കൊവിഡ് വാഹന പരിശോധന; തലസ്ഥാനത്ത് കിലോമീറ്റര്‍ നീളുന്ന ഗതാഗത കുരുക്ക്

First Published | May 5, 2021, 12:31 PM IST

ലസ്ഥാനത്ത് വാഹനപരിശോധന ശക്തമാക്കിയതോടെ കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഇന്നലെ മുതലാണ് കൊവിഡിന്‍റെ പേരില്‍ പൊലീസ് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 4,436 പേര്‍ക്കെതിരെയാണ് കേസെടുത്തത്.  973 പേര്‍ അറസ്റ്റിലായി. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17,730 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 21 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന വാഹന പരിശോധന നടത്തുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം നഗരാതിര്‍ത്ഥിയായ വഴയിലയില്‍ നടക്കുന്ന പൊലീസിന്‍റെ വാഹന പരിശോധനയില്‍ നിന്ന്. ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രദീപ് പാലവിളാകം. 

ഇന്നലെ മാത്രം സംസ്ഥാനത്ത് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3,56,872 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. പുതുതായി 15 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് 699 ഹോട്ട് സ്പോര്‍ട്ടുകളാണ് ഉള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്.
കൊവിഡ് വ്യാപനം ശക്തമാകുമ്പോഴും സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ഡൌണിലേക്ക് പോകില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവശ്യ സര്‍വ്വീസുകളെ അനുവദിച്ച് കൊണ്ട് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തും.

നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാഹന പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, കൂ​ലി​പ്പ​ണി​ക്കാ​രെ​യുംവീ​ട്ടു​ജോ​ലി​ക്കാ​രെ​യുംത​ട​യ​രു​തെ​ന്ന്പൊലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.
വ​ൻ​കി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ക്കാ​ർ​ക്ക് സ​മീ​പ പ്ര​ദേ​ശ​ത്ത് ​ത​ന്നെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട ചു​മ​ത​ല ഉ​ട​മ​സ്ഥ​ർ​ക്ക് ഉ​ണ്ട്.ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​തെന്നും താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ജോ​ലി​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നാ​യി വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരങ്ങളിലേക്കെത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ച്, ബോധ്യപ്പെട്ടാല്‍ മാത്രമേ പൊലീസിന് വാഹനങ്ങള്‍ നഗരങ്ങളിലേക്ക് കടത്തിവിടുന്നൊള്ളൂ. അവശ്യ സര്‍വ്വീസുകള്‍ക്ക് പരിശോധനയില്ലതെ കടന്ന് വരാം.
പരിശോധനയെ തുടര്‍ന്ന് നെടുമങ്ങാടേക്കും തിരിച്ചുമുള്ള ഗതാഗതം ഏതാണ്ട് രണ്ട് മണിക്കൂറോളം തടസപ്പെട്ടു. അനാവശ്യ സര്‍വ്വീസുകള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുന്നുണ്ട്.
വളരെ അത്യാവശ്യക്കാരെ മാത്രമേ ടൌണിലേക്ക് വിടുന്നൊള്ളൂവെന്ന് പൊലീസ് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്ന ജനങ്ങള്‍ക്ക് താക്കിത് നല്‍കാനാണ് പരിശോധന കര്‍ശനമാക്കിയതെന്നും പൊലീസ് പറഞ്ഞു.
ആംബുലന്‍സ് സര്‍വ്വീസ് തടസമില്ലാതെ പ്രവര്‍ത്തിക്കുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധ കര്‍ശനമാക്കിയപ്പോള്‍ ഹൈക്കോടതി പൊലീസിനെ ശാസിച്ചിരുന്നു.
പൊലീസ് പരിശോധ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയുയര്‍ന്നപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായത്.
കൃത്യമായ സത്യവാങ്മൂലവുമായി എത്തുന്നവരെ തടയുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം മാസ്ക് വെയ്ക്കാത്തതിന് ഹരാസ് ചെയ്യരുതെന്നും ഹൈക്കോതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, എല്ലാ വാഹനങ്ങളും നിര്‍ത്തി പരിശോധന നടത്തുന്നതിനാല്‍ ഒന്നും രണ്ടും മണിക്കൂറോളം വാഹനങ്ങള്‍ റോഡില്‍ കിടക്കേണ്ട അവസ്ഥയിലാണ്.

Latest Videos

click me!