നാടിനെ നടുക്കിയ കൂട്ട കൊലപാതകം; 'രണ്ട് പേരകുഞ്ഞുങ്ങളുടെ മുഖം ഓര്‍ത്ത് അയാള്‍ എന്തിനിത് ചെയ്തു'
First Published | Mar 19, 2022, 10:02 PM ISTഇടുക്കി തൊടുപുഴയിലെ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അച്ഛൻ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ഹമീദ് വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. പതിനേഴും പതിമൂന്നും വയസുള്ള രണ്ട് പേരക്കുഞ്ഞുങ്ങള്‍ അടക്കമാണ് ഹമീദിന്‍റെ കണ്ണില്ലാത്ത ക്രൂരതയില്‍ അവസാനിച്ചത്. കൊടുംക്രൂരതയുടെ വിശാദംശങ്ങള്‍ സംഭവസ്ഥലത്തെ ചിത്രങ്ങള്‍ അടക്കം വിശദമായി പരിശോധിക്കാം
ചിത്രങ്ങള്‍ - ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ഷഫീഖ് മുഹമ്മദ്