അപ്പനാരാ മോന്‍; മുഖ്യമന്ത്രി കസേരയിലെ അച്ഛനും മോനും!

First Published | Jul 29, 2021, 8:02 PM IST

ഡോക്ടര്‍മാരുടെ മക്കള്‍ ഡോക്ടര്‍മാര്‍, സിനിമ നടന്മാരുടെ മക്കള്‍ സിനിമ നടന്‍മാര്‍, അങ്ങനെയെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെ മക്കളോ? അവരില്‍ പലരും അതേ പോലെ അച്ഛന്റെ, അല്ലെങ്കില്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയ  മേഖലയില്‍ പ്രവേശിക്കാറുണ്ട്. മക്കള്‍ രാഷ്ട്രീയത്തില്‍ മികവ് തെളിയിച്ച അവരില്‍ ചിലര്‍ തങ്ങളുടെ പിന്‍ഗാമികളെക്കാള്‍ ജനപ്രിയരാകാറുമുണ്ട്. രാഷ്ട്രീയത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മുഖ്യമന്ത്രിമാരായ ചില ജനപ്രിയ നേതാക്കളെ അറിയാം. 

ബസവരാജ് ബൊമ്മൈ S/Oഎസ് ആര്‍ ബൊമ്മൈ

കഴിഞ്ഞ ദിവസം പുതിയ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ബസവരാജ് ബൊമ്മൈയാണ് ഈ പട്ടികയില്‍ ഏറ്റവും പുതിയതായി ഇടം നേടുന്നത്. ബസവരാജിന്റെ പിതാവ്, എസ് ആര്‍ ബൊമ്മൈ  കര്‍ണാടകയുടെ പതിനൊന്നാം മുഖ്യമന്ത്രിയാണ്. അദ്ദേഹം 1996 -1998 കാലത്ത കേന്ദ്രമന്ത്രിയുമായിരുന്നു.  
 

എച്ച്.ഡി കുമാരസ്വാമി S/O എച്ച്.ഡി. ദേവഗൗഡ

കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മറ്റൊരു ഉദാഹരണമാണ്. കര്‍ണാടകയുടെ പതിനാലാമത്തെ മുഖ്യമന്ത്രിയായിരുന്ന ജനതദള്‍ (സെക്യൂലര്‍) നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ ഇളയ മകനാണ് അദ്ദേഹം.  ദേവഗൗഡ ഇന്ത്യയുടെപ്രധാനമന്ത്രി  കൂടിയായിരുന്നു.  അച്ഛന്റെ പാത പിന്തുടര്‍ന്ന് കുമാരസ്വാമി 2006 -ലാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയാകുന്നത്. 
 



അഖിലേഷ് യാദവ് S/O  മുലായം സിംഗ് യാദവ്

സമാജ്വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവ് തുടര്‍ച്ചയായി മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. മകന്‍ അഖിലേഷ് യാദവ് പിതാവിന്റെ പാത പിന്തുടര്‍ന്ന് 2012 മുതല്‍ 2017 വരെ ഇതേ പദവി വഹിച്ചിരുന്നു. 
ഉത്തര്‍പ്രദേശിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി 38 -ാം വയസ്സില്‍ അധികാരമേറ്റ അദ്ദേഹം ഈ ഔദ്യോഗിക പദവി വഹിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.  

ണ്ട്. മക്കള്‍ രാഷ്ട്രീയത്തില്‍ മികവ് തെളിയിച്ച അവരില്‍ ചിലര്‍ തങ്ങളുടെ പിന്‍ഗാമികളെക്കാള്‍ ജനപ്രിയരാകാറുമുണ്ട്. രാഷ്ട്രീയത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മുഖ്യമന്ത്രിമാരായ ചില ജനപ്രിയ നേതാക്കളെ അറിയാം. 

ജഗന്‍ മോഹന്‍ റെഡ്ഡി S/O വൈ എസ് രാജശേഖര്‍ റെഡ്ഡി

ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ആര്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ എസ് രാജശേഖര്‍ റെഡ്ഡി 2004-2009 വരെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.  


എം കെ സ്റ്റാലിന്‍ S/O എം. കരുണാനിധി
ഡിഎംകെയുടെ എം കെ സ്റ്റാലിനാണ് മറ്റൊരു ഉദാഹരണം. തമിഴ്നാട്  മുന്‍ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ നേതാവുമായിരുന്ന എം. കരുണാനിധിയുടെ മകനാണ് സ്റ്റാലിന്‍. 

കലൈഞ്ജര്‍ എന്നറിയപ്പെടുന്ന കരുണാനിധി 1969-2011 മുതല്‍ അഞ്ച് തവണ വിജയകരമായ പദവികള്‍ വഹിച്ചു. എന്നാല്‍ മകന്‍ സ്റ്റാാലിന്‍ 2021-ലാണ് ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.


വിജയ് ബഹുഗുണ S/O ഹേംവതി നന്ദന്‍ ബഹുഗുണ

ഹേംവതി നന്ദന്‍ ബഹുഗുണ 1973-1975 കാലഘട്ടത്തില്‍  യുപിയുടെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, മൂത്തമകന്‍ വിജയ് ബഹുഗുണ 2012 ല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.  

നവീന്‍ പട്‌നായിക് S/O  ബിജു പട്‌നായിക്

ഒഡീഷയില്‍ മുഖ്യമന്ത്രിയായിരുന്ന ബിജു പട്‌നായികിന്റെ മകന്‍ നവീന്‍ പട്‌നായിക് ബിജു ജനതാ ദള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനാണ്. എഴുത്തുകരന്‍ കൂടിയായ അദ്ദേഹം പിതാവിന്റെ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ ഒഡീഷയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ടിക്കുന്നു.  

അശോക് ചവാന്‍ S/O ശങ്കര്‍ റാവു
മുഖ്യമന്ത്രിയുടെ സ്ഥാനം വഹിച്ച മറ്റൊരു അച്ഛന്‍-മകന്‍ ജോഡികളാണ് ശങ്കര്‍ റാവു ചവാന്‍, അശോക് ചവാന്‍. ശങ്കര്‍ റാവു രണ്ടുതവണ ഈ പദവി വഹിച്ചപ്പോള്‍ മകന്‍ 2008-2010 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഇരുന്നു.

ഹേമന്ത് സോറന്‍ S/O ഷിബു സോറന്‍
ജാര്‍ഖണ്ഡിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ ഹേമന്ത് സോറന്റെ പിതാവ് ഷിബു സോറനും മുന്‍ മുഖ്യമന്ത്രിയായിരുന്നു. ഹേമന്ത് സോറന്‍ ഇതിന് മുമ്പ്, 2013 ജൂലൈ മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലും മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

ഒമര്‍ അബ്ദുല്ല S/O  ഫാറൂഖ് അബ്ദുല്ല S/O ശൈഖ് അബ്ദുല്ല

ജമ്മു കശ്മീരിലെ അബ്ദുല്ല കുടുംബത്തിലെ മൂന്ന് തലമുറകള്‍ ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കശ്മീര്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് 'ഷേര്‍-ഇ-കശ്മീര്‍' (കശ്മീരിലെ സിംഹം) എന്നറിയപ്പെടുന്ന  ശൈഖ് അബ്ദുല്ല.  മൂന്ന് തവണ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഫാറൂഖ് അബ്ദുല്ലയും, കൊച്ചുമകന്‍ ഒമര്‍ അബ്ദുല്ലയും മുഖ്യമന്ത്രിമാരായി.

Latest Videos

click me!