ഏതാണ്ട് 1,200 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ജപ്പാനിലെ ചെറിപ്പൂക്കള്‍ കാലം തെറ്റി പൂവിട്ടു. എഡി 812 മുതലാണ് ജപ്പാനില്‍ ചെറിപ്പൂക്കള്‍ പൂവിടുന്നത് രേഖപ്പെടുത്തി തുടങ്ങിയത്.
undefined
ഏപ്രില്‍ മാസത്തിലാണ് സാധാരണയായി ജപ്പാനിലെ ഏറ്റവും പ്രശസ്തമായ 'സകുറാ' പൂക്കള്‍ വിടരുന്നത്. ജപ്പാനില്‍ പുതിയ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്നതും പുതിയ ബിസിനസ് പദ്ധതികള്‍ തുടങ്ങുന്നതും ഈ സമയത്താണ്.
undefined
സാധാരണ, ഏറെ കാലമായി ഏപ്രിലില്‍ സ്കൂളുകള്‍ ആരംഭിച്ച ശേഷമാണ് ചെറിപ്പൂക്കള്‍ പൂവിട്ട് തുടങ്ങിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 26 ന് തന്നെ പുരാതന തലസ്ഥാനമായ ക്യോട്ടോയില്‍ ചെറിപ്പൂക്കള്‍ പൂവിട്ടു.
undefined
മാര്‍ച്ച് 26 ന് മുമ്പ് ചെറിപ്പൂക്കള്‍ ഇതിന് മുമ്പ് പൂവിട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് എഡി 812 ലാണെന്നാണ് കോട്ടാരം രേഖകളിലും ദിനാന്ത കുറിപ്പുകളിലുമുള്ളത്.
undefined
ഒസാക്കാ പ്രിഫെക്ച്ചര്‍ സര്‍വ്വകലാശാലയിലെ ഗവേഷകനായ യസുയുകി ഓനോയാണ് ഈ രേഖ കണ്ടെത്തിയത്. അതിനായി അദ്ദേഹം പുരാതന രാജാക്കന്മാരുടെയും പ്രഭുക്കളുടെയും ഗവര്‍ണ്ണര്‍മാരുടെയും ബുദ്ധ സന്ന്യാസിമാരുടെയും ദിനാന്തകുറിപ്പുകളും മറ്റ് രേഖകളും പരിശോധിച്ചു.
undefined
1953 നില്‍ ആരംഭിച്ച ജപ്പാന്‍ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് 10 ദിവസങ്ങള്‍ക്ക് മുന്നേ ചെറിപ്പൂക്കള്‍ പൂവിടുന്നത്. ഈ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജപ്പാനിലെ നിരവധി നഗരങ്ങളില്‍ ചെറിപ്പൂക്കള്‍ നേരത്തെ പൂവിട്ടു.
undefined
ഇതിന് മുമ്പ് 1716, 1409, 1236 എന്നീ വര്‍ഷങ്ങളില്‍ മാര്‍ച്ച് 27 ന് ചെറിപ്പൂക്കള്‍ പൂവിട്ടതായി രേഖകളുണ്ടെന്ന ഓനോ സ്ഥാപിക്കുന്നു. എന്നാല്‍ മാര്‍ച്ച് 26 ന് ചെറിപ്പൂക്കള്‍ പൂക്കുന്നത് എഡി 812 ന് ശേഷം ആദ്യമായാണ്.
undefined
കണക്കുകള്‍ പ്രകാരം 1800 ന് ശേഷം ആദ്യമായി ഏപ്രില്‍ മധ്യത്തിന് മുമ്പായി തന്നെ ക്വോട്ടോയിലെ ചെറിപ്പൂക്കള്‍ അതിന്‍റെ പാരമ്യത്തിലെത്തുമെന്ന് പറയുന്നു.
undefined
ജപ്പാന്‍ കാലാവസ്ഥാ പഠന വകുപ്പ് ഉദ്യോഗസ്ഥനായ ഷിന്‍ജി ആബേ പറയുന്നത്, ചെറിപ്പൂക്കള്‍ നേരത്തെ പൂവിടാനുള്ള കാരണം ആഗോള താപനമാണെന്നാണ്.
undefined
കാലാവസ്ഥാപഠന വകുപ്പ് തെരഞ്ഞെടുത്ത, രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള 58 ചെറി മരങ്ങളില്‍ 40 എണ്ണം ഇതുവരെയായി അവയുടെ ഏറ്റവും വലിയ പൂവിടലാണ് നടത്തിയിരിക്കുന്നത്. അതില്‍ തന്നെ 14 മരങ്ങളില്‍, അവയുടെ ഏറ്റവും വലിയ പൂവിരിയല്‍ റെക്കോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
undefined
സാധാരണയായി എല്ലാ വര്‍ഷവും രണ്ടാഴ്ചക്കാലമാണ് ചെറിപ്പൂക്കള്‍ പൂവിടുക. ഇവ കാലാവസ്ഥാ വ്യതിയാനത്തോട് സക്രിയമായി പ്രതികരിക്കുന്ന ഏറെ സംവേദനക്ഷമതയുള്ള മരമാണ്.
undefined
അതിനാല്‍ തന്നെ ഈ മരങ്ങളെ അടിസ്ഥാനമാക്കിയെടുക്കുന്ന വിവരങ്ങള്‍ കാലാവസ്ഥാ വ്യതിയാന പഠനത്തെ സഹായിക്കുന്നുവെന്നും ആബേ പറയുന്നു.
undefined
കാലാവസ്ഥാ പഠന വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ക്വോട്ടോ നഗരത്തില്‍ 2020 ല്‍ മാര്‍ച്ച് മാസത്തെ ശരാശരി താപനില 10.6 ഡിഗ്രി സെല്‍ഷ്യസ് ആണ്.
undefined
എന്നാല്‍ 1953 ല്‍ ഇത് 8.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം നഗരത്തിലെ താപനില 12.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
undefined
സകുറാ മരങ്ങള്‍ ജപ്പാനിലെ സംസ്കാരവുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ട് നില്‍ക്കുന്നവയാണ്. ജാപ്പനീസ് കവിതയിലും സാഹിത്യത്തിലും ജീവിതവും പുനര്‍ജന്മവുമായും സകുറാ പൂക്കള്‍ ബന്ധപ്പെട്ട് നില്‍ക്കുന്നു.
undefined
ജപ്പാലിലെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ നാടാനുള്ള ദിവസങ്ങളായി കുരുതുന്നതും ചെറിപ്പൂക്കള്‍ പൂക്കുന്ന വസന്തകാലമാണ്.
undefined
എന്നാലിന്ന് ചെറിപ്പൂക്കള്‍ പ്രതീക്ഷയുടെയും സൌന്ദര്യത്തിന്‍റെയും പുതു ജീവിതത്തിന്‍റെയും വസന്തത്തിന്‍റെയും പ്രതീകമായി കരുതപ്പെടുന്നു. 2021 ലെ ഒളിമ്പിക്സ് ചിഹ്നത്തിന് വരെ പ്രചോദനമായ ചെറി മരങ്ങൾ ജപ്പാനിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു.
undefined