SA vs IND: തോറ്റാല്‍ പരമ്പര നഷ്ടം, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം; രണ്ട് മാറ്റങ്ങള്‍ ഉറപ്പ്
First Published | Jan 21, 2022, 1:09 PM ISTപാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന(SA vs IND 2nd ODI) ഇന്ത്യക്ക് ഇന്ന് ജീവന്‍മരണപ്പോരാട്ടമാണ്. ഇന്ന് തോറ്റാല്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാവും. ആദ്യ മത്സരത്തില്‍ പുതിയ നായകന്‍ കെ എല്‍ രാഹുലിന് കീഴിലിറങ്ങിയ ഇന്ത്യയുടെ നടുവൊടിച്ചാണ് ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയിത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യാതാ ടീം എങ്ങനെയാവുമെന്ന് നോക്കാം.