രോഹിത് തിരിച്ചെത്തുമോ ?; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
First Published | Mar 15, 2021, 9:37 PM ISTഅഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് തിരിച്ചെത്തിയാല്‍ ആരാകും പുറത്തുപോവുക എന്നതും ആകാംക്ഷ കൂട്ടുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി രാഹുല്‍ പോകുമോ റിഷഭ് പന്തിന് വിശ്രമം അനുവദിച്ച് രോഹിത്തിനെ കളിപ്പിക്കുമോ എന്നതും കാത്തിരുന്ന് കാണണം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.