ആത്മീയനേതാവിന്‍റെ സംസ്കാരച്ചടങ്ങ്; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിശ്വാസികള്‍

First Published | Nov 8, 2020, 9:52 AM IST

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ആത്മീയാചാര്യന്‍റെ മൃതസംസ്കാര ചടങ്ങിന് പിന്നാലെ കൊവിഡ് രോഗികളായത് നിരവധിപ്പേര്‍. സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസാണ് ഒടുവില്‍ ഈ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊവിഡ് ബാധിതരായവരിലെ പ്രമുഖന്‍. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യാതെ ആത്മീയാചാര്യന്‍റെ സംസ്കാരച്ചടങ്ങുകളില് പങ്കെടുക്കാനായി എത്തിയത് സെര്‍ബിയയിലെ നിയുക്ത പ്രധാനമന്ത്രി അടക്കം ആയിരങ്ങളാണ്. 

ബാല്‍ക്കന്‍ രാജ്യങ്ങളായ സെര്‍ബിയയിലും മൊണ്ടിനെഗ്രോയിലും കൊവിഡ് 19 വ്യാപകമായി പടരാന്‍ കാരണമായത് ഒരു ആത്മീയ നേതാവിന്‍റെ മൃതസംസ്കാരച്ചടങ്ങെന്ന് റിപ്പോര്‍ട്ട്.
സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇരിനേജിനെ ബുധനാഴ്ചയാണ് കൊവിഡ് ബാധിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

90 കാരനായ പാത്രിയര്‍ക്കീസ് ഇരിനേജ് ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പാണ് മൊണ്ടിനെഗ്രോയിലെ മുതിര്‍ന്ന ആത്മീയ നേതാവായ ആംഫിലഹൈഡ്രാഡ്വിച്ചിന്‍റെ മൃതസംസ്കാര ചടങ്ങുകളുടെ നേതൃത്വം വഹിച്ചത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന മൃതസംസ്കാര ചടങ്ങില്‍ നിരവധിപ്പേരാണ് പങ്കെടുത്തത്.
ഭൂരിഭാഗം ആളുകളും മാസ്ക് പോലും ധരിക്കാതെയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മൃതസംസ്കാരചടങ്ങുകള്‍ നടന്നത്.
കൊവിഡ് കേസുകള്‍ സെര്‍ബിയയിലും മൊണ്ടിനെഗ്രോയിലും വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ കൂടിയും ഇവയൊന്നും മൃതസംസ്കാര ചടങ്ങില്‍ പാലിച്ചില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.ചടങ്ങിനിടെ ആംഫിലഹൈഡ്രാഡ്വിച്ചിന്‍റെ മൃതദേഹത്തില്‍ അന്തിമ ചുംബനം നല്‍കാനുള്ള അവസരവും വിശ്വാസികള്‍ക്ക് നല്‍കിയിരുന്നു.
തീര്‍ത്ഥാടനം നടത്തുന്നത് ദൈവത്തിന്‍റെ വാക്സിന്‍ ആണെന്ന വാദം ഉയര്‍ത്തിയ ആത്മീയ നേതാവായിരുന്നു ആംഫിലഹൈഡ്രാഡ്വിച്ച്. മാസ്ക് ധരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നു.
പാത്രിയര്‍ക്കീസ് ഇരിനേജിനെ കൂടാതെ നിരവധി പേര്‍ക്കും ഈ ചടങ്ങിനിടെ കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായതായാണ് സംശയിക്കുന്നത്.
കൊവിഡിനൊപ്പം ചെറിയ രീതിയിലുള്ള ന്യൂമോണിയയും പാത്രിയര്‍ക്കീസ് ഇരിനേജിനെ അലട്ടുന്നതായാണ് റിപ്പോര്‍ട്ട്. സെര്‍ബിയയിലും മൊണ്ടിനെഗ്രോയിലും ഏറെ സ്വാധീനമുള്ള മത വിഭാഗമാണ് സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്.
രാഷ്ട്രീയ നേതാക്കള്‍ക്കളുടെ ശക്തമായ സഖ്യവും എതിരാളികളും ആയി വരുന്ന സ്വാധീനശക്തികള്‍ കൂടിയാണ് ഇവരെന്നാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
മോണ്ടിനെഗ്രോയിലെ നിയുക്ത പ്രധാനമന്ത്രിയടക്കമുള്ളവര്‍ മൃതസംസ്കാര ചടങ്ങില്‍ മാസ്ക് പോലും ധരിക്കാതെയാണ് പങ്കെടുത്തതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.മഹാമാരിക്കിടെ മതപരമായ ചടങ്ങുകള്‍ നടത്തിയതിനും അതില്‍ പങ്കെടുത്തതിനും നിരവധി വിശ്വാസികള്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ഥലം കൂടിയാണ് സെര്‍ബിയ.

Latest Videos

click me!