1966 മുതലാണ് നോട്ടിംഗ് ഹില്‍ കാര്‍ണിവല്‍ ആഘോഷിച്ച് തുടങ്ങിയത്. രണ്ട് മില്ല്യണോളം ആളുകള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നു എന്നാണ് കണക്ക്. എല്ലാ വര്‍ഷവും ആളുകള്‍ ആവേശത്തോടെയാണ് ഈ ആഘോഷത്തിന്‍റെ വരവും കാത്തിരിക്കാറുള്ളത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് തെരുവുകളിൽ ആഘോഷം നടന്നില്ല. പകരം ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇത്തവണയും തെരുവിൽ ആഘോഷം നടക്കില്ല എന്നാണ് ഭാരവാഹികള്‍ പറയുന്നത്.
തീരുമാനം എളുപ്പമല്ല. എന്നാൽ, സുരക്ഷയാണ് പ്രധാനം. അതുകൊണ്ട് ഉത്തരവാദിത്തമുള്ള തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത് എന്നും എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു ഫിലിപ്പ് പറഞ്ഞു.
സ്ഥിതിഗതികളെല്ലാം വിലയിരുത്തിയെങ്കിലും ആഘോഷം നടപ്പിലാക്കാനുള്ള പദ്ധതികളെല്ലാം ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ആഗസ്ത് മാസം അവസാനത്തോടെ തെരുവിലിറങ്ങുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കാന്‍ ആവില്ല എന്നാണ് എക്സിക്യുട്ടീവ് ഡയറക്ടര്‍ മാത്യു ഫിലിപ് പറയുന്നത്.
തെരുവുകളിലിറങ്ങുന്നില്ലായെങ്കിലും ഓണ്‍ലൈനിലും മറ്റുമായി വിവിധ പരിപാടികള്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ആഘോഷം ഉള്ളിലുണ്ടാകണം. തെരുവിലിറങ്ങി ആഘോഷിക്കുന്നില്ലെന്നേയുള്ളൂ. എല്ലാത്തിനേക്കാളും വലുത് സുരക്ഷ തന്നെയാണ് എന്നും ഭാരവാഹികള്‍ പറയുന്നു.
നോട്ടിംഗ് ഹിൽ, വെസ്റ്റ്ബോർൺ പാർക്ക്, കെൻസിംഗ്ടണിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് ബാങ്ക് ഹോളിഡേയിലാണ് സാധാരണ ഈ ആഘോഷം നടക്കുന്നത്.
സംഗീതം, നൃത്തം, ഭക്ഷണം, പാനീയം എന്നിവയെല്ലാം ഈ ആഘോഷത്തിലെ പ്രധാനഘടകങ്ങളാണ്. കരീബിയൻ സംസ്കാരത്തിൽ വേരൂന്നിയാണ് ഈ തെരുവുത്സവം ആഘോഷിക്കപ്പെടുന്നത്. 55 വര്‍ഷത്തിനുള്ളില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ണിവലാണ് നോട്ടിംഗ് ഹില്‍ കാര്‍ണിവല്‍ എന്ന് കരുതുന്നു.
ഐക്യം പ്രോത്സാഹിപ്പിക്കാനും എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും ഈ ആഘോഷം ലക്ഷ്യമിടുന്നു. ബ്രിട്ടീഷ് ആഫ്രിക്കൻ- കരീബിയൻ വിഭാഗത്തിന്റെ ഒരു പ്രധാന ഉത്സവം കൂടിയാണ് ഈ നോട്ടിംഗ് ഹിൽ കാർണിവൽ.
നോട്ടിംഗ് ഹില്ലിൽ താമസിച്ചിരുന്ന റൌൺ ലസ്‌ലെറ്റ് ആണ് ആദ്യത്തെ ഉത്സവം നടത്തിയത് എന്ന് പറയപ്പെടുന്നു. അവരുടെ പ്രദേശത്തെ വൈവിധ്യം ഉയർത്തിക്കാട്ടാനും ആഘോഷിക്കാനും ആഗ്രഹിച്ചുകൊണ്ടായിരുന്നു ഇത്. പിന്നീട്, ആളുകളുടെ എണ്ണം വർധിക്കുകയും ഇത് വലിയ ആഘോഷമായി മാറുകയും ചെയ്തു.
ലക്ഷക്കണക്കിന് ആളുകൾ ഒത്തുചേരുന്നു എന്നത് കൊണ്ട് തന്നെ ഇവിടെ നടക്കുന്ന ആക്രമങ്ങളും വാർത്തയാവാറുണ്ട്. കത്തിക്കുത്തടക്കം ഉണ്ടാവുകയും ആളുകൾ അറസ്റ്റ് ചെയ്യപ്പെടാറുമുണ്ട്. എങ്കിലും ഈ കരീബിയൻ കാർണിവലിൽ പങ്കെടുക്കാനായി ആളുകൾ കാത്തിരിക്കാറാണ്. നൃത്തവും പാട്ടും എല്ലാമായി തെരുകൾ കീഴടക്കപ്പെടുന്ന ആഘോഷം തന്നെയാണ് ഇത്.
കാർണിവൽ നടക്കാത്തതിൽ ഇവിടുത്തുകാർക്ക് നിരാശയുണ്ടെങ്കിലും സുരക്ഷ തന്നെയാണ് പ്രധാനം എന്ന് തന്നെയാണ് പലരുടേയും അഭിപ്രായം. ഏതായാലും ഇനി വരും വർഷങ്ങളിലെ ആഘോഷങ്ങൾക്ക് കാത്തിരിക്കുകയാണവർ.
ചിത്രങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന നോട്ടിംഗ് ഹിൽ കാർണിവലിലെ കാഴ്ചകൾ ഗെറ്റി ഇമേജസ്.
ചിത്രങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന നോട്ടിംഗ് ഹിൽ കാർണിവലിലെ കാഴ്ചകൾ ഗെറ്റി ഇമേജസ്.
ചിത്രങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന നോട്ടിംഗ് ഹിൽ കാർണിവലിലെ കാഴ്ചകൾ ഗെറ്റി ഇമേജസ്.
ചിത്രങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന നോട്ടിംഗ് ഹിൽ കാർണിവലിലെ കാഴ്ചകൾ ഗെറ്റി ഇമേജസ്.
ചിത്രങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന നോട്ടിംഗ് ഹിൽ കാർണിവലിലെ കാഴ്ചകൾ ഗെറ്റി ഇമേജസ്.
ചിത്രങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന നോട്ടിംഗ് ഹിൽ കാർണിവലിലെ കാഴ്ചകൾ ഗെറ്റി ഇമേജസ്.