കൊവിഡ് 19 രണ്ടാം തരംഗം; ഇന്ത്യയെ ചേര്‍ത്തുപിടിച്ച് ലോക രാജ്യങ്ങള്‍
First Published | May 7, 2021, 4:31 PM IST
കൊവിഡ് 19 ന്‍റെ രണ്ടാം തരംഗം അതിശക്തമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഓക്സിജനും വെന്‍റിലേറ്ററിനും കൊവിഡ് പ്രതിരോധ കുത്തിവെപ്പിനും വലിയ തോതില്‍ ലഭ്യത കുറവുണ്ടായി. ഇതേ തുടര്‍ന്ന് രണ്ടാം തരംഗം ശക്തമായ ദില്ലി, മഹാരാഷ്ട്രാ, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ദുരന്തവാര്‍ത്തകളാണ് കഴിഞ്ഞ ഒരു മാസമായി വന്നുകൊണ്ടിരുന്നത്. രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴും ആളുകള്‍ ആശുപത്രികളില്‍ പരിശോധനയ്ക്കും ഓക്സിജനുമായി വരി നില്‍ക്കുകയായിരുന്നു. മരണനിരക്ക് ഓരോ ദിവസം കഴിയുന്തോറും കുത്തനെ ഉയര്‍ന്നു. റോഡുകളിലും തെരുവുകളിലും ആശുപത്രിക്ക് മുന്നിലും ആളുകള്‍ മരിച്ചു വീഴുന്ന വാര്‍ത്തകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടേയിരുന്നു. ഇന്ത്യയിലെ രോഗവ്യാപനം അന്താരാഷ്ട്രാ വാര്‍ത്തയായതോടെ നിരവധി രാജ്യങ്ങളില്‍ നിന്ന് കരുതലിന്‍റെ കരസ്പര്‍ശം നീണ്ടു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്ധ്യോഗിക വക്താവ് അരിന്ദം ബഗ്ചിയുടെ ട്വിറ്റുകളില്‍ ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ സഹായങ്ങളുടെ നീണ്ട ട്വീറ്റുകള്‍ കാണാം. (ചിത്രങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്ധ്യോഗിക വക്താവ് അരിന്ദം ബഗ്ചിയുടെ ട്വിറ്ററില്‍ നിന്ന്.)