ലോകകപ്പിലെ ചൂടന്‍ പോരാട്ടത്തെ മഴ തണുപ്പിക്കുമോയെന്ന് കാത്തിരുന്നറിയാം. ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ച് മൂടിയ നിലയിലായിരുന്നു.
മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും പരിശീലനം നടത്തി. ഇന്ത്യന്‍ ടീം മൈതാനത്തിറങ്ങിയാണ് പരിശീലനം നടത്തിയത്
ശനിയാഴ്‌ച ഇന്ത്യന്‍ ടീമിന്‍റെ പരിശീലനത്തെ മഴ മുടക്കിയില്ല. എന്നാല്‍ പരിശീലനം കഴിഞ്ഞ് ടീം ഇന്ത്യ മടങ്ങിയതും ഓള്‍ഡ് ട്രാഫോര്‍ഡില്‍ കനത്ത മഴ പെയ്‌തു.
എന്നാല്‍ ഔട്ട് ഫീല്‍ഡ് ഉണക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ പരീക്ഷിക്കുന്നുണ്ട്. ഇത് ഇന്ന് മൈതാനത്ത് ദൃശ്യമായിരുന്നു.
ഔട്ട് ഫീല്‍ഡ് പൂര്‍ണമായും മൂടാന്‍ കഴിയാത്തത് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. മഴ തടസപ്പെടുത്തിയ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം ഉപേക്ഷിച്ചത് ഔട്ട്‌ഫീല്‍ഡിലെ വെള്ളക്കെട്ടുമൂലമായിരുന്നു.
ഞായറാഴ്‌ച നടക്കുന്ന ഇന്ത്യ- പാക് മത്സരത്തിനുള്ള മഴ ഭീഷണി ഇങ്ങനെയാണ്. ഒന്നാം ഇന്നിംഗ്‌സിന് ശേഷം മഴ പെയ്യാന്‍ 50 ശതമാനം സാധ്യതയും പിന്നീട് ഇടവിട്ട് മഴയുമാണ് പ്രവചനം.