ഭാര്യ സാക്ഷി സിംഗ്, മകള്‍ സിവ എന്നിവരുടെ പേരുകള്‍ ആരാധകര്‍ക്ക് ഊഹിക്കാമെങ്കിലും പട്ടികയില്‍ ഒരു ക്രിക്കറ്റ് താരം പോലുമില്ല! എന്നാല്‍ ബോളിവുഡില്‍ നിന്നൊരു ഇതിഹാസ താരമുണ്ട്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ് ഇന്‍സ്റ്റഗ്രാമില്‍ ധോണി ഫോളോ ചെയ്യുന്ന മൂന്നാമത്തെയാള്‍. റാഞ്ചിയില്‍ ധോണി നടത്തുന്ന ഫാം ഹൗസായ eejafarmsസിന്‍റെ പേരിലുള്ളതാണ് ഇതിലെ നാലാമത്തെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്.
2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ധോണി 2007ലെ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ച ധോണി എല്ലാ ഐസിസി ട്രോഫികളും നേടിയ ഏക നായകനാണ്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 16 വര്‍ഷം നീണ്ട കരിയറില്‍ 350 ഏകദിന മത്സരങ്ങളിലാണ് മഹി മൈതാനത്തിറങ്ങിയത്. 50.58 ബാറ്റിംഗ് ശരാശരിയില്‍ 10,773 റണ്‍സ് അടിച്ചുക്കൂട്ടി. ടെസ്റ്റില്‍ 90 മത്സരങ്ങളിലാവട്ടെ 38.09 ശരാശരിയില്‍ 4876 റണ്‍സ് നേടി. 98 ടി20 മത്സരങ്ങളില്‍ 37.6 ശരാശരിയില്‍ 1617 റണ്‍സും സ്വന്തം. 211 മത്സരങ്ങളില്‍ 40.25 ശരാശരിയില്‍ 4669 റണ്‍സ് അടിച്ചുകൂട്ടി. വിക്കറ്റ് കീപ്പിംഗില്‍ 829 പേരെ പുറത്താക്കാനും ധോണിക്കായി. ഐപിഎല്‍ കരിയറിലും മികച്ച റെക്കോര്‍ഡാണ് ധോണിക്കുള്ളത്.
കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തിലാണ് എം എസ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞ ധോണി അതിന് ശേഷം ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ട്വന്റി 20 ലോകകപ്പിൽ കളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ടൂര്‍ണമെന്‍റ് നീണ്ടതോടെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അപ്രതീക്ഷിതമായി ധോണി പാഡഴിച്ചിരുന്നു.
വിരമിച്ചതിന് ശേഷം റാഞ്ചിയിലെ ഫാം ഹൗസില്‍ വിശ്രമ ജീവിതം ആസ്വദിക്കുകയാണ് ധോണി. വിവിധ കൃഷികള്‍ക്ക് പുറമെ ധോണിക്ക് പ്രിയപ്പെട്ട ഓമന മൃഗങ്ങളെല്ലാം ഈ ഫാം ഹൗസിലുണ്ട്. ഫാം ഹൗസിലെ ചിത്രങ്ങളും വീഡിയോകളും eejafarms എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ധോണി ആരാധകരില്‍ എത്തിക്കുന്നുണ്ട്.