Edinburgh
ഈ വര്‍ഷത്തെ ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് എഡിന്‍ബര്‍ഗ് ആണ്. സര്‍വ്വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും എഡിന്‍ബര്‍ഗിനെ മികച്ച നഗരമായി തെരഞ്ഞെടുത്തു. സഞ്ചാരികള്‍ക്ക് പ്രത്യേകിച്ച് കാല്‍നടയാത്രികര്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരമാണ് എഡിന്‍ബര്‍ഗ്. കാല്‍നടയാത്രികര്‍ക്കായി ചരിത്രപരമായ ലാന്‍ഡ്മാര്‍ക്കുകളും വാസ്തുവിദ്യയും മനോഹരമായ കാഴ്ചകളുള്ള വ്യൂ പോയന്‍റുകളും ഈ നഗരത്തിലുണ്ട്. 'എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങളുടെ കൂമ്പാര'മാണ് ഈ സ്കോട്ടിഷ് നഗരമെന്ന് സര്‍വ്വേ പറയുന്നു. 'ആത്മപ്രകടനം പ്രോത്സാഹിപ്പിക്കപ്പെടുന്നു. നഗരത്തിൽ നിങ്ങൾ ആരാണെന്ന് പ്രകടിപ്പിക്കാൻ എളുപ്പമാണെന്ന് 88 ശതമാനം നാട്ടുകാരും അവകാശപ്പെടുന്നു. നഗരം ഈ വർഷം അതിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്നു. മാത്രമല്ല എല്ലാവേനല്‍ക്കാലത്തും ആഘോഷിക്കപ്പെടുന്ന എഡിൻബർഗ് ഫ്രിഞ്ച് ഫെസ്റ്റിവലും പ്രശസ്തമാണ്.
Chicago
ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭക്ഷണ-പാനീയ റേറ്റിംഗ് ലഭിച്ച നഗരമാണ് ചിക്കാഗോ. സർവേയിൽ പങ്കെടുത്തവരിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും പറയുന്നത്, കലാ സാംസ്കാരിക രംഗങ്ങളിലും എപ്പോഴും ഈ നഗരത്തിന് എന്തെങ്കിലും ചെയ്യാനുണ്ടെന്നാണ്. 'ഹൈ-എൻഡ് റെസ്റ്റോറന്‍റുകൾ മുതൽ കുടുംബം നടത്തുന്ന മികച്ച ഭക്ഷണശാലകൾ വരെ ലോകോത്തര ഭക്ഷണം പരീക്ഷിക്കനോ, ചരിത്രപരമായ ക്ലബ്ബുകളിൽ 4 മണി വരെ പാർട്ടി നടത്താനോ, മിഷിഗൺ തടാകത്തിൽ സൂര്യനൊപ്പം ഒരു ദിവസം ചെലവഴിക്കനോ, ഐക്കണിക് കലാസൃഷ്ടികൾ കാണുകയോ അലഞ്ഞുതിരിയുകയോ ചെയ്യനോ, അങ്ങനെ അങ്ങനെ സഞ്ചാരികളെ എപ്പോഴും സജീവമായി നിര്‍ത്താന്‍ ഈ നഗരത്തിന് കഴിയുന്നു.
Medellin
ഒരുകാലത്ത് കുപ്രസിദ്ധ മയക്കുമരുന്ന് ബാരന്‍റെയും 'കൊക്കെയ്ൻ രാജാവ്' പാബ്ലോ എസ്കോബാറിന്‍റെയും നഗരമായിരുന്നു മെഡലിന്‍. എന്നാൽ 2022-ലെത്തുമ്പോള്‍ മെഡെലിൻ കൊളംബിയയിലെ 'നല്ല നേരങ്ങള്‍ തേടുന്നവർക്ക് സന്ദർശിക്കാനുള്ള സ്ഥലം' ആണ്. ഭക്ഷണ പാനീയങ്ങൾ (97 ശതമാനം), നൈറ്റ് ലൈഫ്, പാർട്ടികൾ (90 ശതമാനം) രംഗങ്ങൾ എന്നിവയുടെ ചാർട്ടുകളിൽ മെഡെലിൻ ഒന്നാമതാണ്. അതുപോലെ തന്നെ കമ്മ്യൂണിറ്റി സ്പിരിറ്റില്‍ (94 ശതമാനം) ഒന്നാം റാങ്കും നേടിയത് മെഡലിനാണ്. അതോടൊപ്പം 'ഡിസൈൻ ഫോർവേഡ് ബോട്ടിക് ഹോട്ടലുകൾ നഗരത്തിലുടനീളം ഉയർന്നുവരുന്നു. കൊളംബിയൻ കരകൗശലവിദ്യയുടെ ധാരാളം പ്രദർശനവും ഈ നഗരത്തിലുണ്ടെന്ന് ടൈം ഔട്ട് സാക്ഷ്യപ്പെടുത്തുന്നു.
Glasgow
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയ രണ്ടാമത്തെ സ്കോട്ടിഷ് നഗരമാണ് ഗ്ലാസ്ഗോ. നഗരം 'ഈ വർഷത്തെ ലോകത്തിലെ ഏറ്റവും സൗഹൃദ നഗരം' എന്ന വിശേഷണം സ്വന്തമാക്കി. 78 ശതമാനം പ്രദേശവാസികളും ഈ പ്രസ്താവനയോട് യോജിച്ച് വോട്ട് ചെയ്തു. സാമ്പത്തികമായി ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ നഗരം കൂടിയാണിത്. 87 ശതമാനം പേരും ഇത് ചെലവേറിയതല്ലെന്ന് പറയുന്നു. അതിനാൽ 2022 ഈ സ്ഥലം സന്ദർശിക്കാനും കാഴ്ചകള്‍ കാണാനും പറ്റിയ സമയമാണ്. നഗരത്തിലെ വളര്‍ന്നുവരുന്ന റസ്റ്റോറന്‍റുകളും 'ലോകത്തിലെ ആദ്യത്തെ ബോഡി-ഹീറ്റഡ് ക്ലബ്ബും സന്ദര്‍ശിക്കാനും നിര്‍ദ്ദേശിക്കപ്പെടുന്നു.
Amsterdam
തന്നെ തന്നെ നഷ്ടപ്പെടാതെ തിരിച്ച് പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നഗരമാണ് ആംസ്റ്റര്‍ഡാം. നിങ്ങൾ ആരാണെന്ന് സ്വയം പ്രകടിപ്പിക്കാൻ (89 ശതമാനം നിവാസികളുടെ അഭിപ്രായത്തിൽ) ലോകത്തിലെ ഏറ്റവും എളുപ്പമുള്ള നഗരവും ലോകത്തിലെ ഏറ്റവും പുരോഗമനപരവുമായ രണ്ടാമത്തെ നഗരവുമാണ് ആംസ്റ്റർഡാമെന്ന് സര്‍വ്വയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറയുന്നു. സൈക്ലിംഗ് സൗഹാദര്‍മായ തങ്ങളുടെ നഗരം സൈക്കിളില്‍ ചുറ്റാൻ എളുപ്പമാണെന്ന് 100 ശതമാനം നഗരനിവാസികളും സമ്മതിക്കുന്നു.
Prague
ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരമാണ് പ്രാഗ്. തൊണ്ണൂറു ശതമാനം പ്രദേശവാസികളും തങ്ങളുടെ നഗരത്തെ മനോഹരമായി കാണുന്നു. 96 ശതമാനം പേരും നഗരത്തിലെ പൊതുഗതാഗതത്തെ പ്രശംസിക്കുന്നു. മാത്രമല്ല മറ്റ് രണ്ട് ഘടകങ്ങൾ കൂടിയുണ്ട്. അതിലൊന്ന് ആകർഷകമായ ജീവിതരീതിയും മറ്റേത് മികച്ച ഇടവേളകളെയും നഗരം പ്രദാനം ചെയ്യുന്നതുമാണ്. നഗരത്തിലെ 'നവീകരിച്ച' പൊതു ഇടങ്ങള്‍ നാട്ടുകാർക്കും സന്ദർശകർക്കും ഒരുപോലെ ആസ്വാദ്യമാണ്. 'നപ്ലാവ്കയിൽ അടുത്തിടെ പൂർത്തിയാക്കിയ നദീതീരം ഒരു അഭിമാനകരമായ വാസ്തുവിദ്യാ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, കൂടാതെ, ഇലകൾ നിറഞ്ഞ സ്ട്രെലെക്കി ദ്വീപ് കാലാതീതമായ കാഴ്ചകൾക്കുള്ളതാണ്.
Marrakech
ഒരു അവധിക്കാല പ്രണയാഘോഷത്തിനാണ് നിങ്ങളുടെ തയ്യാറെടുപ്പെങ്കില്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള നഗരമെന്ന നിലയിൽ മോറോക്കന്‍ നഗരമായ മാരാക്കെച്ച് ചാർട്ടുകളിൽ ഒന്നാമതാണെന്ന് ( (69 ശതമാനം താമസക്കാരുടെ കണക്കനുസരിച്ച്) ) ടൈം ഔട്ട് പറയുന്നു. 'പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കാനോ താൽപ്പര്യമുണർത്തുന്ന മറ്റ് ആളുകളെ കണ്ടുമുട്ടാനോ ആഗ്രഹിക്കുന്നവർക്ക് ഈ നഗരം ഇപ്പോഴും ഒരു മുൻനിരയില്‍ നില്‍ക്കുന്നു. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിൽ ഈ നഗരം രണ്ടാം സ്ഥാനത്താണ്. എന്നാല്‍, നിങ്ങളുടെ അയൽക്കാരെ തിരിച്ചറിയുന്നതില്‍ ഈ നഗരം ഒന്നാം സ്ഥാനത്താണ്.' ലോകത്തിലെ ഏറ്റവും സമ്മർദ്ദം കുറഞ്ഞ നഗരമായി മാരാക്കേച്ച് തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക ആഫ്രിക്കൻ ആർട്ട് എക്സിബിഷനുകൾ നടത്തുന്ന മക്കാലും എംസിസി ഗാലറിയും ആസ്വാദ്യമാണ്.
Berlin
ബെർലിൻ 'താങ്ങാനാവുന്നതും' 'എളുപ്പത്തിൽ ചുറ്റിക്കറങ്ങാൻ കഴിയുന്ന' നഗരമാണെന്ന് ടൈം ഔട്ട് അവകാശപ്പെടുന്നു. "പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ" ഇത് രണ്ടാം സ്ഥാനത്താണ്. കൂടാതെ പ്രദേശവാസികൾ ഏറ്റവും ചെലവേറിയ നഗരമെന്നും വിശേഷിപ്പിക്കുന്ന നഗരമാണിത്.' 97 ശതമാനം നാട്ടുകാരും ബെർലിനിലെ പൊതുഗതാഗത സംവിധാനത്തെ പ്രശംസിക്കുന്നു. ‘എല്ലാ തരത്തിലുമുള്ള സന്ദർശകർക്കും ശരിക്കും ചിലതുണ്ട്: നഗരത്തിലെ കുപ്രസിദ്ധമായ വാരാന്ത്യ പാർട്ടികൾ പൂർണ്ണ ശക്തിയിലാണ്. ഫൈൻ ഡൈനിങ്ങിന്‍റെ കാര്യത്തിൽ, ജർമ്മൻ തലസ്ഥാനം ഒരിക്കലും കൂടുതൽ തയ്യാറാക്കിയിട്ടില്ലെന്നും ടൈം ഔട്ട് പറയുന്നു. 'വിപ്ലവകരമായ വാക്കിംഗ് ടൂറുകൾ', 'അത്യാധുനിക സമകാലിക കലാപരിപാടികൾ' എന്നിവയുൾപ്പെടെ പണം കുറവുള്ളവർക്ക് എത്തിച്ചേരാനുള്ള നിരവധി കൂട്ടായ്മകളും ഇവിടെയുണ്ട്.
Montreal
ഈ കനേഡിയൻ നഗരത്തെ ടൈം ഔട്ട് പഠനത്തിൽ 'മികച്ച ഭക്ഷണ പാനീയ രംഗങ്ങളുള്ള യഥാർത്ഥ ഓൾറൗണ്ടർ' എന്ന് വിശേഷിപ്പിക്കുന്നു. 93 ശതമാനം പ്രദേശവാസികളും പറയുന്നത് മികച്ച ഭക്ഷണം കണ്ടെത്തുക എന്നത് മോണ്‍ട്രിയലില് വളരെ എളുപ്പമാണെന്നാണ്. മോൺട്രിയൽ മികച്ച കലകളും മ്യൂസിയങ്ങളും വാഗ്ദാനം ചെയ്യുന്നു, 82 ശതമാനം പേരും എപ്പോഴും എന്തെങ്കിലും നല്ലത് ഈ നഗരത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. 'പ്രൈം ഫെസ്റ്റിവൽ സീസൺ' ആയതിനാൽ, 'സൗജന്യ കച്ചേരികൾ, വാട്ടർഫ്രണ്ട് ഫെസ്റ്റിവലുകൾ, സ്റ്റിറോയിഡുകളിൽ ഒരു നൈറ്റ് ലൈഫ് സീൻ' എന്നിവയ്ക്കൊപ്പം സമയം ചെലവിടാന്‍ പറ്റിയ നഗരമാണ് മോണ്‍ട്രിയല്‍.
Copenhagen
'സുസ്ഥിരതയിലും (75 ശതമാനം പേര്‍), നടപ്പാതയിലും (86 ശതമാനം ) കൂടാതെ ലോകത്തിലെ ഏറ്റവും ഹരിത നഗരങ്ങളിലൊന്നെന്ന് വിശേഷണവും കോപ്പന്‍ഹേഗിനാണെന്ന് ടൈം ഔട്ട് പറയുന്നു. 97 ശതമാനം പേര്‍ ബൈക്കിൽ കറങ്ങുന്നതിന് പറ്റിയ നഗരമാണിതെന്ന് അവകാശപ്പെട്ടു. അതിലുപരിയായി, നഗരം അതിന്‍റെ ജലപാതകളെ വളരെ ഗൗരവത്തോടെ സമീപിക്കുന്നു. ഹൈഡ്രോഫോയിൽ ബൈക്കുകൾ, ഫ്ലോട്ടിംഗ് സോനകൾ, ഹോട്ട് ടബ്ബുകൾ, കൂടാതെ കയാക്ക് ബാറുകൾ പോലും ഇവിടെ ധാരാളമുണ്ട്. എന്നാല്‍, പുതിയ സുഹൃത്തുക്കളെ ഈ നഗരത്തില്‍ കണ്ടെത്താന്‍ കഴിയില്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അവകാശപ്പെട്ടത്.