ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറിയുമായി ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത് രോഹിത് ശര്‍മയുടെ ക്ലാസ് ഇന്നിംഗ്സ്
ഐപിഎല്ലില്‍ നോഹിറ്റ് ആയിരുന്നെങ്കില്‍ ലോകകപ്പില്‍ രോഹിത് മെഗാ ഹിറ്റായി
കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും സ്വന്തമാക്കി മിന്നുന്ന ഫോമിലാണ് രോഹിത്
പാക്കിസ്ഥാനെതിരെ 113 പന്തില്‍ 140 റണ്‍സടിച്ച രോഹിത് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും സ്വന്തമാക്കി.
ക്യാപ്റ്റന്‍ വിരാട് കോലിക്ക് ശേഷം അതിവേഗം 24 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരവുമായി രോഹിത്.
കെ എല്‍ രാഹുലുമൊത്ത് ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രോഹിത് രണ്ടാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
വിരാട് കോലിക്ക് ശേഷം ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും രോഹിത്ത് സ്വന്തമാക്കി.
സെഞ്ചുറിയോടെ ലോകകപ്പ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്താനും രോഹിത്തിനായി
മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 319 റണ്‍സാണ് ഈ ലോകകപ്പില്‍ രോഹിത്തിന്റെ സമ്പാദ്യം.
അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 343 റണ്‍സെടുത്തിട്ടുള്ള ആരോണ്‍ ഫിഞ്ച് മാത്രമാണ് റണ്‍വേട്ടയില്‍ രോഹിത്തിന് മുന്നിലുള്ളത്.