സഞ്ജു അരങ്ങേറുമോ..? ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
First Published | Jul 17, 2021, 8:14 PM ISTഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് നാളെ കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒരുപാട് യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് കരുതപ്പെടുന്ന പരമ്പരയാണിത്. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോയ സാഹചര്യത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സ്ഥിരം പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീകന്‍.
മലയാളിതാരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നിരവധി യുവതാരങ്ങള്‍ ടീം ഇന്ത്യക്കൊപ്പമുണ്ട്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, ചേതന്‍ സക്കറിയ, രാഹുല്‍ ചാഹല്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ യുവതാരങ്ങളെല്ലാം ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ധവാന്‍, ഭുവി എന്നിവര്‍ക്ക് പുറമെ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്് എന്നിവരെല്ലാമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍. ഇതില്‍ നിന്ന് പ്ലയിംഗ് ഇലവനെ തിരഞ്ഞെടുക്കുകയെന്നത് ടീം മാനേജ്‌മെന്റിന് തലവേദന ഉണ്ടാക്കുന്ന ജോലി. എങ്കിലും നാളെയിറങ്ങാന്‍ സാധ്യതയുള്ള പ്ലയിംഗ് ഇലവന്‍ പരിശോധിക്കാം.