ധവാന്‍ പുറത്ത്; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
First Published | Mar 11, 2021, 9:03 PM ISTഅഹമ്മദാബാദ്: ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലും എത്തുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ അന്തിമ ഇലവനില്‍ കളിക്കില്ലെന്ന് ഉറപ്പായി. ധവാനെ ഒഴിവാക്കിയെങ്കിലും ബാക്കിയുള്ളവരില്‍ നിന്ന് ആരെ ഉള്‍പ്പെടുത്തും ആരെ ഒഴിവാക്കുമെന്ന തലവേദനയിലാണ് ടീം മാനേജ്മെന്‍റ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയെന്ന് നോക്കാം.