എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീം; ഭോഗ്‌ലെയുടെ ഇലവനില്‍ നിലവിലെ രണ്ട് താരങ്ങള്‍ മാത്രം!
First Published | Jul 20, 2021, 2:13 PM ISTമുംബൈ: ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രശസ്‌ത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെ. നിലവിലെ ടീമിലെ രണ്ട് താരങ്ങള്‍ മാത്രമാണ് ഭോഗ്‌ലെയുടെ ഇലവനില്‍ ഇടംപിടിച്ചത് എന്നതാണ് ശ്രദ്ധേയം. നായകന്‍ വിരാട് കോലിയും സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും മാത്രമാണ് ഭോഗ്‌ലെയുടെ ടീമിലുള്ള സജീവ താരങ്ങള്‍. എന്നാല്‍ മുന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ടെസ്റ്റ് ജീനിയസ് വിവിഎസ് ലക്ഷ്‌മണ്‍, സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് എന്നവര്‍ക്ക് ഇലവനില്‍ ഇടംപിടിക്കാനായില്ല. ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കറിനൊപ്പം വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഭോഗ്‌ലെയുടെ ടീമിന്‍റെ ഇന്നിംഗ്‌സ് തുടങ്ങുക.