IPL 2022 : ആശങ്ക ബൗളര്‍മാരില്‍; കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയുടെ സാധ്യതാ ടീം

First Published | Mar 26, 2022, 12:37 PM IST

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ (IPL 2022) ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) ഇന്നിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ (Chennai Super Kings) ആശങ്ക ബൗളര്‍മാരാണ്. കോടികള്‍ വാരിയെറിഞ്ഞ് സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍ ദീപക് ചഹാറിന് (Deepak Chahar) കളിക്കാനാവില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി. ഓള്‍റൗണ്ടര്‍ മൊയീന്‍ അലിക്ക് (Moeen Ali) കളിക്കാനാവില്ല എന്നതും ചെന്നൈയുടെ പ്രതിസന്ധി. കെകെആറിനെതിരെ സിഎസ്‌കെയുടെ  (CSK) സാധ്യതാ ഇലവന്‍ നോക്കാം. 

കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ് വിന്നര്‍ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ന്യൂസിലന്‍ഡ് താരം ഡെവോൺ കോൺവേ ഓപ്പണറാകും. 

വിക്കറ്റ് കീപ്പറും ഇതിഹാസ താരവുമായ എം എസ് ധോണിക്കൊപ്പം റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായുഡുവും മധ്യനിര ഭരിക്കും. 

Latest Videos


നായകന്‍ രവീന്ദ്ര ജഡേജ, ശിവം ദുബേ, മിച്ചല്‍ സാന്‍റ്‌നര്‍, ഡ്വെയ്‌‌‌ന്‍ ബ്രാവോ എന്നിവരാകും ഓള്‍റൗണ്ടര്‍മാര്‍. സിഎസ്‌കെയുടെ കരുത്ത് ഓള്‍റൗണ്ടര്‍മാരുടെ നിരയാണ്. 

ദീപക് ചാഹറിന് പരിക്കേറ്റതോടെ ബൗളിംഗ് ചെന്നൈക്ക് പ്രശ്‌നമാണ്. ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍നെയ്‌ക്കൊപ്പം ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍ പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷ. 

സിഎസ്‌കെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എം എസ് ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബേ, മിച്ചല്‍ സാന്‍റ്‌നര്‍, ഡ്വെയ്‌‌‌ന്‍ ബ്രാവോ, രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍, ആദം മില്‍നെ. 
 

മുംബൈയില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് ഇരു ടീമുകളും. 

click me!