ഇംഗ്ലണ്ടില്‍ മാനം നോക്കി താരങ്ങള്‍, മാനം പോയി ഐസിസി
First Published | Jun 14, 2019, 12:10 PM ISTഐസിസി ലോകകപ്പില്‍ മഴക്കളി തുടരുകയാണ്. ഇന്നലത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരവും മഴമൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപകേഷിച്ച മത്സരങ്ങളുടെ എണ്ണം നാലായി. മഴമൂലം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായ ലോകകപ്പെന്ന ചീത്തപ്പേര് ഇപ്പോഴെ ഇംഗ്ലണ്ട് ലോകകപ്പിന് ലഭിച്ചു കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനും മഴ ഭീഷണിയുണ്ട്.