ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ, ഓപ്പണര്‍ സ്ഥാനത്ത് ആശയക്കുഴപ്പം, സാധ്യതാ ഇലവന്‍
First Published | Aug 3, 2021, 8:50 PM ISTനോട്ടിംഗ്ഹാം: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഒന്നരമാസത്തെ ഇടവേള കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് ടെസ്റ്റ് പരമ്പര. ഓപ്പണറായി ടീമിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്ലിനും മായങ്ക് അഗര്‍വാളിനും പരിക്കേറ്റതോടെ രോഹിത് ശര്‍മക്കൊപ്പം ആരാകും ഓപ്പണറെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്ന് നോക്കാം.