കൊവിഡ് 19; രാജ്യതലസ്ഥാനം മുള്‍മുനയില്‍

First Published | Apr 23, 2021, 4:11 PM IST


രാജ്യതലസ്ഥാനത്തെ വായുവിന് ഇപ്പോള്‍ മരണത്തിന്‍റെ മണമാണ്. ദില്ലി സംസ്ഥാനത്തിലെ എല്ലാ ശ്മശാനങ്ങളും നിര്‍ത്താതെ, ഇടതടവില്ലാതെ കത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ശ്മശാനങ്ങളും നിറഞ്ഞ് കവിഞ്ഞെന്നും ആളുകള്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹം ദഹിപ്പിക്കാനായി ക്യൂ നില്‍ക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. മണിക്കൂറില്‍ പത്ത് പേരെന്നനിലയിലാണ് ദില്ലിയിലെ മരണക്കണക്കുകളെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസം തികയുന്നതിന് മുന്നേയാണ് ശ്മശാനങ്ങള്‍ നിറഞ്ഞ് കവിഞ്ഞെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. അതിനിടെ ദില്ലിയിലേക്ക് പുറപ്പെട്ട ഓക്സിജന്‍ ടാങ്കറുകള്‍ കേന്ദ്രമന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയെന്ന ആരോപണവുമായി ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍, പ്രധാനമന്ത്രി വിളിച്ച് ചേര്‍ച്ച യോഗത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിട്ടും സ്വന്തം ജനതയ്ക്ക് വേണ്ടി തനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. 

രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേ‍‌‍ർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2,263 മരണം കൂടി കേന്ദ്ര സ‌‌‍‍‌ർക്കാ‍ർ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 24,28,616 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്ക്.
undefined
ഇതിനിടെ രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയ കേസ് എടുത്തു. ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം, ഓക്സിജന്‍ വിതരണം, വാക്സിന്‍ നയം, മരുന്നുകളുടെ വിതരണം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയ കേസെടുത്തത്.
undefined

Latest Videos


എന്നാല്‍, ഇന്ന് കേസ് പരിഗണിക്കവേ അതിനാടകീയമായ നീക്കങ്ങളാണ് സുപ്രിംകോടതിയില്‍ നടന്നത്. തമിഴ്നാട്ടിലെ വേദാന്ത കമ്പനിക്ക് വേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തുന്ന ഹരീഷ് സാൽവയെ സുപ്രീംകോടതി കേസിൽ അമിക്കസ് ക്യൂറിയായി വച്ചതിനെ എതിര്‍ത്ത് ആക്ടിവിസ്റ്റായ സാകേത് ഗോഖലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നല്കി.
undefined
ഇതിനെ തുടര്‍ന്ന് സാല്‍വ കേസില്‍ നിന്ന് പിന്‍വാങ്ങി. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഹൈക്കോടതികളിലെ കേസ് മാറ്റാൻ ഉദ്ദേശിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലെ ജസ്റ്റിസ് നാഗേശ്വർ റാവു വ്യക്തമാക്കി. ഉത്തരവിൽ എവിടെയാണ് ഇത് പറയുന്നതെന്നും ജസ്റ്റിസ് നാഗേശ്വർ റാവും ചോദിച്ചു.
undefined
ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ മാറ്റുന്നതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. അതിനിടെ തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്‍റ് ഓക്സിജൻ ഉത്പാദനത്തിനായി തുറക്കുന്നതിനെ തമിഴ്നാട് സർക്കാർ എതിർത്തിരുന്നു.
undefined
കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്കാൻ തമിഴ്നാടിന് നിർദ്ദേശം നല്കി. ഫലത്തിൽ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും നാടകീയ നീക്കങ്ങൾ കാരണം കോടതിയിൽ നിന്നുള്ള സുപ്രധാന തീരുമാനങ്ങളും നിർദേശങ്ങളും വൈകുകയാണ്.
undefined
രാഷ്ട്രീയ നാടകങ്ങള്‍, രാജ്യത്തെ പൊതുജനങ്ങളുടെ സുരക്ഷയില്‍ യാതൊരു കരുതലും കാണിക്കുന്നില്ലെന്നതിന് പ്രത്യക്ഷ തെളിവായി ദില്ലിയില്‍ നിന്നുള്ള കാഴ്ചകള്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ തലസ്ഥാനത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായിരുന്നു.
undefined
ഓക്സിജൻ ക്ഷാമത്തിന് പുറമെ ഐസിയു കിടക്കകളും ആവശ്യ മരുന്നുകളില്ലാത്തതും ഏറെ ആശങ്കയാണ് രാജ്യതലസ്ഥാനത്തുണ്ടാക്കിയത്. ദില്ലിയില്‍ പല ആശുപത്രികളുടെ മുന്നില്‍ കാറിലും ഓട്ടോയിലും വെറും നിലത്തുപോലും ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് പൊരി വെയിലത്ത് ചികിത്സയ്ക്കായി രോഗികള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്.
undefined
undefined
കടുത്ത ശ്വാസം മുട്ടലുമായി ആശുപത്രിയിലേക്കെത്തുന്ന രോഗികളെ ആശുപത്രിയുടെ അകത്തേക്ക് കടത്തി വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവില്‍ ദില്ലി അഭിമുഖീകരിക്കുന്നത്. ഇത്തരത്തിലെത്തുന്ന രോഗികള്‍ വലിയ വിലകൊടുത്ത് സ്വന്തം നിലയില്‍ ഓക്സിജന്‍ വാങ്ങിവരേണ്ട അവസ്ഥയാണ്.
undefined
രാജ്യത്ത് മഹാമാരി ആഞ്ഞ് വീശുമ്പോള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പോലും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്.
undefined
undefined
തുണി മാസ്കിനപ്പുറം ഒരു സുരക്ഷാ മാർഗ്ഗങ്ങളുമില്ലാതെയാണ് കൊവിഡ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്ക് മുന്നില്‍ നില്‍ക്കുന്നത്. ജിടിബി,ഡിഡിയു, എൽഎൻജിപി തുടങ്ങി ദില്ലിയിലെ എല്ലാ പ്രമുഖ ആശുപത്രികളിലെയും അവസ്ഥ സമാനമാണെന്നാണ് റിപ്പോര്‍ട്ട്.
undefined
ആശുപത്രിക്കുള്ളിൽ ഒരു കിടക്കയിൽ തന്നെ രണ്ട് രോഗികളെ വരെ കിടത്തിയിരിക്കുകയാണ്. കൊവിഡ് വായുവിലൂടെ പകരുമെന്നും ആളുകള്‍ തമ്മില്‍ സാമൂഹിക അകലം വേണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുമ്പോഴും ദില്ലിയില്‍ അത്തരം കാഴ്ചകളൊന്നും തന്നെയില്ല.
undefined
undefined
കൂടുതല്‍ ആശുപത്രി ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതെടെ ആരോഗ്യപ്രവർത്തകർ ഇരട്ടി സമയം ജോലി ചെയ്തിട്ടും മതിയാകാത്ത അവസ്ഥയാണുള്ളത്. ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചുവീഴുന്ന സംഭവങ്ങളും ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനത്തിന് കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
undefined
രാജ്യത്ത് കൊവിഡ് 19 മൂലമുള്ള മരണസംഖ്യ ഉയരുന്നതിന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് ഒരു ദിവസത്തിലുള്ള കൊവിഡ് രോഗികളുടെ മരണം 2263 ആയതിന് പിന്നാലെയായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.
undefined
undefined
ശരീരത്തിലെ ഓക്സിജന്‍ ലെവലാണ് കൊറോണ വൈറസ് കുറയ്ക്കുന്നത്. എന്നാല്‍, ഓക്സിജന്‍ ലഭ്യതക്കുറവും ഐസിയും ബെഡുകളുടെ അഭാവം മൂലം നിരവധിപ്പേര്‍ മരിക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
undefined
ശ്വാസംമുട്ടി മരണത്തോട് മല്ലടിക്കുന്ന അമ്മയ്ക്ക് ഓക്സിജൻ നൽകണമെന്ന് അപേക്ഷിച്ച യുവാവിനെ കേന്ദ്രമന്ത്രി പ്രഹ്ളാദ് സിം​ഗ് പട്ടേൽ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഓക്സിജനല്ല, രണ്ട് അടിയാണ് നൽകേണ്ടതെന്നാണ് മന്ത്രി യുവാവിനെതിരെ ആക്രോശിച്ചത്.
undefined
undefined
മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് യുവാവ് രോ​ഗിയായ തന്റെ അമ്മയെ പ്രവേശിപ്പിച്ചത്. ഈ സമയം ആശുപത്രി സന്ദർശിക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു ഓക്സിജൻ ലഭിക്കുന്നില്ലെന്നും അമ്മയ്ക്ക് ഓക്സിജൻ ലഭിക്കാൻ സഹായിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടത്.
undefined
ഇത് കേട്ടതോടെ ക്ഷുഭിതനായ എംപി ഇയാൾക്കെതിരെ ദേഷ്യപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
undefined
ആർക്കെങ്കിലും ഓക്സിജൻ നിഷേധിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആശുപത്രിയിൽ അഞ്ച് മിനുട്ട് മാത്രമാണ് ഓക്സിജൻ ലഭിക്കുന്നതെന്ന് ഇയാൾ പറഞ്ഞത്. അതേസമയം അടിക്കുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയെന്ന ആരോപണം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.
undefined
ഇതിനിടെ, കൊവിഡ് 19 വാക്സിൻ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് സാധ്യതാ പഠനം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകി.
undefined
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരുമായി സഹകരിച്ച് ഐസിഎംആർ ഈ പഠനം നടത്തുമെന്ന് മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു. അനുമതി ഒരു വര്‍ഷത്തേക്ക് വരെ നീണ്ടു നില്‍ക്കുന്നതാണ്.
undefined
undefined
കൊവിഡ് -19 വാക്സിൻ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതാ പഠനം നടത്തുന്നതിന് 2021 ലെ Unmanned Aircraft System (UAS) ചട്ടങ്ങളിൽ നിന്ന് സോപാധിക ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
undefined
അതിനിടെ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൊട്ടിത്തെറിച്ചു. ദില്ലിയിലേക്ക് ഓക്സിജൻ വിതരണം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിൽ ആരോടാണ് താൻ സംസാരിക്കേണ്ടതെന്ന് യോഗത്തിനിടെ കെജ്‌രിവാൾ ചോദിച്ചു.
undefined
രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടാണ് പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.
undefined
പി.എം സാ‍ർ, ഞങ്ങൾക്ക് വ്യക്തമായ നിർദേശവും നേതൃത്വവും ആവശ്യമാണ്. ദില്ലിയിലെ ആശുപത്രികളിൽ വലിയ ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. ദില്ലിയിൽ ഒരു ഓക്സിജൻ പ്ലാൻറ് ഇല്ലെങ്കിൽ ഇവിടുത്തെ ജനങ്ങൾക്ക് ഓക്സിജൻ കിട്ടില്ലാ എന്നാണോ ? എന്നായിരുന്നു കെജ്രവാളിന്‍റെ ചോദ്യം.
undefined
ദില്ലിയിലേക്ക് പുറപ്പെട്ട ഓക്സിജൻ ടാങ്കർ മറ്റൊരു സംസ്ഥാനത്തേക്ക് വഴി തിരിച്ചു വിടുമ്പോൾ കേന്ദ്രസർക്കാരിലെ ആരെ വിളിച്ചാണ് ഞാൻ സംസാരിക്കേണ്ടത്.
undefined
undefined
ഓക്സിജനുമായി വരുന്ന ലോറികൾ തടയപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അങ്ങ് ഫോണിൽ വിളിച്ചു സംസാരിച്ചാൽ മാത്രം മതി. എല്ലാ ടാങ്കറുകളും കൃത്യമായി ദില്ലിയിലേക്ക് എത്തുമെന്നും കെജ്രവാള്‍ പറഞ്ഞു.
undefined
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമാണ് അല്ലെങ്കിൽ വലിയ ദുരന്തമാണ് ഉണ്ടാവുന്നത്. ഓക്സിജൻ പ്ലാന്റുകളുടെ നടത്തിപ്പ് ഈ ഘട്ടത്തിൽ സൈന്യത്തെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഒരു മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് താനെന്നും ദയവായി ദില്ലിയെ സഹായിക്കണമെന്നും കെജ്രവാള്‍ പറഞ്ഞു.
undefined
undefined
എന്നാല്‍, പ്രധാനമന്ത്രിയുമൊത്തുള്ള മുഖ്യമന്ത്രമാരുടെ കൂടിക്കാഴ്ച പരസ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കെജ്രിവാളിനെ വിമര്‍ശിച്ചു. കെജ്രിവാള്‍ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് ബിജെപിയും ആരോപിച്ചു.
undefined
undefined
click me!