അടിമത്തത്തിന്റെ കാലം തിരിച്ചുവന്നോ, അമേരിക്കന്‍ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം
First Published | Sep 23, 2021, 6:21 PM ISTകൗബോയ് തൊപ്പികളുമണിഞ്ഞ്, കൈയില്‍ ചാട്ടവാറുമേന്തി, കുതിരപ്പുറത്ത് വരുന്ന പൊലീസുകാര്‍. മുന്നിലുള്ള ഹെയ്തി അഭയാര്‍ത്ഥികള്‍ക്കു നേരെ അവര്‍ ചാട്ടവാര്‍ വീശുന്നു. തെന്നിയോടുന്ന അഭയാര്‍ത്ഥികളെ അതിര്‍ത്തിയിലെ നദിയിലേക്ക് ഓടിക്കുന്നു. നദി മുറിച്ചുകടക്കുന്നതു വരെ പൊലീസുകാര്‍ ചാട്ടവാര്‍ പ്രയോഗം നടത്തുന്നു.
ഇതേതോ സിനിമയിലെ രംഗമല്ല. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന ക്രൂരമായ സംഭവങ്ങളാണ്. എഫ് പി വാര്‍ത്താ ഏജന്‍സി പകര്‍ത്തിയ ഈ ചിത്രങ്ങള്‍ അടിമത്തത്തിന്റെ അമേരിക്കന്‍ നാളുകളെ ഓര്‍മ്മിപ്പിക്കുന്നതായാണ് വിമര്‍ശനം. 1865-ല്‍ അടിമത്തം നിരോധിക്കുന്നതിനു മുമ്പുള്ള കാലത്ത് അമേരിക്ക എങ്ങനെയാണോ കറുത്ത വര്‍ഗക്കാരോട് പെരുമാറിയത്, അതില്‍നിന്നൊട്ടും വ്യത്യസമില്ല, 2021-ലും എന്നാണ് വിമര്‍ശനം.