IND vs NZ | ദ്രാവിഡിന്‍റെ അരങ്ങേറ്റം വന്‍ സര്‍പ്രൈസോടെ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍
First Published | Nov 17, 2021, 12:37 PM ISTജയ്‌പൂര്‍: ടി20 ലോകകപ്പിലെ(T20 World Cup 2021) പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താന്‍ ടീം ഇന്ത്യ(Team India) തയ്യാറെടുക്കുകയാണ്. അതും രാഹുല്‍ ദ്രാവിഡ്(Rahul Dravid) എന്ന ക്രിക്കറ്റ് ആശാന്‍റെയും രോഹിത് ശര്‍മ്മ(Rohit Sharma എന്ന കൂര്‍മ്മബുദ്ധിശാലിയായ നായകന്‍റേയും കീഴില്‍. പൂര്‍ണസമയ പരിശീലകനായി ദ്രാവിഡും ടി20 ക്യാപ്റ്റനായി രോഹിത്തും ചുമതലയേറ്റ ശേഷം ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരമ്പര(IND vs NZ) കൂടിയാണിത്. ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ വെങ്കടേഷ് അയ്യരും(Venkatesh Iyer) ഹര്‍ഷല്‍ പട്ടേലും(Harshal Patel) ആവേഷ് ഖാനും( Avesh Khan) സ്‌ക്വാഡിലെത്തിയപ്പോള്‍ റണ്‍മെഷീന്‍ വിരാട് കോലിയും(Virat Kohli) സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും(Jasprit Bumrah) വിശ്രമത്തിലാണ്. ജയ്‌പൂരില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ നോക്കാം.