IND vs SL : മൊഹാലി ടെസ്റ്റ്, കോലി മൂന്നാം സ്ഥാനത്ത് കളിക്കുമോ? രഹാനെയ്ക്ക് പകരമാര്? ഇന്ത്യയുടെ സാധ്യതാ ഇലവന്‍
First Published | Mar 3, 2022, 12:42 PM ISTമൊഹാലി: നാളെയാണ് (വെള്ളി) ഇന്ത്യ- ശ്രീലങ്ക (IND vs SL) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതാണ് മൊഹാലിയില്‍ നടക്കുന്നത്. 9.00 മണിക്കാണ് ടോസ്. ഏറെ സവിശേഷതയുടെ ടെസ്റ്റിന്. രോഹിത് ശര്‍മ (Rohit Sharma) ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്ന ആദ്യ മത്സരമാണിത്. ആ സമയത്ത് തന്നെ വിരാട് കോലി (Virat Kohli) 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്നു. ആര്‍ അശ്വിനാവട്ടെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനാവാന്‍ കാത്തിരിക്കുന്നു.
അഞ്ച് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ അദ്ദേഹത്തിന് കപില്‍ ദേവിനെ മറികടക്കാം. ടെസ്റ്റ് ടീമിലെ തലമുറമാറ്റം എന്ന് വേണമെങ്കിലും ടെസ്റ്റിനെ വിശേഷിപ്പിക്കാം. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാരെ എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ഈ ഘട്ടത്തില്‍ പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുക്കുക ടീം മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. ആദ്യ ടെസ്റ്റിനുള്ള സാധ്യത ഇലവന്‍.