Shaba Sherif Murder: ഷാബ ഷെറീഫിന്‍റെ കൊലപാതകം; മൃതദേഹാവശിഷ്ടങ്ങള്‍ക്കായി ചാലിയാറില്‍ പരിശോധന
First Published | May 21, 2022, 3:12 PM ISTമൂലക്കുരുവിനുള്ള ഒറ്റമൂലിക്കായി വൈദ്യന്‍ ഷാബ ഷെറീഫിനെ കൊന്ന് തള്ളിയ ചാലിയാറില്‍ മൃതദ്ദേഹാവശിഷ്ടങ്ങള്‍ക്കായി പരിശോധന. കനത്ത മഴയ്ക്കിടയിലും ഇന്ന് രാവിലെ മുതല്‍ പരിശോധന നടക്കുകയാണ്. ചാലിയാറില്‍ നടത്തിയ പരിശോധനയ്ക്കിടെ ചില ചാക്കിന്‍റെ കഷ്ണങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇത് മൃതദേഹവുമായി ബന്ധപ്പെട്ട് ഉപേക്ഷിച്ചതാകാന്‍ വഴിയില്ലെന്നാണ് പൊലീസിന്‍റെ നിരീക്ഷണം. മൃതദേഹാവശിഷ്ടം വലിച്ചെറിഞ്ഞ എടവണ്ണ സീതി ഹാജി പാലത്തിന്‍റെ താഴെ ഭാഗത്ത് കരിങ്കല്ലുകള്‍ അടുക്കിയിട്ടുണ്ട്. അതിനാല്‍ ഈ കരിങ്കല്ലുകള്‍ക്കിടയില്‍ മൃതദേഹാവശിഷ്ടമോ, മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക്കോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്. നേവിയോടൊപ്പം ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ സംഘവും തെരച്ചിലിനായെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍, ജിത്തു തിരൂര്‍, ശൈലേഷ് എടവണ്ണ.