ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാം തരംഗം അതിശക്തം; ജാഗ്രതയോടെ ഇരിക്കുക

First Published | May 6, 2021, 12:07 PM IST


കൊവിഡ് 19 ന്‍റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തെമ്പാടുമായി ശരാശരി പതിനായിരത്തോളം രോഗാണുബാധകളാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തിലേക്ക് രോഗവ്യാപനം കടന്നതോടെ മെയ് ആദ്യ ആഴ്ചയില്‍ തന്നെ കേസുകൾ ഉയരാൻ തുടങ്ങി. മെയ് മാസം തുടക്കം തന്നെ ഇന്ത്യയില്‍ ഒറ്റ ദിവസം  4,00,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞു. ഓക്സിജനും വെന്‍റിലേറ്ററിനുമായി ജനം നെട്ടോട്ടം ഓടുകയാണ്. അതിനിടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ അടുത്ത മാസത്തോടെ നാല് ലക്ഷം കവിയുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ഇന്ത്യയില്‍ മരണ സംഖ്യ 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനം. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4, 12,784 പേര്‍ കൂടി പുതുതായി രോഗബാധിതരായി. 3,980 പേരാണ് മരിച്ചത്. 35,66,398 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് കേരളം. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 4, 12,784 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,980 പേർ കൊവിഡ് രോഗാണുബാധമൂലം മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,30,168 ആയി.
undefined
ഇപ്പോൾ 35,66,398 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1.09 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
undefined

Latest Videos


ബി. 1. 617 എന്ന കൊവിഡ് രോഗാണുവിന്‍റെ വകഭേദമാണ് ഇന്ത്യയില്‍ രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനിതകമാറ്റവും, രണ്ടാം തരംഗവും തമ്മിൽ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു നേരത്തെ കേന്ദ്രത്തിന്‍റെ നിലപാട്.
undefined
ഇതുവരെയുണ്ടായിരുന്നതിനേക്കാള്‍ അതിവേഗത്തിലാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വ‍ർധിക്കുന്നത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ ജൂണിൽ 4 ലക്ഷത്തിന് മുകളിലാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
undefined
ജൂലൈ അവസാനത്തോടെ ഇത് 10 ലക്ഷം കവിയുമെന്ന് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനവും പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൊവിഡ് രോഗാണുബാധമൂലം ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 2,30,168 ആണെന്നോര്‍ക്കുക. ഈ കണക്കാണ് അടുത്ത രണ്ട് മാസം കൊണ്ട് പത്ത് ലക്ഷം കടക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്.
undefined
അത്രയ്ക്ക് ശക്തമായ വകഭേദമാണ് ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ദരുടെയുടെ നിരീക്ഷണം. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 7 ദശലക്ഷത്തിലധികം കേസുകൾ ഈ മാസം മാത്രം ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
undefined
ഇപ്പോൾ ഇന്ത്യയിൽ പ്രചരിക്കുന്ന കൊറോണ വൈറസിന്‍റെ വകഭേദങ്ങളാണ് കേസുകളുടെ വർദ്ധനവിന് കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു. “രണ്ട് പ്രധാന ആധിപത്യ വകഭേദങ്ങളെങ്കിലും ഇന്ത്യയില്‍ ഉയർന്നുവന്നിട്ടുണ്ട്, ഒന്ന് യു‌കെ വേരിയൻറ്, ഒന്ന് ഇന്ത്യൻ വേരിയൻറ്,” ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടർ മനോജ് മുർ‌ഹേക്കർ വെള്ളിയാഴ്ച സി‌എൻ‌ബി‌സിയോട് പറഞ്ഞു.
undefined
കഴിഞ്ഞ മാസം പഞ്ചാബിൽ 80% കേസുകളും വളരെ വ്യാപകമായ യു.കെ വേരിയന്‍റ് (B 1.1.7 ) മൂലമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. B.1.617 എന്ന പേരിട്ടിരുക്കുന്ന ഇന്ത്യന്‍ വകഭേദത്തെ കൂടാതെ മറ്റ് ചില ചെറിയ സ്വഭാവ സവിശേഷതകള്‍ അടങ്ങിയ മറ്റ് ചില വകഭേദങ്ങളും ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്.
undefined
പകർച്ചവ്യാധിയെക്കുറിച്ചുള്ള എപ്പിഡെമോളജിക്കൽ അപ്‌ഡേറ്റിൽ മുംബൈയും മഹാരാഷ്ട്രയും ഇന്ത്യയിലെ രണ്ടാം തരംഗത്തിന്‍റെ പ്രഭവകേന്ദ്രമാണെന്നാണ് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഏപ്രിൽ പകുതിയോടെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചു.
undefined
മെയ് 15 വരെ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ നീട്ടി. എന്നാല്‍ കൊവിഡിന്‍റെ ഒരു വകഭേദം മൂലം രോഗം ബാധിച്ച കേസുകളുടെ അനുപാതത്തെക്കുറിച്ച് ഇന്ത്യയില്‍ വളരെക്കുറച്ചേ രേഖകളൊള്ളൂവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടർ മനോജ് മുർ‌ഹേക്കർ സി‌എൻ‌ബി‌സിയോട് പറഞ്ഞു.
undefined
ഇത് കൂടുതല്‍ പഠങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നു. കൃത്യമായ കണക്കുകള്‍‌ ലഭ്യമാക്കേണ്ടതുണ്ട്. ഇന്ത്യ വകഭേദങ്ങളെ കൂടുതല്‍ നിരീക്ഷിക്കുകയും പഠിക്കുകയും വേണമെന്നും അതിനാൽ ഓരോ പ്രദേശത്തുനിന്നും സംസ്ഥാനങ്ങളിൽ നിന്നും കൃത്യമായ ഡാറ്റയാണ് ലഭിക്കുന്നതെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
undefined
ഇതിനിടെ ഇന്ത്യയില്‍‌ ദില്ലി, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍‌ നിന്ന് ആശ്വാസകരമായ വാര്‍ത്തയല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുജനാരോഗ്യ മേഖലയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ശോചനീയാവസ്ഥയാണ് ഇവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
undefined
മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ഇന്ത്യയിലെ സംസ്ഥാനം. ഇന്നലെ മാത്രം 57,640 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72,662 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. ഇന്നലെ മാത്രം 920 പേര്‍ മരിച്ചു. ഒരു ദിവസം ഒരു സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്.
undefined
24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ പ്രതിദിന കൊവിഡ് കണക്കിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കായി ഇന്നലത്തേത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ 100 ലേറെ പേര്‍ മരിച്ചു.
undefined
ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ രണ്ടാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 41,953 പേര്‍ക്കാണ് ഇന്നലെ മാത്രം കേരളത്തില്‍ രോഗാണുബാധ സ്ഥിരീകരിച്ചത്. 58 പേരുടെ മരണവും ഇന്നലെ രേഖപ്പെടുത്തി. മൂന്നാമത് കര്‍ണ്ണാടകമാണ്. 50,112 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
undefined
ഉത്തര്‍പ്രദേശ്, തമിഴ്നാട്, ദില്ലി, ആന്ധ്രപ്രദേശ് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍. ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ആഴ്ചകളാണ് ആവശ്യത്തിന് ഓക്സിജനോ വാക്സീനോ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു.
undefined
കേരളമടക്കം 10 സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതില്‍ കേന്ദ്രം ആശങ്കയറിയിച്ചു. നേരിടുന്നത് ആഗോള വെല്ലുവിളിയാണെന്നും രോഗനിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ പറഞ്ഞു.
undefined
ശക്തമായ രോഗവ്യാപനത്തിനിടെയിലും രാജ്യത്ത് ലോക്ഡൌണ്‍ പ്രഖ്യാപിക്കിലല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഒറ്റയടിക്ക് രാജ്യം സമ്പൂര്‍ണ്ണ അടച്ച് പൂട്ടലിലേക്ക് പോയിരുന്നു. എന്നാല്‍, രോഗ വ്യാപനം അതിശക്തമായിരിക്കുമ്പോള്‍ അടച്ച് പൂട്ടല്‍ വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്ന നയം മാറ്റത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
undefined
ഇന്ത്യയിലെ രോഗവ്യാപനം കണക്കിലെടുത്ത് ലോക രാജ്യങ്ങള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇന്ത്യയിലേക്ക് എത്തിതുടങ്ങിയെന്ന ആശ്വാസകരമായ വാര്‍ത്തയുമുണ്ട്.ജർമ്മൻ വ്യോമസേനയുടെ ഹാനോവർ മേഖലയിലെ വൺസ്റ്റോർഫ് വ്യോമതാവളത്തിൽ നിന്ന് എയർബസ് എ 400 എം വിമാനത്തില്‍ ഇന്ന് രാവിലെ ഇന്ത്യയിലേക്കുള്ള അടിയന്തര ഓക്സിജൻ കയറ്റുന്നു. ഇന്ത്യയില്‍ ഓക്സിജനും വാക്സിനും നേരിടുന്ന ദൌര്‍ലഭ്യത്തെ കുറിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായെത്തിയിരുന്നു. (ചിത്രം : ജൂലിയൻ സ്ട്രാറ്റൻ‌ചുൾട്ട് ഗെറ്റി )" കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും." #BreakTheChain #ANCares #IndiaFightsCorona
undefined
click me!