മഹാരാഷ്ട്രയും തമിഴ്നാടുമാണ് രോഗികളുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത്. പതിനേഴാമത് കേരളം...
First Published | Jul 18, 2020, 11:22 AM ISTകൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമത്. ഇന്നലത്തെ കണക്കനുസരിച്ച് രാജ്യത്ത് 10,37,912 രോഗികളാണുള്ളത്. 6,53,118 പേർ രോഗമുക്തി നേടിയപ്പോൾ 26,258 പേർ മരണത്തിന് കീഴടങ്ങി. ഗ്രാമങ്ങളിലേക്കും മറ്റ് പ്രാന്തപ്രദേശങ്ങളിലേക്കും രോഗവ്യാപനമുണ്ടാതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മഹാരാഷ്ട്രയും തമിഴ്നാടുമാണ് രോഗികളുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത്. 2,92,589 രോഗ ബാധിതരാണ് മഹാരാഷ്ട്രയിലുള്ളത്. തമിഴ്നാട്ടിലാകട്ടെ 1,60,907 പേരും. 11,452 മഹാരാഷ്ട്രയിൽ മരണമടഞ്ഞപ്പോൾ തമിഴ്നാട്ടിൽ 2,315 മരണത്തിന് കീഴടങ്ങി. എന്നാൽ 46,420 രോഗികൾ മാത്രമുള്ള ഗുജറാത്തിൽ 2,108 പേർ മരണമടഞ്ഞു. ദില്ലിയിൽ 1,20,107 രോഗികളാണുള്ളത്. 3,571 പേർ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ പതിനേഴാമതാണ് കേരളം. 11,066 പേർക്കാണ് ഇന്നലത്തെ കണക്കനുസരിച്ച് രോഗബാധ സ്ഥിരീകരിച്ചത്. 38 പേർ മരണത്തിന് കീഴടങ്ങി.