ഈ ട്രെയിനിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ യാത്രക്കാര്‍ മറ്റേതോ ലോകത്തിലെത്തിപ്പെട്ടതു പോലെ അനുഭവപ്പെടും. അതിനകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് തടി കൊണ്ടുള്ള ഇന്‍റീരിയറുകളാണ്. ഏതോ സുവര്‍ണ കാലത്തിലേത് എന്നപോലെ ഒരു അനുഭവം.
undefined
എയ്ജി മിതൂക എന്ന എഴുപതുകാരനാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. സെവന്‍സ്റ്റാറില്‍ എല്ലാം തനതായതും കസ്റ്റം മെയ്ഡുമാണ് എന്ന് അദ്ദേഹം പറയുന്നു.
undefined
"സീറ്റുകൾ മുതൽ ലൈറ്റിംഗ്, ഫർണിച്ചർ വരെ, ഞങ്ങളുടെ തീം മണ്ടലകൾ പോലുള്ളവ കലർന്നിരിക്കുന്നതാണ്. കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നും ഇതിലേക്ക് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത എന്തെങ്കിലും കൊണ്ടുവരികയെന്ന ആശയം ആയിരുന്നു മുന്നില്‍." എന്നും മിതൂക പറയുന്നു.
undefined
ഇടനാഴികളിലൂടെ തൂക്കിയിട്ടിരിക്കുന്ന അതിലോലമായ, കൈകൊണ്ട് നിർമ്മിച്ച ചീനക്കളിമണ്‍ സിങ്കുകൾ മുതൽ മിതൂക്ക തന്നെ വരച്ച മിനിയേച്ചർ പെയിന്റിംഗുകൾ വരെ ഇതിനകത്ത് കാണാം. ലോഞ്ചിൽ, ജാപ്പനീസ് പരമ്പരാഗത മരപ്പണികളായ "കുമിക്കോ" യും കാണാം. ഒരു നക്ഷത്രചിഹ്നം ഉടനീളം ഉപയോഗിച്ചിരിക്കുന്നു.
undefined
ട്രെയിന്‍ ഡിസൈന്‍ ചെയ്യാനായി ഒരുങ്ങുമ്പോള്‍ മിതൂക്കയുടെ മനസില്‍ ആദ്യം എത്തിയത് ഓറിയന്‍റ് എക്സ്പ്രസാണ്. എന്നാല്‍, പഴയ ജാപ്പനീസ് യാത്രികരുമായി ബന്ധപ്പെടുന്ന നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന എന്തെങ്കിലും അതില്‍ കൊണ്ടുവരണം എന്ന് മിതൂക തീരുമാനിക്കുകയായിരുന്നു.
undefined
"യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ യാത്ര ചെയ്യുക എന്നതാണ് ഏറ്റവും വലിയ യാത്രയെന്ന് ജപ്പാനീസ് ജനത വളരെക്കാലമായി വിശ്വസിച്ചിരുന്നു. വ്യത്യസ്ത സംസ്കാരങ്ങൾ അനുഭവിക്കുക, അവിടെയുള്ള മികച്ച കാര്യങ്ങൾ കാണുക, അവിടെ മികച്ച ഭക്ഷണം കഴിക്കുക. എന്നിവയെല്ലാം അതില്‍ പെടുന്നു" അദ്ദേഹം സിഎന്‍എന്നിനോട് പറയുകയുണ്ടായി.
undefined
"എന്നാൽ ഞങ്ങളുടെ 50, 60, 70 -കളിലുള്ളവർക്ക്, ഏറ്റവും സുഖകരവും ശാന്തവുമായ യാത്ര ജാപ്പനീസ് സംസാരിക്കുന്ന ഇടങ്ങളിലേക്ക് നടത്തുന്ന യാത്രകളാണ്. ഞങ്ങൾക്ക് ജാപ്പനീസ് ഭക്ഷണം ആസ്വദിക്കാം, ജാപ്പനീസ് രീതിയിൽ വിളമ്പാം. ഞങ്ങൾക്ക് ജപ്പാനെ വീണ്ടും കണ്ടെത്താനാകും." മിതൂക പറയുന്നു. അതാണ് ഈ ട്രെയിനിലും സജ്ജമാക്കിയിരിക്കുന്നത്.
undefined
അതിമനോഹരമായി സജ്ജീകരിച്ച കഫെ ഈ ട്രെയിനിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്. സാധാരണ ഒരു കഫെയിലിരിക്കുന്നതിനേക്കാള്‍ മലകളും പുഴകളും ഓരോ പ്രദേശത്തിന്‍റെയും കാലാവസ്ഥാ മാറ്റങ്ങളും അറിഞ്ഞുകൊണ്ട് ഇരിക്കാം എന്നത് തന്നെയാണ് ഇതിന്‍റെ പ്ലസ് പോയിന്‍റ്. ഓരോ ജാലകങ്ങളും ഒരു പെയിന്‍റിംഗിന്‍റെ ഫ്രെയിം എന്നപോലെയാണ് പണിതിരിക്കുന്നത്. അതിനാല്‍ തന്നെ വിവിധ കാഴ്ചകളും ചില്ലുജാലകത്തിലൂടെ പെയിന്‍റിംഗ് പോലെ അതിമനോഹരമാകുന്നു. അല്ലെങ്കില്‍ ഒരു സിനിമ കാണുന്നതുപോലെ അനുഭവപ്പെടുന്നു.
undefined
ഒന്ന് മുതല്‍ 12 വരെ സ്റ്റാന്‍ഡേര്‍ഡ് സ്യൂട്ടുകളും രണ്ട് ഡീലക്സ് സ്യൂട്ടുകളുമാണ് ഇതിനകത്ത് ഉള്ളത്. അതില്‍, സ്ലീപ്പിംഗ് ഏരിയ, സിറ്റിംഗ് ഏരിയ, ബാത്ത്റൂം എന്നിവയെല്ലാം പെടുന്നു. ഓരോന്നിലും മൂന്ന് പേരെ വരെ ഉള്‍ക്കൊള്ളും.
undefined
നാല് പകലും മൂന്ന് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും എന്നിങ്ങനെ ഇതില്‍ യാത്ര ചെയ്യാം. ട്രെയിനിലെ ഭക്ഷണത്തിന് പുറമെ ഓരോ പ്രദേശത്തെയും തനതായ ഭക്ഷണവും രുചിക്കാനുള്ള അവസരവുമുണ്ടാകും.
undefined
എന്നാലും ഇതിലെ യാത്ര ഒരൽപം പണച്ചെലവുള്ള കാര്യമാണ്. നാല് ദിവസത്തെ യാത്രക്ക് ഓരോരുത്തരും നാല് ലക്ഷത്തിന് മുകളില്‍ പണം നല്‍കേണ്ടി വരും. രണ്ട് ദിവസത്തെ യാത്രയ്ക്ക് ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഒരാള്‍ക്ക് ചെലവ് വരും. ഗ്രീന്‍ കാര്‍ എന്ന പേരിലടക്കം വേറെയും യാത്രാസൌകര്യങ്ങള്‍ ഇതിലുണ്ട്.
undefined