കൊവിഡ് 19; റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തത്, രോഗമുണ്ടായത് ചൈനയിലല്ലെന്ന് വാദം

First Published | Oct 10, 2020, 2:18 PM IST

ലോകത്ത് അതുവരെ നിലനിന്നിരുന്ന എല്ലാ ക്രമങ്ങളെയും തകിടം മറിച്ച കൊവിഡ് 19 രോഗാണു വ്യാപനത്തില്‍ പുതിയ അവകാശവാദവുമായി ചൈന രംഗത്ത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം തന്നെ കൊവിഡ് 19 രോഗാണുവുണ്ടായിരുന്നുവെന്നും എന്നാല്‍ മഹാമാരിയേക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചൈന ചെയ്തതെന്നതുമാണ് പുതിയ വാദം. ചൈനയിലെ വുഹാന്‍ പ്രവിശ്യയിലാണ് ലോകത്താദ്യമായി കൊവിഡ് 19 വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിന് മറുവാദവുമായിട്ടാണ് ഇപ്പോള്‍ ചൈന രംഗപ്രവേശനം ചെയ്തിരിക്കുന്നത്. 

വുഹാനിലെ ബയോ ലാബില്‍ നിന്നാണ് വൈറസ് പുറത്ത് വന്നതെന്നായിരുന്നു അമേരിക്കയുടെ വാദം. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവായ ഹുവാ ചുന്‍യിംഗ് ആണ് വെള്ളിയാഴ്ച്ച ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ആദ്യം പടര്‍ന്നതെന്ന വാദവും ചൈന തള്ളുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധയുണ്ടായതായി നമ്മുക്ക് അറിയാം.

എന്നാല്‍ വൈറസ് ബാധ ആദ്യമായി കണ്ടെത്തുകയും വൈറസിന്‍റെ പാത്തോജനും ജീനോം സീക്വന്‍സും ലോകത്തിന് വിശദമാക്കുക മാത്രമാണ് ചൈന ചെയ്തിട്ടുള്ളത് എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്.
അമേരിക്കന്‍ സെക്രട്ടറി മൈക്ക് പോംപെയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് പ്രസ്താവന. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന ഭരിക്കുന്ന രാജ്യം വൈറസ് ബാധയെക്കുറിച്ച് മറച്ചുവച്ചുവെന്നായിരുന്നു മൈക്ക് പോംപെ ആരോപിച്ചത്.
വൈറസ് ബാധ ഇത്ര കണ്ട് വഷളാക്കിയതിന് പിന്നില്‍ രോഗബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ച് വച്ച ചൈനയുടെ നിലപാടായിരുന്നുവെന്നാണ് പോംപെ ടോക്കിയോയില്‍ പറഞ്ഞത്.
വൈറസ് വ്യാപനത്തേക്കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷിക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദമാക്കുന്നു.ചൈനയില്‍ വൈറസ് വ്യാപനമുണ്ടായപ്പോള്‍ ലോകാരോഗ്യ സംഘടന വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും മറിച്ച് ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അമേരിക്ക ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായം നിഷേധിച്ചു. തുടര്‍ന്ന് ചൈന ലോകാരോഗ്യ സംഘടനയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്നേറ്റ് മുന്നോട്ട് വന്നിരുന്നു.
ഒരു ലക്ഷത്തോളം ആളുകള്‍ വൈറസ് ബാധകൊണ്ട് മരിച്ചതായാണ് ജോണ്‍സ് ബോപ്കിന്‍സ് കൊറോണ വൈറസ് റിസോഴ്സ് സെന്‍റര്‍ വ്യക്തമാക്കുന്നത്. ഇതില്‍ രോഗ ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് അമേരിക്ക.
212000 പേരാണ് ഇതിനോടകം കൊവിഡ് ബാധമൂലം അമേരിക്കയില്‍ മരിച്ചിട്ടുള്ളത്. ചൈനയില്‍ 4739 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
വൈറസ് ബാധയുടെ ഉത്ഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘം വിദഗ്ധരെ ചൈനയിലേക്ക് അയക്കാന്‍ തീരുമാനിച്ചെങ്കിലും ആദ്യം ചൈ ഇതിന് അനുമതി നല്‍കിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചൈനയുമായി ചര്‍ച്ചയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വോള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ ഇത് സംബന്ധിച്ച് ചൈനയടക്കമുള്ള രാജ്യങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു. ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടനയുടെ രണ്ടംഗ സമിതി ചൈന സന്ദര്‍ശിച്ച് ഇതിന് ആവശ്യമായ പ്രാഥമിക ഗവേഷണം നടത്തിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2019 ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് പടര്‍ന്നതില്‍ പോപെയുടെ വാദങ്ങള്‍ തള്ളിയ ചൈന മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് കണ്ടെത്തിയത് ചൈനയിലെ വിദഗ്ധ സംഘമാണെന്നും കൂട്ടിച്ചേര്‍ത്തു.
വുഹാന്‍ നഗരം അടച്ച് വൈറസ് ബാധ തടയാനുള്ള പ്രാഥമിക നടപടിയും രാജ്യം സ്വീകരിച്ചെന്നും ചൈന പറയുന്നു. ഉടനടി പ്രതികരിക്കേണ്ട ആവശ്യകതയേക്കുറിച്ച് 31 പ്രവിശ്യകളോടും മുന്‍സിപ്പാലിറ്റികളോടും വൈറസ് ബാധ കണ്ടയുടന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു.
വെറും ഒന്‍പത് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സമയത്താണ് ചൈന വുഹാന്‍ നഗരം അടച്ചിട്ടത്. ജനുവരി 23നായിരുന്നു ഇതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഫെബ്രുവരി 2ന് പന്ത്രണ്ടോളം രോഗികള്‍ ആയതിന് പിന്നാലെയാണ് ചൈനയില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക പ്രവേശനം നിഷേധിച്ചത്.
എന്നാല്‍ ഇപ്പോള്‍ അമേരിക്കയിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 7.5 ദശലക്ഷമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച് ആരോഗ്യ സംരക്ഷണ ഉപായങ്ങളുള്ള അമേരിക്കക്ക് എന്തുകൊണ്ടാണ് വൈറസ് വ്യാപനം തടയാനാവാതെ പോയതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ചോദിക്കുന്നു.
എന്നാല്‍ അടുത്തിടെ നടന്ന ഒരു തെരഞ്ഞടുപ്പ് പ്രചാരണ റാലിയില്‍ ഇന്ത്യയും ചൈനയും കൊവിഡ് 19 രോഗാണു വ്യാപനം സംമ്പന്ധിച്ച യഥാര്‍ത്ഥ കണക്കല്ല പുറത്ത് വിടുന്നതെന്നും ഇതൂമൂലമാണ് രോഗബാധിതരുടെയും മരണ നിരക്കിലും അമേരിക്ക ഇപ്പോഴും ഒന്നാമത് നില്‍ക്കുന്നതെന്നും അമേരിക്കയിലെ രോഗവിവരം സംമ്പന്ധിച്ച കണക്ക് കൃത്യമാണെന്നും പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ലോകത്ത് അതുവരെ നിലനിന്നിരുന്ന എല്ലാ ക്രമങ്ങളെയും തകിടം മറിച്ച കൊവിഡ് 19 രോഗാണു വ്യാപനത്തില്‍ പുതിയ അവകാശവാദവുമായി ചൈന

Latest Videos

click me!