ഒരൊറ്റ മനുഷ്യനും അതേവരെ ചെന്നിട്ടില്ലാത്ത നരകക്കിണറില്‍ അവര്‍ കണ്ട കാഴ്ചകള്‍
First Published | Sep 29, 2021, 5:07 PM ISTഅഗാധഗര്‍ത്തം, സിങ്ക്‌ഹോള്‍, കിണര്‍. ഇങ്ങനെയെല്ലാം വിളിക്കാമെങ്കിലും യമനിലെ അല്‍ മഹ്‌റ പ്രവിശ്യയില്‍, മരുഭൂമിക്കു നടുവില്‍ കാണപ്പെടുന്ന ഗര്‍ത്തത്തിന് പേര് നരകക്കിണര്‍ എന്നാണ്. പേരുപോലെ തന്നെ നാട്ടുകാര്‍ക്ക് ഭയമാണ് അതിനെ. അതിനടുത്തുകൂടി പോയാല്‍ ഭൂതപ്രേതഗണങ്ങള്‍ താഴേക്ക് വലിച്ചിടുമെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇതിനുള്ളില്‍ ജിന്നുകളെയും പ്രേതങ്ങളെയും തടവിലിട്ടിട്ടുണ്ട് എന്നാണ് മറ്റൊരു വിശ്വാസം. ലോകാവസാനത്തില്‍, തിന്‍മ ചെയ്യുന്നവരെ അടക്കുന്ന സ്ഥലമാണ് അതെന്നും വിശ്വാസമുണ്ട്. അതിനകത്തെ പൊത്തുകളില്‍ അപകടകാരികളായ ചീങ്കണ്ണികളും വിഷസര്‍പ്പങ്ങളും പാര്‍ക്കുന്നുവെന്നും പറയപ്പെടുന്നു. ഒരാളും ഒരിക്കല്‍ പോലും ചെന്നെത്തിയിട്ടില്ലാത്ത ഈ ഗര്‍ത്തത്തിനുള്ളിലേക്ക് ഈയടുത്ത് കുറച്ചു മനുഷ്യര്‍ ഇറങ്ങിച്ചെന്നു. അവര്‍ എന്തൊക്കെയാണ് അതിനുള്ളില്‍ കണ്ടത്?