ബെംഗളൂരുവില്‍ ഒരു ലക്ഷം പ്രതിരോധ കിറ്റ് വിതരണത്തിന് നമ്മ ബെംഗളൂരു ഫൌണ്ടേഷന്‍
First Published | May 22, 2021, 6:27 PM ISTകോവിഡ് -19 രണ്ടാം തരംഗത്തിൽ നിന്ന് ബെംഗളൂരുകാരുടെ സംരണത്തിനായി, നമ്മ ബെംഗളൂരു ഫൌണ്ടേഷന്‍ നടത്തുന്ന കൊറോണയ്ക്കെതിരായ രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മ ബെംഗളൂരു ഫൌണ്ടേഷൻ സ്ഥാപക ട്രസ്റ്റി രാജീവ് ചന്ദ്രശേഖര്‍ എം പി തുടക്കം കുറിച്ചു. നമ്മ ബെംഗളൂരു ഫൌണ്ടേഷനും ബിബിഎംപിയുമായി സഹകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബെംഗളൂരു നഗരപ്രന്തത്തിലുള്ള ധേനബന്ദുനഗർ പ്രദേശത്തെ സാധാരണക്കാര്‍ക്ക് പ്രതിരോധ - ആരോഗ്യ കിറ്റുകള്‍ വിതരണം ചെയ്തു. ബിബിഎംപി മുൻ മേയർ ഗൌതം കുമാർ, ഇന്ദിരാനഗർ സർ സി വി രാമൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാധാകൃഷ്ണ എന്നിവർ പ്രതിരോധ കിറ്റ്വിതരണം ഉദ്ഘാടനം ചെയ്തു.