചു. 

ബിഗ് ബോസില്‍ ഇന്നത്തെ ഡെയ്‍ലി ടാസ്‍ക് 'മാലയോഗം' ആയിരുന്നു. ഡെയ്‍സിയായിരിക്കും വിധികര്‍ത്താവ് എന്ന് ബിഗ് ബോസ് ആദ്യമേ അറിയിച്ചു. ബാക്കിയുള്ള 15 പേരില്‍ നിന്ന് മൂന്ന് പേര്‍ വീതമുള്ള അഞ്ച് ടീമിനെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. അതിന് ശേഷം എന്തൊക്കെയാണ് മത്സര നിയമമെന്നും ബിഗ് ബോസ് വ്യക്തമാക്കി. 

വിധികര്‍ത്താവ് ആദ്യമേ തന്നെ ഒരു ടീമിന് ഒരു പൂമാല ഏല്‍പ്പിക്കണം. ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍  മറ്റൊരു ടീമിലെ ഏതെങ്കിലും ഒരു അംഗത്തിന്‍റെ ശരീരത്തില്‍ പൂമാല തങ്ങിനിര്‍ത്തിപ്പിക്കാൻ ശ്രമിക്കണം. 

രണ്ടാമത്തെ ബസര്‍ കേള്‍ക്കുമ്പോള്‍ ആരുടെ ശരീരഭാഗത്താണോ പൂമാല തങ്ങിനില്‍ക്കും വിധമുള്ളത് ആ വ്യക്തി ഉള്‍പ്പെടുന്ന ടീം പുറത്താകും. അങ്ങനെ ഒരോ ഘട്ടത്തില്‍ ഓരോ ടീം പുറത്താകുകയും ഏറ്റവും ഒടുവില്‍ ബാക്കിയാകുന്ന ടീം വിജയിക്കുകയും ചെയ്യുന്നതായിരുന്നു മത്സര ക്രമം.

എല്ലാവരും വാശിയോടെ ഇത്തവണ മത്സരിച്ചുവെന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഓട്ടവും ചാട്ടവും മത്സര ബുദ്ധിയുമൊക്കെ വേണ്ട ഒരു ടാസ്‍കായിരുന്നു ഇത്. വാശിയോടെ ഓരോ ടീമുകളും മത്സരിക്കുന്ന കാഴ്‍ചയായിരുന്നു സ്ക്രീനില്‍. പൂമാല മത്സരത്തില്‍ ഒടുവില്‍ ജയിച്ചതാകട്ടെ സൂരജ്, ദില്‍ഷ പ്രസന്നൻ, അപര്‍ണ മള്‍ബറി എന്നിവരുടെ ടീമും. 

അഖില്‍:  മറ്റുള്ളവരുടെ കാര്യങ്ങളില്‍ ജാസ്‍മിൻ അനാവശ്യമായി ഇടപെടുന്നു, ഒരു അച്ചടക്കമില്ല എന്നതിനാലും നോമിനേറ്റ് ചെയ്യുന്നു. സ്വന്തമായി അഭിപ്രായമില്ലാത്ത ഒരാളാണ് നിമിഷ എന്നതിനാലും നോമിനേറ്റ് ചെയ്യുന്നതായി അഖില്‍ പറയുന്നു.

അപര്‍ണ:  ആദ്യ ആഴ്‍ച തന്നെ  ക്യപ്റ്റൻ സ്ഥാനമടക്കമുള്ള അവസരങ്ങള്‍ കിട്ടിയിട്ടും മെച്ചപ്പെടാൻ സാധിക്കാത്തതിനാാല്‍ അശ്വിനെ നോമിനേറ്റ് ചെയ്യുന്നു. ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാൻ ഒരു താല്‍പര്യമില്ലാത്ത തരത്തില്‍ പറയുന്നതിനാല്‍ റോണ്‍സണെയും നോമിനേറ്റ് ചെയ്യുന്നു.

ഡെയ്‍സി - മത്സരം ജയിക്കാൻ വന്ന ഒരാളാണ് ബ്ലസ്‍ലി എന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിരുന്നു ആദ്യ നോമിനേഷൻ. ഒരു വഴക്ക് തീര്‍ന്നാലും ഒരാളെ കോര്‍ണര്‍ ചെയ്യുന്നതുപോലെ തോന്നുന്നുവെന്ന് പറഞ്ഞ് ജാസ്‍മിനെയും ഡെയ്‍സി നോമിനേറ്റ് ചെയ്‍തു.

ദില്‍ഷ പ്രസന്നൻ- മറ്റുള്ളര്‍ക്ക് അഭിപ്രായം പറയാൻ ലക്ഷ്‍മി ചേച്ചി അനുവദിക്കുന്നില്ല. ലക്ഷ്‍മി പ്രിയ സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുന്നു. അശ്വിന് നല്ല അവസരം ഒരുപാട് ലഭിച്ചിട്ടും അത് ഉപയോഗിച്ചില്ല. ഇക്കാരണങ്ങളാല്‍ ലക്ഷ്‍മി പ്രിയയും അശ്വിനെയും നോമിനേറ്റ് ചെയ്യുന്നതായി ദില്‍ഷ പ്രസന്നൻ പറഞ്ഞു.

ബ്ലസ്‍ലി-  റോണ്‍സണ്‍ സ്വയം തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതായി തോന്നുന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു.  സ്വന്തമായി അഭിപ്രായം ഇല്ലാത്ത ആളാണ് എന്ന് തോന്നിയതിനാല്‍ ശാലിനിയെയും നോമിനേറ്റ് ചെയ്യുന്നതായി ബ്ലസ്‍ലി പറഞ്ഞു. 

ലക്ഷ്‍മി പ്രിയ- ആരോഗ്യ സ്ഥിതി അത്ര നല്ലതല്ലാത്തിനാലാണ് ഡെയ്‍സിക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ബ്ലസ്‍ലി പാവ വിട്ടുകൊടുത്തത്. പക്ഷേ ഡെയ്‍സി അതു തട്ടിയെടുത്തു. ഡോ. റോബിൻ അത്യഗ്രഹം കൊണ്ട് ക്യാപ്റ്റന്റെ മുറിയില്‍ കയറി മറ്റൊരു പാവയും സ്വന്തമാക്കാൻ ശ്രമിച്ചു. ഇക്കാരണങ്ങളാല്‍ ഡെയ്‍സിയും ഡോ. റോബിനെയും നോമിനേറ്റ് ചെയ്യുന്നതായി ലക്ഷ്‍മി പ്രിയ പറഞ്ഞു.

ധന്യ-  ഡോ. റോബിൻ കാരണമില്ലാതെ വേറൊരാളെ വ്യക്തഹത്യ നടത്തുന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു. അശ്വിൻ ഇവിടെ വീട്ടിലുണ്ടോ എന്നുപോലും തോന്നിയിട്ടുണ്ട് എന്നതിനാലും നോമിനേറ്റ് ചെയ്യുന്നു.

റോണ്‍സണ്‍- ഡോ. റോബിൻ, ഡെയ്‍സി എന്നിവരെയാണ് റോണ്‍സണ്‍ നിര്‍ദ്ദേശിച്ചത്. വളരെ ബ്രില്യന്റാണ് ഇരുവരുടെയും ഗെയിം എന്നും ആലോചിച്ചുറപ്പിച്ചാണ് പ്രകടനമെന്നതുമാണ് കാരണമെന്നും റോണ്‍സണ്‍ അറിയിച്ചു.

നവീൻ- ബ്ലസ്‍ലിയുടെ വീട്ടുകാരെ പോലും ഒരു കാര്യവുമില്ലാതെ വിളിച്ചതിന് ഡെയ്‍സിയെ നോമിനേറ്റ് ചെയ്യുന്നു. ഡോ. റോബിൻ ഫേക്ക് വ്യക്തിയായിട്ടാണ് തോന്നിയത് എന്നതിനാലും നോമിനേറ്റ് ചെയ്യുന്നതായി നവീൻ പറഞ്ഞു.

ഡോ. റോബിൻ- ജാസ്‍മിനും നിമിഷയെയുമാണ് താൻ നോമിനേറ്റ് ചെയ്യുന്നത്.  ഗെയിം കഴിഞ്ഞതിന് ശേഷവും പല കാര്യങ്ങളും മനസില്‍ വെച്ച് ഹര്‍ട്ട് ചെയ്യാൻ ശ്രമിക്കുന്നതിനാലാണ് നോമിനേഷൻ എന്നും ഡോ. റോബിൻ പറഞ്ഞു..

അശ്വിൻ- ഡോ. റോബിൻ ബിഗ് ബോസ്  നിയമങ്ങള്‍ തെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അശ്വിൻ അദ്ദേഹത്തെ നോമിനേറ്റ് ചെയ്‍തു. ദില്‍ഷ പ്രസന്നൻ ഏറ്റവും ആക്റ്റീവല്ലാത്ത ആളായതിനാല്‍ നോമിനേറ്റ് ചെയ്യുന്നുവെന്നും അശ്വിൻ പറഞ്ഞു.

നിമിഷ- ചതിച്ചു ജയിക്കാനാണ് ഡോ. റോബിന് താല്‍പര്യം എന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു. റൂഡാണ് ഡെയ്‍സി എന്ന് എനിക്ക് തോന്നുന്നുന്നു. ഡെയ്‍സിക്ക് അനുകൂലമായി മാറാൻ സ്റ്റോറി ലൈൻ പോലും മാറ്റി പറയുന്നു. അതിനാല്‍ നോമിനേറ്റ് ചെയ്യുന്നുവെന്നും നിമിഷ പറഞ്ഞു.

ജാസ്‍മിൻ-  ഭക്ഷണം കഴിക്കുന്നതിന് ഒരാള്‍ നല്‍കിയ പാവ തട്ടിയെടുക്കാൻ ശ്രമിച്ചതിനാല്‍ ഡെയ്‍സിയെ നോമിനേറ്റ് ചെയ്യുന്നു. ഡോ. റോബിൻ ഒരു ചതിയനാണ് എന്ന് തോന്നിയതിനാലും നോമിനേറ്റ് ചെയ്യുന്നതായി ജാസ്‍മിൻ പറഞ്ഞു.

സുചിത്ര- ഡോ. റോബിൻ ഒരു വ്യക്തിയില്ലാത്തതുപോലെയാണ് സംസാരിക്കുന്നത് എന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നതായി സുചിത്ര പറഞ്ഞു. ബിഗ് ബോസ് വീട്ടിലാണ് താൻ എന്ന് അശ്വിന് മനസിലായിട്ടില്ലാത്തതു പോലെ തോന്നുന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു. 

ശാലിനി- ധന്യയെ ആണ് ആദ്യം നോമിനേറ്റ് ചെയ്യുന്നത്. ഒരാളെ മനസിലാക്കാതെ അയാള്‍ ഇങ്ങനെയാണ് എന്ന് തീരുമാനത്തിലെത്തുന്നു. ദില്‍ഷ ന്യൂട്രലായി നില്‍ക്കുന്ന ആളായി എനിക്ക് തോന്നിക്കുന്നു. ദില്‍ഷ പ്രസന്നനെയും താൻ നോമിനേറ്റ് ചെയ്യുന്നുവെന്ന് ശാലിനി പറഞ്ഞു.

സൂരജ്- ഡോ. റോബിൻ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യത്തിന് വേണ്ടി ടീമിന്റെ 500 പോയന്റ് നഷ്‍ടപ്പെടുത്തിയതിനാല്‍ നോമിനേറ്റ് ചെയ്യുന്നു. ബ്ലസ്‍ലി പാവ തനിക്ക് പല തവണ കിട്ടിയിട്ടും ഗൗരവം കൊടുത്തില്ല എന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു.

ദില്‍ഷ, ബ്ലസ്‍ലി, അശ്വിൻ, ജാസ്‍മിൻ, റോണ്‍സണ്‍, റോബിൻ, നിമിഷ, ഡെയ്‍സി എന്നിവരെ എവിക്ഷൻ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരായി ഒടുവില്‍ ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു.

Latest Videos

click me!