കൊവിഡ് വാക്സിൻ ; നിർമ്മാണ രീതി വെളിപ്പെടുത്തി ബയോണ്‍ടെക്
First Published | Nov 11, 2020, 4:17 PM ISTലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിന്‍ എങ്ങനെയാണ് തയ്യാറാവുന്നതെന്ന ചിത്രവുമായി ഉല്‍പാദകര്‍. ജര്‍മന്‍ സ്ഥാപനമായ ബയോണ്‍ടെകാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. ആയിരക്കണക്കിന് ഡോസ് വാക്സിനാണ് ഇതിനോടകം നിര്‍മ്മിച്ചിട്ടുള്ളത്. ബയോ റിയാക്ടറില്‍ ജെനറ്റിക് കോഡ് കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്നതാണ് വാക്സിന്‍ നിര്‍മ്മാണത്തിലെ ആദ്യ പടി. ബയോണ്‍ടെകാണ് ഇത് നിര്‍മ്മിക്കുന്നത്. മനുഷ്യ ശരീരത്തിലേക്ക് കുത്തിവയ്ക്കുമ്പോള്‍ ശരീരത്തില്‍ സ്പൈക്ക് പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുകയാണ് ഈ ജെനറ്റിക് കോഡിന്‍റെ ദൌത്യം. വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കുന്ന രണ്ട് ഡോസ് വാക്സിനാണ് മനുഷ്യരില്‍ പ്രയോഗിക്കുന്നത്. വാക്സിന്‍റെ പ്രവര്‍ത്തനം ഉറപ്പ് വരുത്താന്‍ ടണ്‍ കണക്കിന് ഡ്രൈ ഐസാണ് വാക്സിന്‍ നിര്‍മ്മാണ ശാലകളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൈനസ് 75 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്സിന്‍ സൂക്ഷിക്കുന്നത്. റെഫ്രിജറേറ്റ് ചെയ്താല്‍ അഞ്ച് ദിവസം മാത്രമാണ് വാക്സിന്‍ സൂക്ഷിക്കാനാവുക.