cap d agde
വസ്ത്രത്തിന്റെ ഇറക്കം ഒരൽപം കുറഞ്ഞാൽ പോലും ആളുകൾ തുറിച്ച് നോക്കുകയും കമന്റ് പറയുകയും ചെയ്യുന്ന നമ്മുടെ നാട്ടിലുള്ളവർക്ക് ഒരുപക്ഷേ, ഈ സ്ഥലത്തെ കുറിച്ച് കേൾക്കുമ്പോൾ വലിയ അതിശയോക്തി തോന്നിയേക്കാം. എന്നാൽ, ഇങ്ങനെ ഒരു സ്ഥലമുണ്ട്. ച്ചതിന്റെ പേരിൽ.
cap d agde
ഇവിടെ സന്ദർശകർക്ക് സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ പോലും വസ്ത്രമില്ലാതെ നടക്കാം എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, ഇവിടെ മിക്കവാറും ആളുകളെത്തുകയും നഗ്നമായ ജീവിതം ആസ്വദിക്കുകയും ചെയ്യാറുണ്ട്.
cap d agde
വേനൽക്കാലത്ത് മനോഹരമായ ബീച്ച് കാണാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തുന്നു. ക്യാപ് ഡി ആഡ്ജ് എന്നാണ് അതിന്റെ പേര്. ഈ നഗരത്തെ 'ന്യൂഡ് സിറ്റി' എന്നും വിളിക്കുന്നു. വ്യത്യസ്തമായ ആ ജീവിതശൈലി കാരണം ഇവിടം എല്ലായ്പ്പോഴും പ്രധാനവാർത്തകളിൽ നിറയാറുണ്ട്.
cap d agde
ന്യൂഡ് ടൂറിസത്തിനായി ആളുകൾ വരുന്ന ലോകത്തിലെ ഒരേയൊരു സ്ഥലമാണിത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും നേരിടേണ്ടതില്ല. അവർക്ക് വസ്ത്രമില്ലാതെ ഇവിടെ കറങ്ങാം.
cap d agde
ഈ ചെറുപട്ടണത്തിലെ താമസക്കാരും, ആണായാലും, പെണ്ണായാലും പൂർണ നഗ്നരായി നടക്കാറുണ്ട്. അവിടത്തെ ബീച്ചുകളും തെരുവുകളും ഇടവഴികളും നഗ്നരായ ആളുകളാൽ ചിലപ്പോൾ നിറഞ്ഞിരിക്കും. വേനൽക്കാലത്ത്, ലോകമെമ്പാടുമുള്ള ആയിരങ്ങൾ ബീച്ച് ജീവിതം ആസ്വദിക്കാൻ ഇവിടെയെത്തുന്നു.
cap d agde
അതേസമയം ഇവിടെ എത്തുന്നവരിൽ കൂടുതലും മധുവിധു ആഘോഷിക്കാൻ വരുന്നവരാണ്. ഏറ്റവും പ്രശസ്തമായ ഒരു ഹണിമൂൺ സ്പോട്ട് കൂടിയാണ് ഇത്. ഇവിടത്തെ മനോഹരമായ ബീച്ചുകളും, വസ്ത്രമില്ലാതെ കറങ്ങാനുള്ള സ്വാതന്ത്ര്യവും നിരവധി ദമ്പതികളെ ഇവിടെയ്ക്ക് ആകർഷിക്കുന്നു.
cap d agde
അതേസമയം വസ്ത്രമില്ലാതെ പുറത്ത് കറങ്ങാൻ മാത്രമേ ആളുകൾക്ക് ഇവിടെ അനുവാദമുള്ളൂ. പൊതുസ്ഥലങ്ങളിലോ ആളുകളുടെ മുന്നിലോ നിങ്ങളുടെ പങ്കാളിയുമായി അടുപ്പം പുലർത്താൻ നിങ്ങൾക്ക് അനുവാദമില്ല. ഈ രീതിയിലുള്ള തുറന്ന സ്നേഹപ്രകടനങ്ങൾക്ക് ഏകദേശം 13 ലക്ഷം രൂപയാണ് പിഴ.
cap d agde
ഈ നഗരത്തിൽ താമസിക്കുന്നതിനും ഒരു നിശ്ചിത തുക നൽകേണ്ടതുണ്ട്. അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് മറ്റൊരു കാര്യത്തിന്റെ പേരിൽ ഈ സ്ഥലം വാർത്തകളിലിടം പിടിച്ചിരുന്നു. മറ്റൊന്നുമല്ല, കൊറോണ വൈറസ് വലിയ രീതിയിൽ പടർന്ന് പിടിച്ചതിന്റെ പേരിൽ.