ഇവിടെ സ്ത്രീകൾ ധരിച്ചിരുന്നത് നി​ഗൂഢവും വിചിത്രവുമായ ഈ വസ്ത്രം, കാരണമെന്താവാം? ചിത്രങ്ങൾ കാണാം

First Published | May 10, 2020, 4:00 PM IST

വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒമ്പത് അഗ്നിപർവ്വത ദ്വീപുകൾ ചേർന്ന ഒരു ദ്വീപസമൂഹമാണ് അസോറസ്. അല്പം ഇരുണ്ടതും നിഗൂഢവുമാണെന്ന് തോന്നുന്ന ഒന്നാണിത്. എന്നാൽ, അതിനേക്കാൾ കൗതുകം തോന്നുന്ന ഒന്നാണ് അവരുടെ വസ്ത്രങ്ങൾ.
 

1930 -കൾ വരെ ഇവിടെ ധരിച്ചിരുന്ന പരമ്പരാഗത പ്രാദേശിക വസ്ത്രമാണ് അസോറിയൻ ഹുഡ്. വലിയ ഒരു തൊപ്പിയാണ് ഇതിന്റെ ഒരുഭാ​ഗം. അതിനാൽത്തന്നെ ഇത് ധരിച്ചിരിക്കുന്ന സ്ത്രീയുടെ മുഖത്തിന്റെ ഒരുഭാ​ഗം മാത്രമേ പലപ്പോഴും കാണാനാവൂ. അതുകൊണ്ടുതന്നെ ഇത് ധരിച്ചിരിക്കുന്നവർ ഒരുതരം നി​ഗൂഢത സൂക്ഷിക്കുന്നതുപോലെ തോന്നിയേക്കാം.
ഹൂഡിന്റെ യഥാർത്ഥ ഉറവിടത്തിന്റെ കാര്യത്തിൽ മാത്രം പക്ഷേ അത്ര തീർച്ച ആർക്കും ഇല്ല. പക്ഷേ ഇത് ഫ്ലെമിഷ് കുടിയേറ്റക്കാരാണ് കൊണ്ടുവന്നതെന്ന് കരുതുന്നവരുണ്ട്. 15, 16 നൂറ്റാണ്ടുകളിൽ ഫ്ലെമിഷ് കുടിയേറ്റക്കാരിവിടെയെത്തിയിരുന്നു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും അടക്കം വേറെയും പലയിടങ്ങളിൽ നിന്നും കുടിയേറ്റക്കാർ ഇവിടെയെത്തിയിട്ടുണ്ട്.

സാധാരണ ഈ അസോറിയൻ ഹുഡ് അമ്മമാരിൽ നിന്ന് പെൺമക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും പരമ്പരാ​ഗതമായി അവരുടെ വസ്ത്രരീതിയായി മാറുകയും ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്. കാലങ്ങളോളം ഈ വസ്ത്രം നിലനിൽക്കും എന്നതിനാൽ തന്നെ പരമ്പരാ​ഗതമായാണ് പലർക്കും ഇത് ലഭിക്കുന്നത്.
നീലനിറത്തിലുള്ള ചായം പൂശിയതാണത്രെ ഈ വസ്ത്രങ്ങൾ. കടുംനിറത്തിലുള്ള വലിയ തൊപ്പികളോട് കൂടിയ ഈ വസ്ത്രങ്ങൾ എന്തിന്റെ ഭാ​ഗമായി വന്നുവെന്ന് പറയുക സാധ്യമല്ല. പക്ഷേ, ഓരോ ദ്വീപിലും ഇതിന്റെ വ്യത്യസ്ത രൂപം നിലവിലുണ്ടായിരുന്നു. ചിലയിടങ്ങളിൽ കൈ കാണുമെങ്കിൽ, ചിലയിടങ്ങളിൽ കൈകളടക്കം മൂടുന്ന തരത്തിലായിരുന്നു വസ്ത്രങ്ങൾ.
പക്ഷേ, വേറെവിടെയും കാണാൻ സാധിക്കാത്ത തരത്തിലുള്ള ഈ വസ്ത്രങ്ങളെ വേറിട്ടതാക്കുന്നത് തലയിലുറപ്പിച്ചിരിക്കുന്ന തൊപ്പി പോലെയുള്ള തന്നെയാണ്. സർക്കസ് കൂടാരം പോലെ ഒന്ന് എന്നാണ് പലരും ഇതിനെ കുറിച്ച് എഴുതിയിരിക്കുന്നത്. ഏതായാലും 1930 -ഓടെ ഈ വസ്ത്രം ഇല്ലാതായി.

Latest Videos

click me!