ഷര്‍ദ്ദുലിന് പകരം ആരെത്തും, ജഡേജ പുറത്താകുമോ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
First Published | Aug 11, 2021, 7:44 PM ISTലോര്‍ഡ്സ്: ആദ്യ ടെസ്റ്റില്‍ കൈയകലത്തില്‍ നഷ്ടമായ വിജയം പിടിച്ചെടുക്കാനാണ് ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്. മഴ വില്ലനായപ്പോള്‍ അവസാന ദിവസം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം നിഷേധിച്ചത്. അതുകൊണ്ടുതന്നെ ലോര്‍ഡ്സില്‍ വിജയവുമായി പരമ്പരയില്‍ മുന്നിലെത്താനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റില്‍ കളിച്ച ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേശിവലിവ് മൂലം രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ഷര്‍ദ്ദുലിന് പകരം ആരെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം