തമിഴ്നാടും കേരളവും ലോക്ക്ഡൌണില്‍ ; വാളയറില്‍ കര്‍ശന പരിശോധന

First Published | May 9, 2021, 1:12 PM IST


കേരളാ തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്ക് പോസ്റ്റില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമാക്കി. കൊവിഡ് 19 ന്‍റെ അതിവ്യാപനത്തെ തുടര്‍ന്ന് കേരളവും തമിഴ്നാടും ലോക്ഡൌണിലേക്ക് പോയതാടെയാണ് പരിശോധന കര്‍ശനമാക്കിയത്. ലോക്ഡൌണ്‍ വിവരങ്ങളെകുറിച്ച് വ്യക്തമായ ധാരണയില്ലാതെ പലരും അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. കൊവിഡ് അതിവ്യാപനത്തിനിടെ ലോക്ഡൌണ്‍ പ്രഖ്യാപിച്ചെങ്കിലും അന്തര്‍സംസ്ഥാന യാത്രയെ സംബന്ധിച്ച് കേരളം ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. വാളയാല്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ്  ന്യൂസ് ക്യാമറാമാന്‍ അഭിലാഷ് കെ അഭി. 

അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് ഏര്‍പ്പെടുത്തുമ്പോഴും അന്തര്‍സംസ്ഥാന യാത്രയെ കുറിച്ച് കേരളം തീരുമാനങ്ങളെടുത്തിട്ടില്ലെങ്കിലും അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പൊലീസ് കര്‍ശന പരിശോധന തുടരുകയാണ്.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പരിശോധനകള്‍ മാത്രമേ ഇപ്പോള്‍ ചെക് പോസ്റ്റുകളില്‍ നടക്കുന്നൊള്ളൂ. ഇതേ തുടര്‍ന്നാണ് വാളയാര്‍ ചെക്ക് പോസ്റ്റില്‍‌ പരിശോധന കര്‍ശനമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അത്യാവശ്യ യാത്രക്കാര്‍ മാത്രം അതിര്‍ത്തി കടന്ന് എത്തിയാല്‍ മതിയെന്നാണ് പൊലീസിന്‍റെ നിര്‍ദ്ദേശം. കൊവിഡ് രജിസ്ട്രേഷനില്ലാത്തെ ആരെയും അതിര്‍ത്തി കടത്തി വിടില്ലെന്നും പൊലീസ് പറഞ്ഞു.
അല്ലെങ്കില്‍‌, മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം പോലുള്ള അവശ്യ സന്ദര്‍ഭങ്ങള്‍ ആണെങ്കില്‍ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ.
ചരക്ക് വാഹനങ്ങള്‍, അവശ്യ സര്‍വ്വീസുകള്‍, മെഡിക്കല്‍ അത്യാവശ്യങ്ങള്‍ എന്നീ വാഹനങ്ങളെ ചെക്ക് പോസ്റ്റ് കടക്കാന്‍ അനുവദിക്കുന്നുണ്ട്.
കര്‍ണ്ണാടകവും തമിഴ്നാടും ലോക്ഡൌണിലായതോടെ എന്ത് വിധേനയും നാട്ടിലെത്തുകയെന്ന ലക്ഷ്യത്തോടെ ആരും കേരളത്തിലേക്ക് വരണ്ടെന്ന് തന്നെയാണ് പൊലീസിന്‍റെ നിലപാട്.
ലോക്ഡൌണ്‍ തുടരുന്നത് വരെ അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനക്കാന്‍ തന്നെയാണ് പൊലീന്‍റെ തീരുമാനം.

Latest Videos

click me!